കാനഡയിലെ വീട്ടിൽ ചാലക്കുടി സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാൽ കെ പൗലോസിനെ പോലീസ് തിരയുന്നുണ്ട്. യുവതി മരിച്ച ദിവസം തന്നെ ലാൽ ഇന്ത്യയിലേക്ക് പോന്നതായാണ് വിവരം. പടിക്കൽ സാജന്റെയും ഫ്ലോറയുടെയും മകൾ ഡോണ സാജനെ മെയ് ഏഴിന് കാനഡയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികൾ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡോണയെ മരിച്ച […]
കോവിഡ് കാലത്തിന് ശേഷം തൊഴിലാളി ക്ഷാമം നേരിട്ട ന്യൂസിലൻഡ് കുടിയേറ്റ നയം ഉദാരമാക്കിയത് ഇന്ത്യൻ വിദ്യാർഥികൾക്കും തൊഴിലാളികൾക്കും ഏറെ ഗുണം ചെയ്തിരുന്നു. തുടർന്ന് റെക്കോഡ് കുടിയേറ്റമാണ് ന്യൂസിലൻഡിലേയ്ക്ക് നടന്നത.് എന്നാൽ ഇപ്പോൾ ഇതാ കുടിയേറ്റ നിയമങ്ങൾ ന്യൂസിലൻഡിൽ കർശനമാക്കിയിരിക്കുന്നു. കുറഞ്ഞ വൈദഗ്ദ്ധ്യമുള്ള തൊഴിലുകൾക്ക് പോലും ഇംഗ്ലീഷ് പരിജ്ഞാനം നിർബന്ധമാക്കിയിരിക്കുകയാണ് ഇപ്പോൾ. മുൻപ് അഞ്ച് വർഷത്തേയ്ക്ക് നൽകിയിരുന്ന തൊഴിൽ വിസ ഇനി മൂന്ന് വർഷത്തേയ്ക്ക് മാത്രമേ ലഭിയ്ക്കൂ. േെതാാഴിൽ വിസകൾക്ക് മിനിമം വൈദഗ്ദ്ധ്യവും പ്രവൃത്തി പരിചയും നിർബന്ധമാക്കും. ബസ് […]
ഒട്ടാവ: കാനഡയിലെ തെക്കൻ എഡ്മണ്ടനിൽ വെടിവയ്പില്‍ ഇന്ത്യന്‍ വംശജനുള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. എഡ്മണ്ടൻ ആസ്ഥാനമായി ഗില്‍ ബില്‍റ്റ് ഹോംസ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു ഇന്ത്യൻ വംശനായ ബുട്ടാ സിങ് അടക്കം രണ്ട് പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെടിവെപ്പ് നടന്നതിന് അടുത്തുള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ നിന്നും കറുത്ത നിറത്തിലുള്ള കാര്‍ പുറത്തേക്ക് വരുന്നത് കണ്ടെന്നും കെട്ടിട നിര്‍മാണ തൊഴിലാളിയുടെ വേഷത്തില്‍ നടന്നു വന്നയാളെ […]
ഒട്ടാവ: രണ്ടു ഖലിസ്ഥാൻ ഗ്രൂപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി കാനഡ. അഞ്ചു ഖലിസ്ഥാൻ ഗ്രൂപ്പുകളെ നിരോധിക്കണമെന്ന് ഇന്ത്യ കാലങ്ങളായി ആവശ്യപ്പെട്ടിരുന്നു. ഇതിൽ രണ്ടു ഗ്രൂപ്പുകളെയാണ് നിരോധിച്ചത്. ബബ്ബർ ഖഴ്‌സ ഇന്റർനാഷണൽ, ഇന്റർനാഷനൽ സിഖ് യൂത്ത് ഫെഡറേഷൻ എന്നിവയ്ക്കാണ് നിരോധനം. കാനഡയിലും പാക്കിസ്ഥാനിലും യൂറോപ്പിലുമായി 11 ഓളം ഖലിസ്ഥാൻ ഭീകരവാദികൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം കണ്ടെത്തിയിരുന്നു. കാനഡയും ഇന്ത്യയും തമ്മിലുള്ള നയന്തന്ത്ര പ്രശ്നങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇരുകൂട്ടരും ചർച്ച ചെയ്ത പരിഹരിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ വിശദീകരിച്ചു. […]
