മുതലമടയിലെ മാവിൻതോട്ടങ്ങളിൽ അതിർത്തിക്കപ്പുറത്തുനിന്നെത്തിക്കുന്ന കീടനാശിനി പ്രയോഗം ആശങ്ക ഉയർത്തുകയാണ്. സുരക്ഷാ സംവിധാനങ്ങളില്ലാതെ ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് ദിവസവും കീടനാശിനികളുമായി ഇവിടെയെത്തുന്നത്. രാവിലെ 5 മണി മുതൽ മിനി ലോറികളിലും പിക്കപ്പ് വാനുകളിലുമായി ആയിരം മുതൽ 5000 ലിറ്റർ വരെയുള്ള കൂറ്റൻ ടാങ്കുകൾ നിറച്ച് കീടനാശിനികൾ കലക്കിക്കൊണ്ടു വരുന്നു. പത്തിചിറ കാടംകുറിശ്ശിയിൽ കഴിഞ്ഞ ദിവസം പ്രയോഗിച്ച കീടനാശിനി കടുത്ത ദുർഗന്ധം ഉയർത്തിയിരുന്നു. ജനവാസ മേഖലയിലും റോഡിന് ഇരുവശത്തുമുള്ള സ്വകാര്യമാവിൻ തോട്ടങ്ങളിലുമാണ് കടുത്ത ദുർഗന്ധമുള്ള കീടനാശിനി തളിച്ചത്. തോട്ടങ്ങളിൽ കലക്കിയ […]
ഫിറ്റ്നസ്സ് നിലനിർത്താനും ആരോഗ്യത്തിനും വേണ്ടി ഉള്ള വ്യായാമങ്ങളെപ്പോലെ തന്നെ തലച്ചോറിനും വ്യായാമം ആവശ്യമാണ്.തലച്ചോറിന് വേണ്ടി ചെയ്യുന്ന വ്യായാമങ്ങളാണ് ന്യൂറോബിക്. തലച്ചോറിൻറെ ആരോഗ്യത്തിനും ചെറുപ്പം സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള വ്യായാമങ്ങളാണ് ന്യൂറോബിക്സ്. തലച്ചോറിനെ കുഴക്കുന്ന ചോദ്യങ്ങൾക്കും കണക്കുകൾക്കും ഉത്തരം കണ്ടെത്തുന്നതല്ല ഈ വ്യായാമം. കാഴ്ച, സ്പർശം, മണം, സ്വാദ്, കേൾവി എന്നിവയെ അടിസ്ഥാനമാക്കിയാണ് ന്യൂറോബിക് വ്യായാമങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. പല്ലു തേക്കാംനാമെല്ലാം ദിവസവും പല്ല് തേക്കുന്നവരാണ്. ഈ വ്യായാമത്തിന് ചെയ്യേണ്ടത് ഒന്നു മാത്രം. പല്ല് തേക്കുന്ന കൈ മാറ്റുക. നിങ്ങൾ വലം […]
അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനിലയില്‍ പുരോഗതി. വെന്റിലേറ്ററില്‍ നിന്ന് മുറിയിലേക്ക് മാറ്റി.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സില്‍ തുടരുന്ന പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനിലയില്‍ പുരോഗതി. വെന്റിലേറ്ററില്‍ നിന്ന് മദനിയെ മുറിയിലേക്ക് മാറ്റി. ഡയാലിസിസ് ചികിത്സ തുടരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശ്വാസതടസത്തെ തുടര്‍ന്നാണ് മദനിയെ കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ രോഗത്തിനൊപ്പം ന്യൂറോ സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടിയതാണ് മദനിയുടെ ആരോഗ്യ നില മോശമാക്കിയത് English summary:Improvement in […]
