കൊച്ചി: കാക്കനാട് വ്യവസായ മേഖലയിൽ വൻ തീപിടുത്തം. ഇന്ന് വൈകിട്ട് 6 മണിയോടെയാണ് തീപിടുത്തമുണ്ടായത്. Huge fire in Kakkanad industrial area; Efforts to douse the fire continue നാളുകളായി പൂട്ടി കിടക്കുന്ന കമ്പനിയിലാണ് അഗ്നിബാധ ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം.
കൊച്ചി: കാക്കനാട് അത്താണിയിൽ നിയന്ത്രണം വിട്ട കാർ സൂപ്പർമാർക്കറ്റിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ഒരു പെൺകുട്ടിയടക്കം മൂന്നുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം.(Lost control of the car and rammed into the supermarket) അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കാക്കനാട് സ്വദേശി ഓടിച്ച കാറാണ് സൂപ്പർമാർക്കറ്റിലേക്ക് ഇടിച്ചു കയറിയത്. ഇയാളുടെ രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് കാർ നിയന്ത്രണം വിട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. Read Also: […]
കൊച്ചി കാക്കനാട് ഛര്‍ദ്ദിയും വയറിളക്കവുമായി ഡിഎല്‍എഫ് ഫ്ലാറ്റിലെ 350 പേര്‍ ചികിത്സയില്‍. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്നാണ് വിവരം. കുടിവെള്ളത്തിന്റെ സാമ്പിൾ പരിശോധനയില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. (350 people in Kakkanad flat are under treatment) ജൂണ്‍ ഒന്നിനാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. തുടർന്നുള്ള ദിവസങ്ങളില്‍ എണ്ണം വർധിക്കുകയായിരുന്നു. ഇന്നലെ വരെ ഏകദേശം 338 പേർ ചികിത്സ തേടിയെന്നാണ് കണക്ക്. 15 ടവറുകളിലായി ഡിഎല്‍എഫിന് 1268 ഫ്ലാറ്റുകളും അതില്‍ അയ്യായിരത്തിലധികം […]
കൊച്ചി: റസ്റ്റോറൻ്റിൽ ഇന്റർവ്യൂവിന് പോയ ഇരുപതുകാരിയെ കാണാനില്ലെന്ന് പരാതി. മേഘാലയ സ്വദേശിയായ മോനിഷ (20) എന്ന പെൺകുട്ടിയെ ആണ് കാണാതായത്. പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് കൊച്ചി സിറ്റി പൊലീസ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. ജനുവരി 20 രാവിലെ 07.00 മണി മുതലാണ് കാണാതായത്. കാക്കനാട് നിലംപതിഞ്ഞിമുകളിലുള്ള കെന്നഡ് ബഡ്ജറ്റ് ലോഡ്ജിലായിരുന്നു താമസം. അവിടെ നിന്ന് തൊട്ടടുത്ത് മുറിയിൽ താമസിക്കുന്ന ദീപക്ക് എന്ന് വിളിക്കുന്ന ബേത് ബഹദൂർ ഛേത്രി എന്നയാളുടെ ഒപ്പം പാലാരിവട്ടം പൈപ്പ് ലൈനിലുള്ള റസ്റ്റോറന്റിലേക്ക് […]
കൊച്ചി: കാക്കനാട് കളക്ടറേറ്റിൽ വൈദ്യുതിയില്ലാതെ ഒരു ദിവസം. 5 മാസത്തെ വൈദ്യുതി ബില്‍ കുടിശിക ആയതോടെ ആണ് കെഎസ്ഇബി ഇന്ന് രാവിലെ ഫ്യൂസ് ഊരിയത്. ഉടൻ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് കളക്ടര്‍ പറഞ്ഞെങ്കിലും വൈകുന്നേരമായിട്ടും വൈദ്യുതി എത്തിയില്ല. മൈനിംഗ് ആന്റ് ജിയോളജി, ജില്ലാ ലേബർ ഓഫീസ്, ജില്ലാ ഓഡിറ്റ് ഓഫീസ്, എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്. ഡെപ്യൂട്ടി എഡ്യൂക്കേഷൻ ഓഫീസ് 92,933 രൂപയാണ് കുടിശികയുള്ളത്. റവന്യൂ വിഭാഗത്തിന് 7,19,554 രൂപയാണ് കുടിശിക അടക്കാനുള്ളത്”42 ലക്ഷം […]
കൊച്ചി: കാക്കനാട് കലക്ടറേറ്റ് ഓഫീസുകളിലെ വൈദ്യുതി കട്ട് ചെയ്ത് കെ.എസ്.ഇ.ബി. 5 മാസത്തെ കുടിശിക ഇനത്തിൽ 42 ലക്ഷം രൂപ അടക്കാനുണ്ട്. പണം അടക്കേണ്ട അവസാന തീയതിയും കഴിഞ്ഞതിനെ തുടർന്നാണ് കളക്ടറേറ്റിലെ ഫ്യൂസൂരിയത്. 30 ഓഫീസുകളിലെ വൈദ്യുതി കാണക്ഷനുകളാണ് കെഎസ്ഇബി വിച്ഛേദിച്ചത്. കറന്റില്ലാത്തതിനാൽ കളക്ടറേറ്റിലെ ഓഫീസ് പ്രവർത്തനങ്ങൾ അവതാളത്തിലാണ്. മൈനിംഗ് ആന്റ് ജിയോളജി, ജില്ല ലേബർ ഓഫീസ്, ജില്ലാ ഓഡിറ്റ് ഓഫീസ്, എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിൽ വൈദ്യുതിയില്ല. ഡെപ്യൂട്ടി എഡ്യൂക്കേഷൻ ഓഫീസ് 92,933 രൂപയാണ് […]
© Copyright News4media 2024. Designed and Developed by Horizon Digital