കൊച്ചി: കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസിന്റെ അന്തിമവാദം ഇന്ന് തുടങ്ങിയേക്കും. കേസിൽ സാക്ഷി വിസ്താരം ഒരുമാസം മുമ്പ് പൂർത്തിയായിരുന്നു. എന്നാൽ വാദം തുടങ്ങാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷൻ വാദമാണ് ആദ്യം നാക്കുക. തുടർന്ന് പ്രതിഭാഗം അതിന് മറുപടി നൽകും. നടൻ ദിലീപും പൾസർ സുനിയും ഉൾപ്പടെയുള്ളവർ ഈ കേസിൽ പ്രതികളാണ്. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചവർക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് അതിജീവിത […]
ഹൈദരാബാദ്: കന്നഡ നടി ശോഭിത ശിവണ്ണ(30)യെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ഗച്ചിബൗളിയിലെ ശ്രീരാം നഗർ കോളനിയിലെ സി-ബ്ലോക്കിലുള്ള വസതിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.(Kannada actress Shobhitha Shivanna found dead) പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. സിനിമാ, സീരിയൽ താരമായ ശോഭിത അവതാരകയായാണ് രംഗത്തെത്തിയത്. കർണാടകയിലെ ഹാസൻ ജില്ലയിലെ സകലേഷ്‌പൂർ സ്വദേശിയാണ്. എറഡോണ്ട്ല മൂർ, എടിഎം: അറ്റംപ്റ്റ് […]
കൊച്ചി: മലയാളത്തിലടക്കമുള്ള പ്രമുഖ നടിമാരുമായി ലൈംഗിക ബന്ധത്തിന് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹനാണ് പിടിയിലായത്. കൊച്ചി സിറ്റി സൈബര്‍ പൊലീസ് ആണ് ഇയാളെ പിടികൂടിയത്.(money scam case; kochi native arrested) സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് രണ്ട് നടിമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അന്വേഷണത്തില്‍ പ്രതി ഗള്‍ഫിലുള്ള മലയാളി സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ സജീവമാണെന്ന് പോലീസ് കണ്ടെത്തി. […]
മലയാള സിനിമയിലെ ആദ്യകാല നായിക കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിൽ ശ്രദ്ദിക്കപ്പെട്ടു. പാറശ്ശാല സരസ്വതി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ പൊതുമരാമത്തു വകുപ്പിൽ ഉദ്യോഗസ്ഥനനായിരുന്ന പങ്കജാക്ഷമേനോന്റെയും അദ്ധ്യാപികയായിരുന്ന കുഞ്ഞിയമ്മയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെയാളാണ് കോമള മോനോൻ. കോമളത്തിനു്അഞ്ചു വയസ് പ്രായമുള്ളപ്പോൾ പിതാവ് മരണമടഞ്ഞു. പിന്നീടു് അമ്മാവന്മാരുടെ സംരക്ഷണയിലാണ് അവർ വളർന്നത്. നെയ്യാറ്റിൻകര സെന്റ് തെരേസാസ് ഇംഗ്ലീഷ് കോൺവെന്റ് സ്കൂളിൽ പഠനം […]
തിരുവനന്തപുരം: ഗുണ്ടാ തലവൻ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിനെയും നടൻ ശ്രീനാഥ് ഭാസിയേയും ഇന്ന് ചോദ്യം ചെയ്യും.Actress Prayaga Martin and actor Srinath Bhasi will be questioned today രാവിലെ 10 മണിക്ക് പ്രയാഗയോടും 11 മണിക്ക് ശ്രീനാഥിനോടും മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് പൊലീസ് നിർദേശം. കേസിൽ ഇന്നലെ ഗുണ്ടാ നേതാവായ തമ്മനം ഫൈസലിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഓം പ്രകാശിന്റെ ഫോൺ പരിശോധനയിൽ തമ്മനം ഫൈസളിന്റെ ഫോൺ […]
മലയാള സിനിമ നടൻമാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ ഏഴു പേർക്കെതിരെ പീഡന പരാതി നൽകിയ നടി പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. താൻ നിരപരാധിയാണെന്നും കേസന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ നടി, മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാകുന്നതു വരെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. Actress seeks anticipatory bail in high court in POCSO case നടിക്കെതിരെ ബന്ധുവായ യുവതി നൽകിയ പരാതിയിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ […]
