തിയേറ്ററുകള്‍ കുടുകുടാ ചിരിപ്പിച്ച് മികച്ച കളക്ഷന്‍ നേടിയ ‘ഗുരുവായൂരമ്പലനടയില്‍’ ഒടിടിയില്‍ എത്തി. ഏറ്റവും കൂടുതല്‍ വരുമാനം നേടിയ പത്താമത്തെ മലയാള ചിത്രവും 2024ല്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ അഞ്ചാമത്തെ ചിത്രവുമായിരുന്നു ഗുരുവായൂര്‍ അമ്പലനടയില്‍. ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. (Box office hit film; ‘guruvayur ambalanadayil has reached OTT) പൃഥ്വിരാജ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ ആദ്യമായി എത്തിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ഗുരുവായൂരില്‍ വെച്ച് നടക്കുന്ന ഒരു കല്യാണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്. […]
ബേസില്‍ ജോസഫിനെയും പൃഥ്വിരാജിനെയും പ്രധാനകഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ‘ജയ ജയ ജയ ജയ ഹേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ആണ് സംവിധായകൻ ഈ കോമഡി ഫാമിലി ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. (guruvayoor-ambalanadayil to OTT soon) ചിത്രം കേരളത്തിൽ 90 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 34 കോടി രൂപയിലധികം വിദേശത്തും നേടിയെന്നാണ് റിപ്പോര്‍ട്ട്. തീയേറ്ററിൽ വൻ വിജയമായിരുന്നു ചിത്രം ഇപ്പോൾ ഒടിടിയിലേക്ക് എത്തുകയാണ് […]
© Copyright News4media 2024. Designed and Developed by Horizon Digital