News4media TOP NEWS
വിവരം നൽകുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികം ! വമ്പൻ പ്രഖ്യാപനവുമായി ലണ്ടൻ പോലീസ്; ചെയ്യേണ്ടത് ഇത്രമാത്രം… കെഎസ്ആര്‍ടിസി ബസിനടിയില്‍ കുടുങ്ങിയ സ്ത്രീയെ വലിച്ചുകൊണ്ടുപോയത് 30 മീറ്റർ; ഗുരുതര പരിക്ക് ആ ഒപ്പ് ഒറിജിനൽ തന്നെ; സ്വത്ത് തർക്കത്തിൽ മന്ത്രി ഗണേഷ്കുമാറിന് ആശ്വാസം തൃശൂരിൽ ഷവർമ്മ കഴിച്ച ഏഴുപേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ; ഹോട്ടൽ അടപ്പിച്ച് ഭക്ഷ്യവകുപ്പ്

News

News4media

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഡ്രൈവര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചിയത്തുണ്ടായ ടൂറിസ്റ്റ് ബസ് അപകടത്തിൽ ഡ്രൈവർ കസ്റ്റഡിയിൽ. ഒറ്റശേഖരമംഗലപുരം സ്വദേശി അരുൾദാസിനെയാണ് പൊലീസ് പിടികൂടിയത്. അപകടത്തിന് പിന്നാലെ ഇയാൾ ഓടിരക്ഷപ്പെട്ടിരുന്നു. (Nedumangad accident; driver in custody) തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അരുൾ സുഹൃത്തിന്‍റെ വീട്ടിൽ അഭയം തേടുകയായിരുന്നു. അപകടത്തിൽ ഇയാൾക്ക് നിസാര പരിക്കുകളുണ്ട്. കാട്ടാക്കടയിൽ നിന്നും മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി പുറപ്പെട്ട സംഘം സഞ്ചരിച്ച ബസാണ് ഇരിഞ്ചിയത്ത് വച്ച് മറിഞ്ഞത്. സംഭവത്തിൽ ഒരാൾ മരിക്കുകയും 40പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വളവില്‍ വച്ച് […]

January 18, 2025
News4media

ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതി; ബോബി ചെമ്മണൂര്‍ കസ്റ്റഡിയില്‍

കൊച്ചി: നടി ഹണിറോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ വ്യവസായി ബോബി ചെമ്മണൂരിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നാണ് കൊച്ചി പൊലീസ് ബോബി ചെമ്മണൂരിനെ കസ്റ്റഡിയിലെടുത്തത്.(Honey Rose’s sexual harassment complaint; Boby Chemmanur in custody) ഹണിറോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസ് എസിപി സി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. നടിയുടെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ […]

January 8, 2025
News4media

ഫ്ലാറ്റിലേക്ക് പടക്കമെറിഞ്ഞു, ഡോറുകൾക്ക്‌ ഉൾപ്പെടെ കേടുപാട്; പ്രായപൂർത്തിയാകാത്ത രണ്ടുപേർ കസ്റ്റഡിയിൽ; സംഭവം തൃശൂരിൽ

തൃശൂർ: ഫ്ലാറ്റിലേക്ക് പടക്കമെറിഞ്ഞ രണ്ടുപേർ പിടിയിൽ. തൃശൂർ പുല്ലഴിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത രണ്ട് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.(Firecrackers were thrown into the flat, two minors are in custody) ഇന്ന് പുലർച്ചെയാണ് സംഭവം. ആക്രമണത്തിൽ ഫ്ലാറ്റിന്റെ ഡോറുകൾക്ക്‌ ഉൾപ്പെടെ കേടുപാട് സംഭവിച്ചിട്ടുണ്ട്. കേരള ഹൗസിങ് ബോർഡിന് കീഴിൽ വരുന്ന ഫ്‌ളാറ്റിലേക്കാണ് വീര്യം കൂടിയ പടക്കമെറിഞ്ഞത്. മൂന്നം​ഗ സംഘമാണ് പടക്കമെറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. എന്നാൽ ഫ്‌ളാറ്റ് മാറി പടക്കം എറിഞ്ഞതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മറ്റൊരു […]

January 3, 2025
News4media

കൊച്ചിയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ ശ്രമം; മകനെ പിടികൂടി പോലീസ്

കൊച്ചി: മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ ശ്രമിച്ച മകനെ പിടികൂടി പോലീസ്. കൊച്ചി വെണ്ണലയിലാണ് സംഭവം. വെണ്ണല സ്വദേശി അല്ലി (72) യാണ് മരിച്ചത്. (son tries to bury mothers body in kochi vennala) സംഭവത്തില്‍ മകന്‍ പ്രദീപിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ വീട്ടുമുറ്റത്ത് കുഴിയെടുത്താണ് വൃദ്ധയുടെ മൃതദേഹം കുഴിച്ചിട്ടത്. ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർവിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തിയപ്പോള്‍ മകന്‍ പ്രദീപ് മദ്യലഹരിയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ അമ്മ മരിച്ചു, ഞാന്‍ കുഴിയെടുത്ത് കുഴിച്ചിട്ടു […]

December 19, 2024
News4media

മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മുഴുവൻ പ്രതികളും പിടിയിൽ

വയനാട്: മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പ്രതികളെ കൂടി പിടികൂടി പോലീസ്. പനമരം സ്വദേശികളായ നബീല്‍ കമര്‍, വിഷ്ണു എന്നിവരെയാണ് പ്രത്യേക അന്വേഷണം സംഘം പിടികൂടിയത്. കോഴിക്കോട് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.(Attack against tribal man; two more accused in custody) ഇവരെ കസ്റ്റഡിയിൽ എടുത്തതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. നേരത്തെ കേസിലെ രണ്ട് പ്രതികളായ ഹര്‍ഷിദിനെയും അഭിറാമിനെയും മാനന്തവാടി പൊലീസ് പിടികൂടിയിരുന്നു. ഒളിവില്‍ പോയ മറ്റ […]

