ഏറ്റുമാനൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും വാഹനം പാർക്ക് ചെയ്ത് പോകുന്നവർ ജാഗ്രത. നിമിഷങ്ങൾക്കകം വാഹനം അപ്രത്യക്ഷമായേക്കാം. നഗരത്തിലും പരിസരപ്രദേശങ്ങളിലും വാഹന മോഷണങ്ങൾ വർദ്ധിക്കുകയാണ്. ഏറെനേരം പാർക്ക് ചെയ്താൽ ഉടൻതന്നെ ‘സ്കെച്ച്’ ഇടുന്നതാണ് ഏറ്റുമാനൂരിലെ മോഷ്ടാക്കളുടെ രീതി. പ്രൈവറ്റ് ബസ്റ്റാൻഡ് പരിസരങ്ങളിലും റെയിൽവേ സ്റ്റേഷനും കേന്ദ്രീകരിച്ചാണ് മോഷ്ടാക്കൾ പ്രവർത്തിക്കുന്നത്. രാത്രികാലങ്ങളിൽ ട്രെയിൻ വന്നിറങ്ങുന്ന യാത്രക്കാർ പെട്രോൾ ഇല്ലാത്ത ഇരുചക്രവാഹനം തള്ളിക്കൊണ്ട് പോകുന്നത് ഏറ്റുമാനൂരിലെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു. കഴിഞ്ഞദിവസം റെയിൽവേയുടെ ജോലിക്ക് എത്തിയ കോൺട്രാക്ടറുടെ ബൈക്ക് പെട്രോൾ ഊറ്റിയ ശേഷം […]
കോട്ടയം: ഏറ്റുമാനൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെയെന്ന് സ്ഥിരീകരണം. ഗുരുവായൂർ -മധുര എക്സ്പ്രസിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം. കടിച്ചത് പാമ്പാണോ എലിയാണോ എന്ന കാര്യത്തിൽ റെയിൽവേയും ആർപിഎഫും ആദ്യം സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ട്രയിനിൽ പാമ്പിനെ കണ്ടെന്ന് സഹയാത്രക്കാർ പറഞ്ഞു. പാമ്പിനെ കണ്ടതായി കടിയേറ്റ യുവാവും പറഞ്ഞ സാഹചര്യത്തിൽ പാമ്പു കടിക്കുളള ചികിത്സ തുടങ്ങിയെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഏഴാം നമ്പർ ബോഗി സീൽ ചെയ്ത ശേഷം ട്രയിൻ യാത്ര തുടർന്നു. […]
സ്ഥിരം അപകടമേഖലയായി ഏറ്റുമാനൂർ പല സംസ്ഥാനപാത. ഏറ്റുമാനൂർ – പാല റൂട്ടിൽ ചേർപ്പുങ്കലിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. സ്വദേശി നടരാജനാണ് ( 56) പരിക്കേറ്റത്. ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10.30 യോടെയായിരുന്നു അപകടം. ചേർപ്പുങ്കൽ ജംഗ്ഷനും പരിസരപ്രദേശങ്ങളും സ്ഥിരം അപകട മേഖലയായി മാറുകയാണ്. സംസ്ഥാനപാതയും ആശുപത്രിയിലേക്കുള്ള റോഡും പഴയ റോഡിലേക്കുള്ള വഴിയും ചേരുന്ന നാൽക്കവല ഗതാഗത കുരുക്കിലും വീർപ്പുമുട്ടുകയാണ്. ഏതാനും നാളുകൾ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ച […]
വാറണ്ട് കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ പോലീസിന് നേരെ നായയെ അഴിച്ചുവിട്ട സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ ചിറയിൽ നിധിൻ സി ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ കേസിൽ പ്രതിയായി കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി പിന്നീട് ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസിന് നേരെ ഇയാൾ വളർത്തു നായ്ക്കളെ അഴിച്ചുവിടുകയും കത്തികാണിച്ചു ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതോടെ ഇയാൾ ഇവിടെ നിന്ന് കടന്നു കളയാതിരിക്കാൻ രാത്രി കാവൽ […]
ഏറ്റുമാനൂരിൽ വൻ തീപിടുത്തം. ഏറ്റുമാനൂർ ഗവൺമെന്റ് ഐടിഐ യുടെ സമീപമുള്ള തരിശ് ഭൂമിയിലാണ് തീപിടുത്തം ഉണ്ടായത്.. കോട്ടയം, കടുത്തുരുത്തി ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള നിരവധി യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. വലിയ ഉയരത്തിൽ തീ ആളിക്കത്തി പടർന്നതോടെ പ്രദേശത്തെ മരങ്ങൾ ഉൾപ്പെടെ പൂർണമായും കത്തി നശിച്ച നിലയിലാണ്. ഏട്ട് ഏക്കറോളം വരുന്ന തരിശ് ഭൂമിയിലെ ഇല്ലിക്കൂട്ടത്തിന് രാവിലെ 11 മണിയോടെയാണ് തീ പിടിച്ചത്. തീപിടിച്ച ഭൂമിയിലേക്ക് ഫയർഫോഴ്സ് വാഹനത്തിന് നേരിട്ട് എത്താൻ കഴിയാത്ത വന്നത് തീ അണക്കാനുള്ള […]
ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ നിയന്ത്രണം വിട്ട കാർ ആക്ടീവ സ്കൂട്ടറിൽ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ ഭിന്നശേഷിക്കാരമായ സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. ഏറ്റുമാനൂർ- മണർകാട് ബൈപ്പാസിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന് സമീപം വടക്കേനട ഭാഗത്ത് രാവിലെ 10 മണിയോടെയായിരുന്നു അപകടം. വടക്കേനട റോഡിൽ നിന്നും ബൈപാസ് റോഡ് കുറുകെ കടക്കുവാൻ സ്കൂട്ടർ യാത്രികൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു അപകടം. ഏറ്റുമാനൂർ ക്ലാമറ്റം സ്വദേശി ശിവപ്രസാദിനാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്.തമിഴ്നാട്ടിലേക്ക് ക്ഷേത്രദർശനത്തിന് പോയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. […]
ഏറ്റുമാനൂർ നഗര മധ്യത്തിൽ സ്വകാര്യ പുരയിടത്തിൽ തീപിടുത്തം. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിൽ മാരിയമ്മൻ കോവിൽ റോഡിലാണ് രാവിലെ പതിനൊന്നരയോടെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത്. ആൾ താമസം ഇല്ലാത്ത പുരയിടത്തിൽ പച്ചക്കറി വേസ്റ്റുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൂട്ടിയിട്ടിരുന്നു. മാലിന്യ കൂമ്പാരത്തിൽ നിന്ന് തീയും പുകയും ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ശ്രീനാഥ്, വാർഡ് കൗൺസിലർ രശ്മി ശ്യാം എന്നീവർ സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിലും ഇതുവഴി കടന്നുവന്ന പോലീസ് ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുകയായിരുന്നു. പ്ലാസ്റ്റിക്ക് കത്തുന്നതിൽ നിന്നും […]
ഏറ്റുമാനൂർ: അർധരാത്രി ടെറസിനു മുകളിൽ ബൂട്ട് ഇട്ടു ചവിട്ടുന്ന ശബ്ദം, വാട്ടർ ടാങ്കിൽ നിന്നു മഴ പോലെ വെള്ളം ഒഴുക്കിവിടൽ, മേൽക്കൂരയിലേക്ക് കല്ലേറ്. നിരന്തരമായി അജ്ഞാതൻ്റെ ശല്യം അനുഭവപ്പെടുന്നതായി കുടുംബത്തിന്റെ പരാതി. ഏറ്റുമാനൂർ തവളക്കുഴി കലാസദനത്തിൽ രാജനും കുടുംബവുമാണ് രണ്ടാഴ്ചയായി രാത്രിയിൽ അജ്ഞാതന്റെ ശല്യം കൊണ്ട് ബുദ്ധിമുട്ടുന്നത്. അജ്ഞാതൻ ആരാണെന്നറിയുന്നതിനായി കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം റസിഡൻസ് അസോസിയേഷനെ അറിയിക്കുകയും റെസിഡൻഷ്യൽ അംഗങ്ങളുടെ നേതൃത്വത്തിൽ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. അർധരാത്രി കഴിയുന്നതോടെ വീടിന് മുകളിലെ ടെറസിൽ […]
ഏറ്റുമാനൂർ തവളക്കുഴിയിൽ നാട്ടുകാരെ ഭീതിയിലാഴ്ഴ്ത്തി അജ്ഞാതനായ സാമൂഹ്യവിരുദ്ധന്റെ രാത്രികാല സഞ്ചാരം. തവളക്കുഴി ജംഗ്ഷന് സമീപം കലാനിലയത്തിൽ രാജനും കുടുംബവും രണ്ടാഴ്ചയിലേറെയായി അജ്ഞാതന്റെ ആക്രമണ ഭീതിയിലായിരിക്കുകയാണ്. അർദ്ധരാത്രി കഴിയുന്നതോടെ വീടിനു മുകളിൽ കയറി നിൽക്കുന്ന അജ്ഞാതൻ ശബ്ദങ്ങൾ ഉണ്ടാക്കുകയും വാട്ടർ ടാങ്കിൽ നിന്നും വെള്ളം ചോർത്തി കളയുകയും ചെയ്യുകയാണ്. ഗൃഹനാഥൻ വാൽവ് വെച്ച് പൈപ്പ് അടച്ചെങ്കിലും അജ്ഞാതൻ ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് പിവിസി പൈപ്പ് കട്ട് ചെയ്ത് വെള്ളം തുറന്നുവിട്ടു. ജോലിക്ക് പോലും പോകാൻ കഴിയാതെ വീടിന് കാവൽ […]
ഓൺലൈൻ ജോലിയുടെ പേരിൽ ഏറ്റുമാനൂർ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും തട്ടിയെടുത്ത 17 ലക്ഷത്തിലധികം രൂപ. ഓൺലൈൻ ജോലിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഏറ്റുമാനൂർ സ്വദേശിയായ യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയത്. സംഭവത്തിൽ മലപ്പുറം താനൂർ താഹ ബീച്ച് ഭാഗത്ത് കോളിക്കനകത്ത് വീട്ടിൽ ബഷീർ (48) എന്നയാളെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. വിദേശകാർ കമ്പനിയായ RHINO CAR HIRE കമ്പനിയുടെ വ്യാജ ഓൺലൈൻ ലിങ്ക് നിർമ്മിച്ചാണ് ഇവർ പണം തട്ടിയെടുത്തത്. ഇയാളും സുഹൃത്തും ചേർന്ന് ഏറ്റുമാനൂർ […]
© Copyright News4media 2024. Designed and Developed by Horizon Digital