കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലുണ്ടായ കെ മുരളീധരനുവേണ്ടി വീണ്ടും ഫ്ലക്സ്ബോർഡുകൾ. കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ്ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. ഫ്ലക്സിൽ ‘ഒരു കൊടുങ്കാറ്റായി തിരിച്ചുവരും, പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്’ എന്ന് എഴുതിയിട്ടുള്ള ഫ്ലക്സ്ബോർഡുകൾ ആണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.(Again flexboards for K Muraleedharan) കെ മുരളീധരനു വേണ്ടി കഴിഞ്ഞ ദിവസങ്ങളിലും കോഴിക്കോട്ടും പാലക്കാട്ടും തിരുവനന്തപുരത്തും ഫ്ലക്സുകൾ ഉയർന്നിരുന്നു. ‘നയിക്കാൻ നായകൻ വരട്ടെ’, ‘പാർട്ടിയെ നയിക്കാൻ മുരളീധരൻ എത്തണം’, ‘നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല’ […]
ഡൽഹിയിൽ നിന്ന് ഇന്ന് രാത്രി കോഴിക്കോട് എത്തുന്ന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി തളി ക്ഷേത്രം സന്ദർശിക്കും. കൂടാതെ ജില്ലയിലെ പ്രമുഖരെയും കാണും. നാളെ രാവിലെ ട്രെയിൻ മാർഗം കണ്ണൂരിലേക്ക് പോകും. (Suresh Gopi will visit to Nayanar’s house) പയ്യാമ്പലം ബീച്ചിൽ മാരാർ ജി സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തുന്ന സുരേഷ് ഗോപി നായനാരുടെ കല്ല്യാശ്ശേരിയിലെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യ ശാരദ ടീച്ചറെ കാണുമെന്നും വിവരമുണ്ട്. മുൻപും അദ്ദേഹം ശാരദ ടീച്ചറെ സന്ദർശിച്ചിരുന്നു. ‘ഇങ്ങനെയും ഒരു മുഖ്യമന്ത്രി […]
കോഴിക്കോട്: കക്കോടി ബിവറേജസ് സെൽഫ് സർവീസ് ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ. മോഷണം നടത്തിയ നാലുപേരിൽ രണ്ടുപേരാണ് പിടിയിലായത്. അന്നശ്ശേരി പരപ്പാറ എടവനക്കുഴി കോളനിയിലെ മുഹമ്മദ് ആസിഫ് (20), സച്ചിൻ പ്രഭാകരൻ (23) എന്നിവരെയാണ് ചേവായൂർ പൊലീസ് അറസ്റ്റുചെയ്തത്. നാലുദിവസങ്ങളിലായി 11 കുപ്പി മദ്യമാണ് നാലംഗ സംഘം കവർന്നത്. മേയ് 16, 19, 24, 25 തീയതികളിലാണ് ഇവർ മോഷണം നടത്തിയത്. നല്ല തിരക്കുള്ള സമയമായ മൂന്നിനും അഞ്ചിനും ഇടയ്ക്കും എട്ടിനും ഒമ്പതിനും ഇടയ്ക്കുള്ള […]
കോഴിക്കോട്: ജില്ലയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാത്തമംഗലം വെള്ളന്നൂർ സ്വദേശികളായ രാജേഷ് (42) ഭാര്യ ഷിംന (36) മക്കളായ ആരാധ്യ (11), ആദിത് (11) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ചൊവ്വാഴ്ച രാത്രി വയനാട്ടിലേക്ക് പോയ കുടുംബം വൈത്തിരിയിലെ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനുശേഷം രാജേഷിന്റെ മകൾ ആരാധ്യക്ക് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടു. അമ്പലവയലിലെ റിസോർട്ടിൽ എത്തിയതിന് പിന്നാലെ […]
കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് എട്ട് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ ഒരാള്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്നുച്ചയോടെയായിരുന്നു സംഭവം. ബീച്ചില്‍ വിശ്രമിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്നവര്‍ക്കാണ് ഇടിമിന്നലേറ്റത്. പരിക്കേറ്റവരില്‍ ഒരാള്‍ 17 വയസുകാരനാണ്. ചാപ്പയില്‍ സ്വദേശികളായ മനാഫ്, സുബൈര്‍, അനില്‍ അഷ്‌റ്ഫ് , സലീം, അബദുള്‍ ലത്തിഫ് ജംഷീര്‍ എന്നിവര്‍ക്കാണ് ഇടിമിന്നലേറ്റത്. ബീച്ചില്‍ ആളുകള്‍ പെട്ടെന്ന് തളര്‍ന്ന് വീഴുന്നത് കണ്ട ദൃക്‌സാക്ഷികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. […]