ക്യാൻസറും ഉയരവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? ഇല്ല എന്നാണ് ഉത്തരം എങ്കിൽ തെറ്റി. നല്ല ഉയരമുള്ള ആളുകൾക്ക് ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ് എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.Taller people more likely to get cancer – new study പാൻക്രിയാസ്, അണ്ഡാശയം, പ്രോസ്റ്റേറ്റ്, വൃക്ക, ത്വക്ക് (മെലനോമ), സ്തനം (ആർത്തവവിരാമത്തിനു മുമ്പും ശേഷവും), വൻകുടൽ, ഗർഭപാത്രം എന്നിവയിൽ കാൻസർ വരാനുള്ള സാധ്യത ഉയരം കൂടിയവരിൽ ഉണ്ടെന്ന് തെളിവുകളുണ്ടെന്ന് വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ട് […]
അമിതഭാരവും ഹൃദ്രോഗവും സ്ത്രീകൾക്കിടയിലും വർധിച്ചു വരികയാണ് . കൃത്യമായ വ്യായാമമാണ് രോഗങ്ങളെ ചെറുക്കാനുള്ള വഴി. എന്നാൽ വീട്ടമ്മമാർ വീട്ടുജോലിയും കുട്ടികളെ നോട്ടവും കഴിഞ്ഞ് എപ്പോൾ വ്യായാമം ചെയ്യും. (Research has shown that doing light work can reduce the risk of premature death.) ഇത്തരക്കാർക്ക് സന്തോഷവാർത്തയുമായി രംഗത്ത് വന്നിരിക്കുകയാണ് സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ. കുറഞ്ഞ സമയത്ത് ചെറിയ ആയാസത്തോടെ ചെയ്യുന്ന ജോലികൾ ഹൃദയാഘാതം, പക്ഷാഘാതം, അകാലത്തിലുണ്ടാകുന്ന മരണസാധ്യത എന്നിവ കുറയ്ക്കുമെന്നാണ് ഗവേഷണങ്ങളുടെ ഫലം. […]
ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും തിരിച്ചും പകരുന്ന (Zoonotic ) വൈറസ് രോഗമാണ് നിപ. പഴകിയ ഭക്ഷണത്തിൽ നിന്നോ, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുമോ ഇത് പകരാം. ലോകത്ത് നിപ ആദ്യം സ്ഥിരീകരിച്ചത് മലേഷ്യയിലാണെന്നാണ് റിപ്പോർട്ട്. പന്നികളിൽ നിന്നാണ് മലേഷ്യയിൽ വൈറസ് പകർന്നത്. രോഗം ബാധിച്ച വവ്വാലുകളുടെ മൂത്രമോ ഉമിനീരോ കലർന്ന പഴങ്ങൾ ഭക്ഷിച്ചതിലൂടെയാണ് പടർന്നതെന്നാണ് നിഗമനം. പാരാമിക്‌സോ വൈറിഡേ ആണ് ഫാമിലി. (What is Nipah? How does it spread? Symptoms, precautions […]
പുരുഷന്മാരും ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഒരു നിശ്ചിത പ്രായത്തിന് ശേഷം പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഉൽപാദനം കുറയാൻ തുടങ്ങുന്ന അവസ്ഥയാണ് ആൻഡ്രോപോസ് അല്ലെങ്കിൽ പുരുഷ ആർത്തവവിരാമം. 40 മുതൽ 80 വയസ്സ് വരെ പ്രായമുള്ള പുരുഷന്മാരിൽ 2 ശതമാനം മാത്രമേ ഈ അവസ്ഥ അനുഭവിക്കുന്നുള്ളൂവെന്ന് ബ്രിട്ടീഷ് ഗവേഷകർ പറയുന്നു. പുരുഷന്മാരിലെ ആൻഡ്രോപോസിൻ്റെ പ്രധാന കാരണങ്ങളിലൊന്ന് ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നതാണ്. 40 അല്ലെങ്കിൽ 50, 55 വയസ് പിന്നിട്ട പുരുഷന്മാരിലാണ് ഈ അവസ്ഥ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. വ്യായാമക്കുറവ്, അനാരോഗ്യകരമായ […]
