ന്യൂഡൽഹി: രണ്ടു കിലോവാട്ടിന് 60,000 രൂപ സബ്‌സിഡിയുമായി ഒരു കോടി കുടുംബങ്ങൾക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.
രാജ്യത്തുടനീളം ഒരു കോടി വീടുകളിൽ മേൽക്കൂര സൗരോർജ സംവിധാനങ്ങൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള 75000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് തീരുമാനമെടുത്തതത്.
ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കുന്നതാണ് പിഎം സൂര്യ ഘർ മുഫ്ത് ബിജിലി യോജന. മേൽക്കൂരയിൽ സൗരോർജ സംവിധാനങ്ങൾ സ്ഥാപിക്കാൻ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതി.ഓരോ കുടുംബത്തിനും ഒരു കിലോവാട്ട് സിസ്റ്റത്തിന് 30000 രൂപ സബ്‌സിഡി ലഭിക്കും. രണ്ടു കിലോവാട്ട് സിസ്റ്റത്തിന് 60000 രൂപ സബ്‌സിഡി ലഭിക്കുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.