കോഴിക്കോട്: മില്‍മയുടെ ഉൽപ്പന്നമായ ഡാര്‍ക്ക് ചോക്ലേറ്റില്‍ നിറയെ പുഴുക്കളെ ലഭിച്ചതായി പരാതി. കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ഇദ്ദേഹം താമരശ്ശേരി പഴയ സ്റ്റാന്‍ഡിന് സമീപത്തുള്ള ബേക്കറിയില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റിലാണ് പുഴുവിനെ കണ്ടെത്തിയത്. 40 രൂപ വിലയുള്ള ചോക്ലേറ്റ് ആണ് വാങ്ങിയത്. പിന്നീട് കവര്‍ പൊളിച്ച് അകത്തെ അലൂമിനിയം ഫോയില്‍ കവറും പൊളിച്ചപ്പോഴാണ് നിറയെ പുഴുക്കളെ കണ്ടതെന്ന് പരാതിക്കാരന്‍ പറഞ്ഞു. ചോക്ലേറ്റിന്റെ പാക്കിംഗ് ഡേറ്റ് 2023 ഒക്ടോബര്‍ 16 നാണ് കാണിക്കുന്നത്. […]
കോഴിക്കോട് വടകര മെഡോ വ്യൂ പാർക്ക് ഉടമയെ ആൾക്കൂട്ടം മർദ്ദിച്ചതായി പരാതി. റിസോർട്ടിൽ അതിക്രമിച്ച് കയറിയ ആൾക്കൂട്ടം ഉടമയെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. റിസോർട്ടിൽ നൽകിയ ചിക്കൻ്റെ വില നൽകിയില്ലെന്ന് പറഞ്ഞാണ് മർദ്ദനം. വടകര മെഡോ വ്യൂ പാർക്ക് ഉടമ ഷൗക്കത്തലി കുറ്റ്യാടി പൊലീസിൽ പരാതി നൽകി. പൊലീസ് പ്രതികളെ സഹായിക്കുന്നുവെന്ന് റിസോർട്ട് ഉടമ പറഞ്ഞു. റിസോട്ടിൽ വളെര കാലമായ ചിക്കൻ നൽകുന്നവരാണ് വ്യാപാരികൾ. ദീർഘകാലമായുള്ള കുടിശ്ശികയാണ് വ്യാപാരികൾക്ക് നൽകാനുള്ളത്. അത് ആവശ്യപ്പെട്ട് രണ്ട് പേർ റിസോട്ടിൽ […]
ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിന് വിജയാഹ്ലാദ പ്രകടനങ്ങള്‍ അതിരുവിടരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ സ്‌നേഹില്‍ കുമാര്‍ സിംഗ്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയാഹ്ലാദ പ്രകടനങ്ങള്‍ അതിരുവിടരുതെന്ന നിർദ്ദേശം രാഷ്ട്രീയ പാര്‍ട്ടികള്‍ താഴേത്തട്ടിലേക്ക് നല്‍കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ പറഞ്ഞു. വോട്ടെടുപ്പ് ദിവസത്തിലെന്ന പോലെ വോട്ടെണ്ണല്‍ ദിനത്തിലും കോഴിക്കോട് ജില്ലയില്‍ സാമാധാനപരമായ അന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും […]
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയയിൽ പിഴവ്. വാഹനാപകടത്തിൽ കൈയ്ക്ക് പൊട്ടൽ പറ്റിയ 24കാരന് കമ്പി മാറിയിട്ടെന്നാണ് പരാതി. ശസ്ത്രക്രിയ്ക്ക് ശേഷം യുവാവിന് വേദന ശക്തമായപ്പോഴാണ് പിഴവ് മനസിലായത്. തെറ്റ് പുറത്തുവന്നതോടെ രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർ പറഞ്ഞതായി അജിത്തിന്റെ അമ്മ പറഞ്ഞു. വേണ്ടെന്ന് പറഞ്ഞപ്പോൾ ഡോക്ടർ ദേഷ്യപ്പെട്ടതായി അജിത്ത് പറയുന്നു. ശസ്ത്രക്രിയക്ക് വേണ്ടി ഒരാഴ്ചയോളം യുവാവ് ആശുപത്രിയിൽ കഴിഞ്ഞു. കൈയ്ക്ക് പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ച നീട്ടുകയായിരുന്നു. മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടർ […]
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് വയസ്സുകാരി ചികിത്സാ പിഴവിന് ഇരയായ സംഭവത്തിൽ പൊലീസ് ഇന്ന് കുട്ടിയുടെ കുടുംബത്തിൻ്റെ മൊഴി രേഖപ്പെടുത്തും. മാതാപിതാക്കളുടെ പരാതിയിൽ ഡോക്ടർക്കെതിരെ ഇന്നലെ മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഐപിസി 336, 337 വകുപ്പുകൾ പ്രകാരമാണ് കേസ്. ടൗൺ എസിപിക്കാണ് അന്വേഷണ ചുമതല. ചെറുവണ്ണൂർ സ്വദേശിയായ നാലു വയസ്സുകാരിയുടെ കൈവിരൽ ശസ്ത്രക്രിയയ്ക്ക് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. സംഭവത്തിൽ മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടർ […]
© Copyright News4media 2024. Designed and Developed by Horizon Digital