നമ്മുടെ ശരീരഭാരത്തില്‍ അസാധാരണമായ മാറ്റങ്ങള്‍ കാണുന്നത് അത്ര നല്ലതല്ല. ചിലപ്പോൾ പെട്ടെന്ന് ശരീരഭാരം കൂടുന്നതായും ചിലപ്പോൾ വല്ലാതെ കുറയുന്നതായും തോന്നുന്നപക്ഷം സൂക്ഷിക്കണം, അത് ഏതെങ്കിലും വിധത്തിലുള്ള അസുഖങ്ങളെയോ ആരോഗ്യപ്രശ്നങ്ങളെയോ സൂചിപ്പിക്കുന്നതാകാം. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ഒരു പ്രശ്നത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പലവിധത്തിലുള്ള രോഗങ്ങളിലും ആരോഗ്യപ്രശ്നങ്ങളിലും ശരീരഭാരത്തില്‍ വ്യത്യാസം കാണാം. പക്ഷേ ഇങ്ങനെ കണ്ടാല്‍ ആദ്യമേ പോയി ചെയ്യേണ്ട ഒരു ടെസ്റ്റ് തൈറോയ്ഡ് ആണ്. കാരണം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രശ്നം സംഭവിക്കുന്നത് ശരീരഭാരം കൂടുന്നതിലേക്കോ കുറയുന്നതിലേക്കോ നയിക്കാം. നമ്മുടെ […]
ചില സമയം ഭക്ഷണം കഴിക്കാതെ തന്നെ പലപ്പോഴും നമ്മുടെ വായില്‍ ചില രുചികള്‍ വരാറുണ്ട്. എന്നാൽ ഇത് വെറുതെയല്ല. ആരോഗ്യത്തിന് വെല്ലുവിളിയുണ്ടാക്കുന്ന പല കാരണങ്ങളും പലപ്പോഴും ഇതിന് പിന്നിലുണ്ട്. നിങ്ങളുടെ വായിലെ രുചികളും നിങ്ങള്‍ അനുഭവിക്കുന്ന വിവിധ രോഗങ്ങളും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. ഇത് തിരിച്ചറിയുന്നതിന് വേണ്ടി പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും വായില്‍ ഉപ്പും കയ്പും മധുരവും തുടര്‍ച്ചയായി അനുഭവപ്പെടുന്നവരില്‍ ഒരാളാണ് നിങ്ങളെങ്കില്‍ ഡോക്ടറെ കാണുന്നതിന് ഒട്ടും വൈകരുത്. ചിലപ്പോൾ വായിൽ കയ്പ്പ് അനിഭവപ്പെടാറുണ്ട്. […]
ക്ഷീണം അനുഭവപ്പെടാത്തവരായി അങ്ങനെ ആരും കാണുകയില്ല .പല കാരണങ്ങൾ കൊണ്ട് ഒരു വ്യക്തിക്ക് ക്ഷീണം സംഭവിക്കാം . പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായി ക്ഷീണം കാണാറുണ്ട്. അതുമല്ലങ്കിൽ ഭക്ഷണത്തിലൂടെ കൃത്യമായ ഊർജം ലഭിച്ചില്ലെങ്കിലും ക്ഷീണം തോന്നാം. അത്തരക്കാർക്ക് ചില സുഗന്ധവ്യജ്ഞനങ്ങളെ ഡയറ്റിൽ ഉൾപ്പെടുത്തി ഇത് പരിഹരിക്കാം. മഞ്ഞൾ കുർകുമിൻ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നൽകുന്നത്. ഇത് പല രോഗാവസ്ഥകളിൽ നിന്നും രക്ഷ നേടാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. രോഗപ്രതിരോധശേഷി കൂട്ടാനും ശരീരത്തിന് വേണ്ട ഊർജ്ജം […]
© Copyright News4media 2024. Designed and Developed by Horizon Digital