തിരുവനന്തപുരം: പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ ബോംബ് ഭീഷണി മുഴക്കിയത് പത്തനംതിട്ട സ്വദേശിയെന്ന് പോലീസ്. ഇയാൾ മദ്യലഹരിയിൽ ഭീഷണി മുഴക്കിയതെന്നാണ് സംശയം. സംഭവത്തിൽ പത്തനംതിട്ട കോയിപ്പുറം സ്വദേശി ഹരിലാലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.(Bomb threats on train; pathanamthitta native in custody) ഇയാൾ ഇന്ന് രാവിലെ തൻ്റെ കാശ് മുഴുവൻ പോയെന്നു പറഞ്ഞ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചിരുന്നു. എന്നാൽ പൊലീസ് അന്വേഷിച്ചപ്പോഴാണ് കാശ് പോയിട്ടില്ലെന്നും മദ്യലഹരിയിലാണെന്നും മനസിലായത്. തുടർന്ന് ഇയാൾ യാത്ര ചെയ്യുന്നതിനിടെയാണ് പിന്നീട് […]
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ ബോംബ് ഭീഷണി. പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളിലാണ് ബോംബ് ഭീഷണി എത്തിയത്. ഇതേ തുടർന്ന് ട്രെയിനുകളില്‍ പരിശോധന നടത്തുകയാണ്.(Bomb threats on trains from palakkad to thiruvananthapuram) വൈകുന്നേരത്തോട് കൂടിയാണ് ഭീഷണി സന്ദേശമെത്തിയത്. പൊലീസ് ആസ്ഥാനത്താണ് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഭീഷണിയുടെ ഉറവിടം വ്യക്തമല്ല. പത്തനംതിട്ട എസ്പിയുടെ നിര്‍ദേശ പ്രകാരം തിരുവല്ല റെയില്‍വേ സ്‌റ്റേഷനിലും പരിസരങ്ങളിലും പൊലീസ് പരിശോധന […]
തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകൾക്ക് ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ഏതൊക്കെ ഹോട്ടലുകളിലാണ് ഭീഷണി ഉള്ളതെന്ന് പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് കണ്ട്രോൾ റൂം. സംഭവത്തിൽ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. English summary : Bomb threat in hotels; Via email message
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ബോംബ് ഭീഷണി. ഇൻഡിഗോ വിമാനത്തിനും ആകാശ എയറിനും നേരേ ബോംബ് ഭീഷണി എത്തിയത്. മുംബൈ-ഡൽഹി ഇൻഡിഗോ വിമാനത്തിനും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയറിനുമാണ് ബോംബ് ഭീഷണിയുണ്ടായത്.(Akasa Air, IndiGo flights get bomb threats) ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. ആകാശ എയർ ഡൽഹിയിൽ അടിയന്തര ലാൻഡിങ് നടത്തി. മൂന്ന് കുട്ടികളും ഏഴ് ക്രൂ അംഗങ്ങളും ഉൾപ്പെടെ 174 യാത്രക്കാരാണ് ആകാശ എയറിൽ ഉണ്ടായിരുന്നത്. 200 യാത്രക്കാരും ജീവനക്കാരുമായി ചൊവ്വാഴ്ച […]
രണ്ട് ദിവസങ്ങൾക്കിടയിൽ ബോംബ് ഭീഷണി ലഭിച്ചത് ആറ് വിമാനങ്ങൾക്ക്. ഭീഷണി സന്ദേശങ്ങളെപ്പറ്റി അന്വേഷണം നടത്തുകയാണെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി അറിയിച്ചു. സോഷ്യൽ മീഡിയയായ എക്സ് വഴിയാണ് ഇന്ന് സന്ദേശങ്ങൾ ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. ഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ 127 വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് കാനഡയിലെ ഇക്വലൂറ്റ് വിമാനത്താവളത്തിലേക്ക് ഇന്നലെ തിരിച്ചുവിട്ടിരുന്നു. പുലർച്ചെ 3 മണിക്ക് പുറപ്പെട്ട വിമാനം സുരക്ഷാ ഭീഷണിയെ തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ ഇക്കാലൂറ്റ് വിമാനത്താവളത്തിൽ ഇറക്കിയതായി […]
© Copyright News4media 2024. Designed and Developed by Horizon Digital