ന്യൂസ് ഡസ്ക്ക്: അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ന്യൂസിലന്റ്, യുകെ എന്നീ രാജ്യങ്ങളിലെ സംയുക്ത രഹസ്യാന്വേഷണ ഏജൻസികളാണ് ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് കണ്ടെത്തിയതെന്ന് യു.എസ്. ഫൈവ് എക്സ് എന്ന പേരിട്ടിരിക്കുന്ന ഈ രഹസ്യാന്വേഷണ സംഘം കാനഡയ്ക്ക് നൽകിയ വിവര പ്രകാരമാണ് പ്രധാനനമന്ത്രി ജസ്റ്റിൻ ട്രൂഡോ വെളിപ്പെടുത്തൽ നടത്തിയത്. കാനഡയിലെ യുഎസ് അംബാസഡര്‍ ഡേവിഡ് കോഹന്‍ കനേഡിയൻ സിടിവി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്. ഇന്ത്യയ്ക്ക് പ്രത്യേകിച്ച് പരിഗണനയൊന്നും നൽകാനാവില്ലെന്ന് അമേരിക്കൻ […]
ന്യൂഡൽഹി: കാനഡയിലെ ഇന്ത്യൻ പൗരന്മാരോടും വിദ്യാർത്ഥികളോടും ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെയാണ് ഇന്ത്യയുടെ നിർദേശം. കാനഡയില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങൾ കണക്കിലെടുത്ത്, ഇന്ത്യന്‍ പൗരൻമാരും കാനഡയിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും അതീവ ജാഗ്രത പുലർത്തണം. ഇന്ത്യാ വിരുദ്ധ അജണ്ടയെ എതിര്‍ക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞരെയും ഇന്ത്യന്‍ സമൂഹത്തിലെ വിഭാഗങ്ങളെയും പ്രത്യേകമായി ലക്ഷ്യമിട്ട് ഭീഷണി ഉയരുന്നുണ്ട്. കാനഡയിലുള്ള ഇന്ത്യന്‍ പൗരന്‍മാരും വിദ്യാര്‍ഥികളും ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലോ ടൊറന്റോയിലെ […]
സന്തോഷ് സർളിങ് ന്യൂസ് ഡസ്ക്ക്: മലയാളി ഇല്ലാത്ത സ്ഥലമില്ല ഈ ഭൂമിയിൽ. ചന്ദ്രനിൽ വരെ ചായ കട നടത്തുന്ന മലയാളി എന്ന ക്ലീഷേ തമാശകൾ വരെ ഏറെയുണ്ട്. കുടിയേറ്റം രക്തത്തിൽ അലിഞ്ഞ് ചേർന്ന മറ്റൊരു ജനത അപൂർവ്വമായിരിക്കും. മലയാളികളെ കൂടാതെ തമിഴർ,പഞ്ചാബികൾ തുടങ്ങി നിരവധി പേർ സ്വാതന്ത്രത്തിന് മുമ്പ് തന്നെ യൂറോപ്യൻ രാജ്യങ്ങൾ ലക്ഷ്യമാക്കി കടൽ കടന്നു. അവരിൽ ഭൂരിപക്ഷവും എത്തിയത് കാനഡയിൽ. കുടിയേറ്റ നിയമങ്ങളിലെ ഇളവും,നല്ല ജോലിയും , മികച്ച ജീവിത സാഹചര്യങ്ങളും കാനഡയെ ഇന്ത്യക്കാരുടെ […]
ദില്ലി: ജി20 ഉച്ചക്കോടിയ്ക്കായി ദില്ലിയിലെത്തിയ കാനഡ പ്രധാനമന്ത്രി ജസ്റ്റിൽ ട്രൂഡോ തിരിച്ച് പോകാനാകാതെ കുടുങ്ങി കിടക്കുന്നു. അദേഹം ദില്ലിയിലെത്തിയ വിമാനത്തിന് സാങ്കേതിക തടസമെന്നാണ് റിപ്പോർട്ട്. ജസ്റ്റിൻ ട്രൂഡോയും മകൻ സേവ്യർ ട്രൂഡോയുമാണ് ദില്ലിയിലെത്തിയത്. ഒപ്പം കാനഡയിൽ നിന്നുള്ള മാധ്യമസംഘവും ഉന്നത ഉദ്യോഗസ്ഥരും ഉണ്ട്. പഞ്ചാബിൽ നിന്നുള്ള ഖാലിസ്ഥാൻ തീവ്രവാദികൾ കാനഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്നതിനാൽ കാനഡയുമായി നല്ല ബന്ധമല്ല ഇന്ത്യയ്ക്ക് ഉള്ളത്. ഇക്കാര്യത്തിൽ ജി20 ഉച്ചക്കോടിയ്ക്കിടെ കാനഡയെ ഇന്ത്യ വിമർശിക്കുകയും ചെയ്തു. ട്രൂഡോ ലോകരാജ്യങ്ങൾക്ക് മുമ്പിൽ അപമാനിതനായെന്ന് കാനഡയിലെ […]
© Copyright News4media 2024. Designed and Developed by Horizon Digital