December 18, 2024
News4media

‘ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ല, ചാറ്റൽ മഴ കാരണം റോഡിൽ തെന്നലുണ്ടായി’; പാലക്കാട് അപകടത്തിൽ ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ

പാലക്കാട്: കല്ലടിക്കോട് ലോറി മറിഞ്ഞ് നാലു വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും കസ്റ്റഡിയിലെടുത്ത് പോലീസ്. കാസര്‍കോട് സ്വദേശികളായ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.(Palakkad accident; driver and cleaner in custody) മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും ചാറ്റൽ മഴ കാരണം റോഡിൽ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. അപകടത്തിൽ വര്‍ഗീസിന്‍റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ […]

December 12, 2024
News4media

നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിന്റെ സുഹൃത്ത് കസ്റ്റഡിയിൽ, ഇന്ദുജയെ മർദിച്ചത് ഇയാളെന്ന് സൂചന

തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ വഴിത്തിരിവ്. ഇന്ദുജയുടെ ഭർത്താവിന്റെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ മർദിച്ചത് ഇയാളെന്നാണ് സൂചന.(Newlywed bride was found dead in husband’s house; Husband’s friend in custody) അഭിജിത്തിന്‍റെ സുഹൃത്ത് അജാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കസ്റ്റഡിയില്‍ എടുത്ത സമയത്ത് അജാസും അഭിജിത്തും വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തിരുന്നു. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനത്തിന്‍റെ […]

December 8, 2024
News4media

പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയ്ക്ക് വീണ്ടും മർദനമേറ്റ സംഭവം; രാഹുല്‍ കസ്റ്റഡിയിൽ

കോഴിക്കോട്: വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയുടെ ഭർത്താവ് രാഹുലിനെ കസ്റ്റഡിലെടുത്ത് പോലീസ്. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ യുവതിയും പരാതി നൽകിയിട്ടുണ്ട്.(Pantheeramkavu domestic violence case; Rahul in custody) ഭര്‍ത്താവ് രാഹുല്‍ മര്‍ദ്ദിച്ചു എന്നു കാണിച്ചാണ് യുവതി പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്‍കിയത്. ഇന്നലെ പരാതി ഇല്ലെന്നു എഴുതി നല്‍കിയെങ്കിലും ഇന്ന് പരാതി നല്‍കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും വകുപ്പുകള്‍ ചുമത്തുകയെന്ന് പൊലീസ് പറഞ്ഞു. രാഹുലിന്റെ വീട്ടിൽ നിന്ന് […]

November 26, 2024
News4media

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർഥിനി അമ്മുവിന്റെ മരണത്തിൽ മൂന്ന് വിദ്യാർത്ഥിനികളെ കസ്റ്റഡിയിലെടുത്ത് പോലീസ്. അമ്മുവിന്റെ സഹപാഠികളായ മൂന്നുപേരാണ് കസ്റ്റഡിയിലുള്ളത്. ഈ വിദ്യാർത്ഥികൾക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് കുടുംബം രംഗത്തെത്തിയിരുന്നു.(Nursing student Ammu’s death; Three students in custody) കോട്ടയം സ്വദേശികളായ രണ്ടു വിദ്യാർത്ഥിനികളും പത്തനാപുരം സ്വദേശിയായ ഒരു വിദ്യാർത്ഥിനിയുമാണ് കസ്റ്റഡിയിലുള്ളത്. കസ്റ്റഡിയിലുള്ള മൂന്ന് വിദ്യാർത്ഥികൾക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്നും എഫ്ഐആറിലും മാറ്റം വരുത്തുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനി […]

November 21, 2024
News4media

സുരക്ഷാ പരിശോധനക്കിടെ ബാഗേജിൽ നിന്നും കണ്ടെത്തിയത് സാറ്റലൈറ്റ് ഫോൺ; യുഎസ് പൗരൻ കസ്റ്റഡിയിൽ, സംഭവം ചെന്നൈ വിമാനത്താവളത്തിൽ

ചെന്നൈ: വിമാനത്താവളത്തിലെ പരിശോധനയിൽ ബാഗേജിൽ നിന്നും സാറ്റലൈറ്റ് ഫോൺ കണ്ടെത്തിയതിനെ തുടർന്ന് യുഎസ് പൗരനായ യാത്രക്കാരൻ കസ്റ്റഡിയിൽ. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന ഡേവിഡ് (55) എന്ന യാത്രക്കാരനെയാണ് കസ്റ്റഡിയിൽ എടുത്തത്.(Satellite phone in baggage; passenger in custody) സിംഗപ്പൂരിലേക്കുള്ള വിമാനത്തിൽ കയറാൻ പോകുമ്പോൾ സുരക്ഷാ പരിശോധനയ്ക്കിടെയാണ് സാറ്റലൈറ്റ് ഫോൺ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡേവിഡിന്‍റെ ജോലിയെക്കുറിച്ചും എന്തിനാണ് സാറ്റലൈറ്റ് ഫോൺ കൈവശം വച്ചത് എന്നതിനെ കുറിച്ചും […]

November 4, 2024

© Copyright News4media 2024. Designed and Developed by Horizon Digital