തരുണി മണികളുടെ മനം കവരാൻ ഭക്ഷണം കഴിക്കേണ്ടത് എങ്ങനെയെന്ന് ഷാരൂഖ് പറഞ്ഞു തരും

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ഷാരൂഖ്.തന്റെ 57-ാം വയസിലും യുവാക്കളെ വരെ തോൽപ്പിക്കുന്ന ശരീര പ്രകൃതവുമായാണ് കിംഗ് ഖാൻ ബോളിവുഡ് ലോകം അടക്കി ഭരിക്കുന്നത്. പത്താനിലെയും ജവാനിലെയുമൊക്കെ ഷാരൂഖ് ഖാൻറെ മേക്കോവറുകൾ ആരാധകരെ ശരിക്കും അമ്പരിപ്പിച്ചതാണ്. ചിട്ടയായ ഭക്ഷണശീലവും കർശനമായ ഫിറ്റ്നസും പിന്തുടരുന്നയാളാണ് കിങ് ഖാൻ. എന്നാൽ അവ എന്തൊക്കെയാണെന്ന് ഇതുവരെ താരം വെളിപ്പെടുത്തിയിട്ടില്ലായിരുന്നു..അതുകൊണ്ട് തന്നെ താരത്തിന്റെ ഫിറ്റ്‌നസ് രഹസ്യം അറിയാൻ ആരാധകർക്ക് ആവേശമാണ്. ഇപ്പോഴിതാ താരം ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നു.

സാധാരണ ഭക്ഷണങ്ങൾ തന്നെയാണ് അദ്ദേഹം കഴിക്കാറുള്ളത്. ദിവസവും രണ്ട് നേരം മാത്രമേ ഭക്ഷണം കഴിക്കുകയുള്ളൂ എന്നും ഷാരൂഖ് ഖാൻ പറയുന്നു. ഭക്ഷണ ശൈലിയിൽ ധാന്യങ്ങൾ, ഗ്രിൽഡ് ചിക്കൻ, ബ്രൊക്കോളി, മുളപ്പിച്ച പയറുകൾ എന്നിവ ഉൾപ്പെടുത്താറുണ്ടെന്ന് ഷാരൂഖ്ഖാൻ പറഞ്ഞു. സീസണൽ ഗ്രിൽ ചെയ്ത പച്ചക്കറികളാണ് തന്റെ ഭക്ഷണത്തിലെ മറ്റൊരു പ്രധാന ഐറ്റം. ഇതിൽ നാരുകളുള്ളതിനാൽ വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് താരം പറയുന്നത്. അതേസമയം സംസ്‌ക്കരിച്ച ധാന്യങ്ങളോ അതുകൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങളോ അദ്ദേഹം കഴിക്കാറില്ല. അതായത്, മൈദ, റവ, ആട്ട എന്നിവയൊന്നും താരം ഉപയോഗിക്കാറില്ല.

ഒരു ദിവസം ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിൽ ഷാരൂഖ് ഖാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇടയ്ക്കിടെ വെള്ളം കുടിക്കുന്ന ശീലവുമുണ്ട്. കരിക്കിൻവെള്ളം, ജ്യൂസ് എന്നിവയും അദ്ദേഹം കുടിക്കുന്നു. പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഷാരൂഖ് പ്രധാനമായും കഴിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഡയറ്റീഷ്യനും വെളിപ്പെടുത്തിയിരുന്നു. ഭക്ഷണശീലം മാത്രമല്ല, കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും അദ്ദേഹം വ്യായാമം ചെയ്യാനായി ചെലവിടാറുണ്ട്.

എന്തായാലും ആരാധകരുടെ പ്രിയങ്കരനായ ഷാരൂഖ് ഖാൻ തന്റെ ഡയറ്റിനെക്കുറിച്ചു പങ്കുവെച്ച കാര്യങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുകയാണ് .ഇത്ര കുറച്ച് കഴിച്ച് എങ്ങനെ ഇത്രയും ഫിറ്റായിരിക്കുന്നുവെന്നാണ് പലരുടെയും ചോദ്യം.

Read Also : കണ്ണൂർ സ്വകാഡ് മമ്മൂട്ടിക്ക് നൽകിയത് പോലെ മോഹൻലാലിനും ഒരു ഹിറ്റ് വേണം : എമ്പുരാൻ ഹിറ്റായില്ലെങ്കിൽ ലാലിന്റെ ഭാവി എന്താകും ?

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

കോഴിക്കോട് ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്; കാരണം ഇതാണ്…..

കോഴിക്കോട് അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞ സംഭവത്തിന് പിന്നാലെ വ്യാപക...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ്റ് ഡോക്ടർ എലിവിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ്റ് എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തു....

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി. ഫയർ ഫോഴ്സ് എത്തി...

Related Articles

Popular Categories

spot_imgspot_img