സബ് രജിസ്ട്രാർ ഓഫിസിൽ അതിക്രമിച്ചു കയറി യുവതിക്കെതിരെ ഭർത്താവിന്റെ വധശ്രമം. സംഭവം ഉടുമ്പൻചോല സബ് രജിസ്ട്രാർ ഓഫിസിൽ. കുടുംബ വഴക്കിനെത്തുടർന്നാണ് രജിസ്ട്രാർ ഓഫിസ് ജീവനക്കാരി കൂടിയായ ഭാര്യയുടെ കഴുത്തിൽ കത്തിവെച്ച് കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചത്. കേസിൽ നെടുങ്കണ്ടം മോഡീഹൗസിൽ മനോജിനെയാണ്(54) പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഓഫിസ് പ്രവർത്തനസമയത്തായിരുന്നു പ്രതിയുടെ അതിക്രമം. മുണ്ടിയെരുമയിൽ പ്രവർത്തിക്കുന്ന ഉടുമ്പൻചോല സബ് രജിസ്ട്രാർ ഓഫിസിൽ കയറി ഇയാൾ ഭാര്യയുടെ മുടിക്കുത്തിന് പിടിച്ച് വലിച്ചിഴക്കുകയും, ശേഷം കത്തികൊണ്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. […]
ഇടുക്കി: പെരുവന്താനത്ത് പോലീസ് സ്റ്റേഷനിൽ പാറാവു ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിപൊട്ടിയതിനെ തുടർന്ന് പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. സി.പി.ഒ. മൊളൈസ് മൈക്കിളിനെയാണ് സസ്പെൻഡ് ചെയ്തത്. പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു.(Police Officer Suspended For accidental Gunshot) സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം നടന്നത്. പാറാവുഡ്യൂട്ടിക്കുണ്ടായിരുന്ന മൊറൈസ് മൈക്കിളിന്റെ കൈവശം ഉണ്ടായിരുന്ന പിസ്റ്റളിൽ നിന്ന് വെടിപൊട്ടുകയായിരുന്നു. പോലീസ് സ്റ്റേഷന്റെ ഭിത്തിയിലാണ് വെടിയുണ്ട തറച്ചത്. ആയുധം അശ്രദ്ധമായി കൈകാര്യം ചെയ്തതിന്റെ പേരിലാണ് മൊളൈസിനെ ജില്ലാ പോലീസ് […]
ഇടുക്കി ജില്ലയിൽ മഴയുടെയും കാറ്റിന്റെയും ശക്തി കുറഞ്ഞതോടെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ആവശ്യമായ മുന്‍കരുതലുകളോടെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ പുനരാരംഭിക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. (Restrictions on tourist spots in Idukki lifted) ഇടുക്കി ജില്ലയിൽ നിലനിന്നിരുന്ന അലർട്ടുകൾ പിൻവലിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് ശമനം. ഒൻപത് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ്. അതേസമയം തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. […]
ഇടുക്കി കല്ലാറിലെ സ്വകാര്യ ആന സഫാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരിച്ചു. കാസർക്കോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ ആണ് മരിച്ചത്. 62 വയസായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു അപകടം. (Second mahout dies after being trampled by elephant in Kallar idukki) സഫാരി കഴിഞ്ഞു ആനയെ തളക്കുന്നതിനിടെയാണ് ബാലകൃഷ്ണന് ചവിട്ടേറ്റത്. ആന പല തവണ പാപ്പാനെ ചവിട്ടുകയും അവസാനം തുമ്പിക്കൈയിൽ കോർത്ത് നിലത്തിടുകയും ചെയ്യുകയായിരുന്നു. കേരള ഫാം എന്ന ആന […]
ഇടുക്കി: ദേശീയപാതയിൽ അപകടകരമായ രീതിയിൽ കാറോടിച്ച യുവാവിനെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ് ആർടിഒയ്ക്ക് മുന്നിൽ ഹാജരാകാൻ യാത്രക്കാർക്ക് നോട്ടീസും നൽകി. കുഞ്ചിതണ്ണി ബൈസൺ വാലി സ്വദേശിക്കെതിരെയാണ് ഇടുക്കി ആർടിഒ എൻഫോഴ്സ്മെന്റ് കേസെടുത്തത്. തിങ്കളാഴ്ച രാവിലെ ദേവികുളം ഗ്യാപ്പ് റോഡിലാണ് സംഭവം. അമിതവേഗത്തിൽ തലങ്ങും വിലങ്ങും ഇയാൾ വാഹനം ഓടിക്കുകയായിരുന്നു. കാറിൽ ഡ്രൈവർ ഉൾപ്പെടെ നാലുപേരാണ് ഉണ്ടായിരുന്നത്. ഒരു യുവാവും യുവതിയും തലയും ശരീരവും പുറത്തിട്ട് അത്യന്തം അപകടകരമായ രീതിയിലായിരുന്നു യാത്ര. ദേശീയപാതയിലൂടെ ഇങ്ങനെ കാറോടിക്കുന്നതിന്‍റെ വീഡിയോ […]
തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന് തോട്ടം മേഖലയിൽ ഊർജ്ജിത പരിശോധനക്കൊരുങ്ങി തൊഴിൽ വകുപ്പ്. ഇതിനായി വകുപ്പ് പ്രത്യേക മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. ലയങ്ങളുടെ ശോച്യാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, റോഡ്, ചികിത്സാ സംവിധാനങ്ങൾ, അംഗൻവാടികൾ,കളിസ്ഥലം, കമ്മ്യൂണിറ്റി സെന്റർ എന്നിവ പരിശോധനയുടെ പ്രധാന പരിഗണനകളായിരിക്കുമെന്ന് ഇത് സംബന്ധിച്ച പുറത്തിറക്കിയ സർക്കുലറിൽ ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ലയങ്ങളുടെ സുരക്ഷിതാവസ്ഥയും കുറ്റമറ്റ ശുചീകരണ സംവിധാനങ്ങളും ഉറപ്പാക്കുന്നതിന് പ്രാഥമിക പരിഗണന നൽകുമെന്നും കമ്മിഷണർ അറിയിച്ചു. തോട്ടങ്ങളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന […]
ഇടുക്കി ജില്ലയിൽ നടന്ന സങ്കീർണമായ കുറ്റകൃത്യങ്ങൾ തെളിയിക്കുകയും കുറ്റകൃത്യങ്ങൾക്ക് ശേഷം സംസ്ഥാനം വിട്ട പ്രതികളെ സംസ്ഥാനത്തിന് പുറത്ത് വേഷംമാറിച്ചെന്ന് പിടികൂടുകയും ചെയ്ത എസ്.ഐ. സജിമോൻ ജോസഫ് 31 വർഷത്തെ സർവീസിന് ശേഷം വി.ആർ.എസ്. എടുത്ത് സ്വയം വിരമിച്ചു. നിലവിൽ കമ്പംമെട്ട് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായ സജിമോൻ ജോസഫ് 1993 ലാണ് സി.പി.ഒ. ആയി കേരളാ പോലീസിന്റെ ഭാഗമാകുന്നത്. 2014ൽ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടി. 2018ൽ ബാഡ്ജ് ഓഫ് ഓണർ. 150 ഗുഡ് സർവീസ് […]
തിരുവനന്തപുരം: പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഇന്നും തുടരുകയാണ്. പാലക്കാട് ഓറഞ്ച് അലർട്ടും, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും ആണ്. ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പകൽ സമയം പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. […]
നെടുങ്കണ്ടം പുഷ്പക്കണ്ടത്ത് കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. പുഷ്പക്കണ്ടം പാലപ്പുഴയത്ത് ഓമനക്കുട്ടൻ്റെ മകൻ ബിനീഷ് (26)നാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ഒൻപതിന് വീട്ടിൽ നിന്നും തുക്കുപാലത്തിന് പോകുംവഴിയാണ് അപകടം. കാലിന് സാരമായ പരിക്കേറ്റ ബിനീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. Read also: തൃശൂരിൽ സർവീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ചനിലയിൽ: കണ്ടത് ബാങ്ക് വൃത്തിയാക്കാനെത്തിയ സ്ത്രീ: ദുരൂഹത
ഇടുക്കി: ഇടുക്കിയിൽ ഇരട്ട വോട്ട് പിടികൂടി പോളിംഗ് ഉദ്യോഗസ്ഥർ. ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ് ഹയർസെക്കണ്ടറി സ്കൂളിലെ അൻപത്തി ഏഴാം നമ്പർ ബൂത്തിലെത്തിയ യുവതിയെയാണ് പോളിംഗ് ഉദ്യോഗസ്ഥർ പിടികൂടിയത്. തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി മായും മുമ്പ് കേരളത്തിലെത്തുകയായിരുന്നു’ ഇവരെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു. ഇവരുടെ ഭർത്താവ് നേരത്തേയെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയിരുന്നു. Read Also: ഇ പി യുടെ വെളിപ്പെടുത്തൽ തലവേദനയാകുമെന്നുറപ്പ്; വഴിപോക്കനായി വീട്ടിലെത്തി;വീട്ടിൽ വന്നയാളോട് ഇറങ്ങിപ്പോകാൻ പറയാൻ പറ്റില്ലാലോ എന്ന് ന്യായീകരണം;പ്രകാശ് ജാവഡേക്കറെ കണ്ടുവെന്ന് സമ്മതിച്ച് […]
© Copyright News4media 2024. Designed and Developed by Horizon Digital