കൊച്ചി: ബാറുടമകളുടെ സംഘടനയുടെ യോഗം നടന്ന കൊച്ചിയിലെ ഹോട്ടലില്‍ ക്രൈംബ്രാഞ്ച് പരിശോധന. വിവാദ എക്‌സിക്യൂട്ടിവ് യോഗത്തില്‍ പങ്കെടുത്ത ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പരിശോധന നടന്നത്. മെയ് 23 ന് കൊച്ചി റിനൈസന്‍സ് ഹോട്ടലില്‍ ചേര്‍ന്ന കേരള ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ യോഗത്തിന് പിറകെയാണ് ബാറുടമകളോട് പണം ആവശ്യപ്പെടുന്ന വിവാദ ഓഡിയോ പുറത്ത് വന്നത്. ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്‍ ഇടുക്കിയിലെ വാട്‌സ് ആപ് ഗ്രൂപ്പിലിട്ട സന്ദേശത്തില്‍ ഓരോരുത്തരും രണ്ടര ലക്ഷം രൂപ നല്‍കണമെന്നായിരുന്നു […]
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കിയ ബാര്‍ കോഴ ശബ്ദരേഖയില്‍ മലക്കം മറിഞ്ഞ് ബാറുടമ അനിമോന്‍. പണപ്പിരിവ് സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമന്ദിരത്തിനു വേണ്ടിയാണെന്നാണ് പുതിയ ശബ്ദ സന്ദേശത്തിൽ പറയുന്നത്. സംഘടനാ യോഗത്തിൽ പ്രസിഡന്റ് തന്നെ ഭീഷണിപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചതിനാലാണു മറ്റൊരു തരത്തിൽ ശബ്ദസന്ദേശമിട്ടത്. അപ്പോഴത്തെ മാനസികാവസ്ഥയിലാണ് അങ്ങനെ ചെയ്തത്. കോഴയാരോപണം വിവാദമായശേഷമുള്ള അനിമോന്റെ ആദ്യപ്രതികരണമായിരുന്നു ഇത്. അനുകൂല മദ്യനയം രൂപീകരിക്കുന്നതിന് കോഴ നൽകാനായി ബാർ ഉടമകൾ 2.5 ലക്ഷം രൂപ വീതം നൽകണമെന്നാവശ്യപ്പെട്ടുള്ള, അനിമോന്റെ ശബ്ദസന്ദേശമാണ് സർക്കാരിനെ വെട്ടിലാക്കിയത്. […]
തിരുവനന്തപുരം:പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യ നയം വരും. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാപ്രസിഡന്റുമായ അനിമോൻ്റേതെന്ന പേരിലുള്ള ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ബാറുകളുടെ പ്രവർത്തന സമയം കൂട്ടാനും എല്ലാ ഒന്നാം തീയതിയും ബാറുകൾ തുറന്നു പ്രവർത്തിപ്പിക്കാനും എക്സൈസിന്റെ പരിശോധനകൾ ഒഴിവാക്കാനുമായി ബാറുടമകൾ പണം പിരിക്കുന്നു എന്നാണ് ശബ്ദരേഖയിലുള്ളത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യനയം വരുമെന്നും […]
ലോകത്ത് ഏറ്റവും അധികം ആളുകൾ കുടിക്കുന്ന പാനീയമാണ് മദ്യം. വെള്ളം കഴിഞ്ഞാൽ ഒരുപക്ഷേ ഏറ്റവും കൂടതൽ വിറ്റുവരവുള്ള പാനീയം എന്നും വിശേഷണമുണ്ട് മദ്യത്തിന്. ഒരു ദുശ്ശീലമായി മുദ്രകുത്തപ്പെട്ടിട്ടുള്ള മദ്യപാനം സാമ്പത്തികമായും ആരോഗ്യപരമായും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്. കരൾ ഉൾപ്പെടെയുള്ള നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങൾക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും മദ്യപാനം ഹാനികരമാണെന്ന് പണ്ടേക്ക്പണ്ടേ തെളിയിക്കപ്പെട്ടതുമാണ്. ഇതൊക്കെക്കൊണ്ടാണ് മദ്യപാനത്തെ ഒരു ദുശ്ശീലമായി കണക്കാക്കുന്നത്. എന്നാൽ അധികം ആർക്കും അറിയാത്ത ഒരു കാര്യമാണ് മദ്യപിച്ചുകൊണ്ട് പണം സമ്പാദിക്കാമെന്നത്. എങ്ങനെയെന്നല്ലേ? മദ്യപാനം ഒരു […]
ആലപ്പുഴ: ഡ്രൈ ഡേ ദിനത്തിൽ വിൽക്കുന്നതിനായി അനധികൃതമായി മദ്യം സൂക്ഷിച്ചതിന് യുവാവ് അറസ്റ്റിൽ. കൊറ്റംകുളങ്ങര വാർഡ് കൊട്ടക്കാട്ട് വെളി വീട്ടിൽ സുധീഷ് കുമാറാണ് പിടിയിലായത്. 64 കുപ്പികളിലായാണ് വീട്ടിൽ മദ്യം സൂക്ഷിച്ചിരുന്നത്. ആലപ്പുഴയിലെ വിവിധ ബീവറേജ് വിൽപന കേന്ദ്രങ്ങളിൽ നിന്നാണ് മദ്യം വാങ്ങി ഡ്രൈ ഡേ ദിനത്തിൽ വിൽക്കുന്നതിനായി സൂക്ഷിച്ചിരുന്നത്. സുധീഷ് കുമാറിന്റെ നിർമാണത്തിലിരിക്കുന്ന വീടിനോട് ചേർന്നുള്ള ഷെഡിൽ ചാക്കുകളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. ആലപ്പുഴ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഇ.കെ അനിലും സംഘവും ചേർന്നാണ് പ്രതിയെ […]
മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്നതിൽ തർക്കമില്ല . എങ്കിലും മദ്യമില്ലാതെ എന്ത് ആഘോഷം എന്നാണ് പ്രധാന ചോദ്യം . എന്നാൽ കുടിക്കുമ്പോൾ സ്വന്തം ആരോഗ്യം കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ് . അതുകൊണ്ട് തന്നെ മദ്യപിക്കുമ്പോൾ ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത് . തെറ്റായ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുന്ന പല പാർശ്വഫലങ്ങൾക്കും കാരണമാകും . എന്തിനേറെ വൈകല്യത്തിനും ആരോഗ്യപരമായ അപകടസാധ്യതകൾക്കും ഇത് ഇടയാക്കും. അതിനാൽ മദ്യപിക്കുമ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് നോക്കാം . ഉപ്പിലിട്ടത് വേണ്ട …. […]
© Copyright News4media 2024. Designed and Developed by Horizon Digital