കൊച്ചി: സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ തന്നോട് കാട്ടിയ ലൈംഗിക അതിക്രമത്തില്‍ കേസെടുത്തതില്‍ നന്ദി അറിയിച്ച് പരാതിക്കാരിയായ നടി.Complainant actress thanked for filing sexual assault case സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയതിനാല്‍ തനിക്ക് വളരെ തുറന്ന് അവരോട് സംസാരിക്കാന്‍ സാധിച്ചെന്നും എല്‍ഡിഎഫ് സര്‍ക്കാരിന് നന്ദിയുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. ഈ സംഭവത്തോടെ കേരളം രക്ഷപ്പെട്ടെന്നും ചെയ്ത തെറ്റുകള്‍ക്ക് ആര്‍ക്കെതിരെയും കേസെടുക്കാനാകുമെന്ന് തെളിഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ഉന്നയിച്ച പരാതികള്‍ കേരള സമൂഹത്തിനാകെ ഒരു […]
കൊച്ചി: മുകേഷ്, ജയസൂര്യ, ഇടവേള ബാബു തുടങ്ങിയവര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പരാതി നല്‍കിയ നടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. The statement of the actress has been completed പത്ത് മണിക്കൂര്‍ ആണ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്. രാവിലെ പത്തരയോടെയാണ് ആലുവയില്‍ നടി താമസിക്കുന്ന ഫ്‌ളാറ്റില്‍ പൊലീസ് എത്തിയത്. പരാതിയില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ആറുകേസുകള്‍ കൊച്ചിയിലും ഒന്നു തിരുവനന്തപുരത്തുമാണെന്നും മൊഴിയെടുത്തതിന് ശേഷം പൊലീസ് പറഞ്ഞു. പ്രത്യേക അന്വേഷണസംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ […]
തിരുവനന്തപുരം: സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകളിൽ സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റും ഇടംപിടിച്ചതോടെ സെക്രട്ടറിയേറ്റിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയേക്കും. നിലവിൽ മാധ്യമപ്രവർത്തകർക്കുൾപ്പെടെ കടുത്ത നിയന്ത്രണമാണ് സെക്രട്ടറിയേറ്റിൽ ഏർപ്പെടുത്തിയിട്ടുള്ളത്.Even if the complaint of the actress is not received, the police cannot but investigate this case അതിസുരക്ഷാമേഖലയായ സെക്രട്ടേറിയറ്റിനുള്ളിൽ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമത്തിന് ഇരയായെന്ന നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാകും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. സിനിമാ ചിത്രീകരണത്തിന് സെക്രട്ടേറിയറ്റിൽ അനുമതിനൽകാറുണ്ട്. സാധാരണനിലയിൽ സെക്രട്ടേറിയറ്റ് വളപ്പിലെ […]
കൊൽക്കത്ത: ബംഗാളിൽ നഗര മധ്യത്തിൽ നടിക്കു നേരെ ആക്രമണം. രാത്രി കാറോടിച്ചു പോകുകയായിരുന്ന ബംഗാളി നടി പായൽ മുഖർജിക്കു നേരെയാണ് ബൈക്കിലെത്തിയ ആൾ ആക്രമണം നടത്തിയത്. നടി സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി ആക്രമിച്ചുവെന്നാണ് പരാതി.Attack on the actress in the middle of the city in Bengal നടിയുടെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. രാത്രി സതേൺ അവന്യുവിലൂടെ കാറോടിച്ചു പോകുമ്പോൾ ബൈക്ക് കുറുകെ നിർത്തി ഒരാൾ ആക്രമിക്കുകയായിരുന്നു. കാറിൽ നിന്നു പുറത്തിറങ്ങാൻ ഇയാൾ […]
© Copyright News4media 2024. Designed and Developed by Horizon Digital