നവംബർ രണ്ടാം വാരം മുതൽ ഏലയ്ക്ക് വില ഉയർന്നു തുടങ്ങിയിരുന്നു. എന്നാൽ ഒരാഴ്ചത്തെ ഉയർച്ചയ്ക്ക് ശേഷം ഏലം വിലയിൽ പ്രതീക്ഷക്ക് വിപരീതമായി ശനിയാഴ്ച്ചയും തിങ്കളാഴ്ച രാവിലെയും നേരിയ ഇടിവ് രേഖപ്പെടുത്തി. നവംബർ ആദ്യവാരം ശരാശരി 2200 ആയിരുന്ന ഏലയ്ക്കായയുടെ വില നവംബർ രണ്ടാം വാരം 2800-3000 രൂപവരെ എത്തിയിരുന്നു. Cardamom rate hike in kerala എന്നാൽ ശനിയാഴ്ച നടത്തിയ ഇ- ലേലത്തിൽ ശരാശരി വില 2700 ൽ എത്തി. ഇത് ശരാശരി വില 3000 കടക്കുമെന്ന് […]
ഇടുക്കി അയ്യപ്പൻകോവിലിൽ കായ്ച്ചു നിന്ന ഏലക്കായകൾ കുലയോടെ (ഏലത്തിന്റെ ശരം) മോഷ്ടിച്ചതായി പരാതി. അയ്യപ്പൻകോവിൽ തോണിത്തടി വരിക്കാനിക്കൽ മാമച്ചന്റെ കൃഷിയിടത്തിലാണ് മോഷണം നടന്നത്.In Idukki, a thief took away a bunch of cardamom നൂറോളം ചെടിയുടെ ചുവട്ടിൽ നിന്നും വിളവെടുപ്പിന് പാകമായ ഏലക്കാ കുലയോടെ വെട്ടിപ്പറിച്ച് കടത്തുകയായിരുന്നു. ഇതിൽ കുറേ ശരങ്ങൾ പ്ലാസ്റ്റിക് ചാക്കിൽ സമീപത്തെ റോഡരികിലെ കാട്ടിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശരങ്ങൾ വലിച്ചു പറിച്ചെടുത്തതിനാൽ ഏലച്ചെടിയുടെ ചുവടിന് സാരമായ ക്ഷതമേറ്റിട്ടുണ്ട്. 10000 […]
ഉഷ്ണ തരംഗത്തിൽ ഏലച്ചെടികൾ ഉണങ്ങി നശിച്ചതിന് പിന്നാലെ ഇടുക്കിയിൽ മഴക്കാല രോഗങ്ങളും കൃഷിയിടത്തിൽ ബാധിച്ചതോടെ ഏലം കൃഷി തകർച്ചയുടെ വക്കിൽ. Will the cardamom cultivation in Idukki disappear? ഏലച്ചെടികൾക്ക് വ്യാപകമായി കണ്ടിരുന്ന മഴക്കാല രോഗങ്ങളായ അഴുകൽ, തട്ടമറിച്ചിൽ രോഗങ്ങൾ കൂടാതെ മൊസൈക്ക് രോഗം , പൂവ് കൊഴിച്ചിൽ , കൂമ്പ് വാടൽ തുടങ്ങി പേരും ചികിത്സയും അറിയാത്ത അജ്ഞാത രോഗങ്ങളും ഏലം മേഖലയെ പിടികൂടിത്തുടങ്ങി. വേനലിൽ ഉണ്ടായ നഷ്ടം നികത്താൻ മഴക്കാലത്ത് ഉത്പാദനം വർധിപ്പിക്കാൻ […]
ഇടുക്കി: വില തകർച്ചയിൽ നട്ടം തിരിഞ്ഞ കർഷകർക്ക് പ്രതീക്ഷയേകി ഏലം വില മൂവായിരത്തിലേക്ക്.Cardamom price to Rs 3,000 ഓണക്കാലമെത്തിയതോടെ ആഭ്യന്തര വിപണിയില് ഏലത്തിന് ആവശ്യക്കാരേറിയിട്ടുണ്ട്. നേരിയ വിലവർധനയുണ്ടായപ്പോൾ തന്നെ ഏലക്കാ വിറ്റഴിച്ചതിനാൽ ഇടത്തരം കർഷകർ നിരാശരാണ്. സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലയ്ക്കയുടെ പരമാവധി വില 3000 രൂപ കടന്നിട്ടും ഗുണം കിട്ടാതെ കർഷകർ. മോഹവില കിട്ടിയിട്ടും വിൽക്കാൻ കായ്കളില്ല. വരൾച്ചയിൽ ഏലക്കൃഷിയാകെ കരിഞ്ഞുണങ്ങി ഉത്പാദനം ഇല്ലാതായതാണ് തിരിച്ചടിയായത്. പുറ്റടി സ്പൈസസ് പാർക്കിൽ ഈ മാസം ആറിനും […]
© Copyright News4media 2024. Designed and Developed by Horizon Digital