എണ്ണ ഉപയോഗിക്കാത്ത പാചകത്തിന് എയർ ഫ്രയർ; പോരായ്മകളും ഒട്ടേറെ

ആദ്യ കാലങ്ങളിൽ പാചകത്തിനായി വിറക് അടുപ്പ് അല്ലെങ്കിൽ മണ്ണെണ്ണ സ്റ്റൗ ഒക്കെ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് ഗ്യാസ് സ്റ്റൗ കടന്നു വന്നതോടെ ഭൂരിഭാഗം ആളുകളും പാചകത്തിന് വേണ്ടി ഗ്യാസ് സ്റ്റൗവിനെ ആശ്രയിച്ചു തുടങ്ങി. തുടർന്ന് ഇൻഡക്ഷൻ കുക്കര്‍, മൈക്രോവേവ് ഓവൻ എന്നിവ തൊട്ട് എയര്‍ ഫ്രയറിൽ വരെ എത്തിനിൽക്കുന്നു ഇപ്പോഴത്തെ പാചക രീതികൾ. മറ്റുള്ള രീതികൾ വെച്ച് നോക്കുമ്പോൾ എയര്‍ ഫ്രയർ പാചകരീതി പൊതുവെ ആരോഗ്യത്തിന് നല്ലതാണ് എന്നാണ് പറയുന്നത്. എണ്ണ ഉപയോഗിക്കാതെ തന്നെ വിഭവങ്ങൾ പൊരിച്ചെടുക്കാം എന്നത് തന്നെയാണ് ആളുകൾക്കിടയിൽ ഇത്തരമൊരു അഭിപ്രായത്തിനു കാരണം.

എയർ ഫ്രയർ നല്ലതാണോ?

എയര്‍ ഫ്രയറില്‍ പാചകം ചെയ്യുന്നത് പ്രധാനമായും എണ്ണയില്‍ പൊരിച്ചെടുക്കുന്ന വിഭവങ്ങളാണ്. അത് കുറഞ്ഞ എണ്ണയില്‍ പൊരിച്ചെടുക്കാൻ സാധിക്കും. എയര്‍ ഫ്രയറിനകത്ത് വായു ചൂടായി അതില്‍ കിടന്ന് ഭക്ഷണം കറങ്ങിക്കറങ്ങി എല്ലായിടത്തും ഒരേ ചൂട് എത്തി പാകം ചെയ്ത് കിട്ടുന്നതാണ് രീതി. ചില വിഭവങ്ങളെല്ലാം പാചകം ചെയ്യുന്ന കാര്യത്തില്‍ എയര്‍ ഫ്രയര്‍ നല്ലത് തന്നെയാണ്. എന്നാല്‍ എണ്ണയുടെ കാര്യത്തിൽ മാത്രമേ ഗുണമുള്ളൂ. മറിച്ച് നമ്മൾ ഉണ്ടാക്കുന്ന ഭക്ഷണത്തിലെ പദാർത്ഥങ്ങൾ കലോറിയുള്ളതോ ആരോഗ്യത്തിനു ഗുണം നൽകുന്നതോ ആവണമെന്നില്ല.

ഇതിന് പുറമെ എയര്‍ ഫ്രയറിന് ചില പോരായ്മകളുമുണ്ട്. ചില വിഭവങ്ങള്‍ ഇതില്‍ കൃത്യമായി വേവില്ല, ചില വിഭവങ്ങള്‍ പോഷകങ്ങള്‍ നഷ്ടപ്പെട്ട് പോകാം. ചില വിഭവങ്ങളിലാകട്ടെ പോഷകങ്ങള്‍ നഷ്ടപ്പെട്ട് മോശം കൊഴുപ്പും മറ്റും അധികമാകുന്ന അവസ്ഥയുണ്ടാകുന്നു, ചില വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ ചൂട് അമിതമാകുന്നതോടെ ഈ വിഭവങ്ങള്‍ ‘കാര്‍സിനോജെനിക്’ അഥവാ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തും വിധത്തില്‍ വിഷാംശം അടങ്ങിയ രീതിയിലായി മാറുന്നു എന്നിങ്ങനെയെല്ലാം ആണ് എയർ ഫ്രയറിനെതിരെ ഉയർന്നു വരുന്ന പരാതികൾ.

കൂടാതെ കുറെ പേർക്കുള്ള ഭക്ഷണം ഒരുമിച്ച് പാകം ചെയ്യാൻ എയർ ഫ്രയറില്‍ സാധിക്കില്ല. ഇത് സമയ നഷ്ടത്തിനും വൈദ്യുതി നഷ്ടത്തിനും കാരണമാകും. എയർ ഫ്രയറിലെ ഭക്ഷണത്തിന് പരമ്പരാഗത ഭക്ഷണത്തിന്റെ രുചി ഇല്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഇക്കാരണങ്ങളും എയർ ഫ്രയറിന്റെ പ്രൗഢി ഇല്ലാതെയാക്കുന്നു.

 

Read Also:എല്ലുകളുടെ ബലം : കുടിക്കാം ഈ പാനീയങ്ങൾ

 

spot_imgspot_img
spot_imgspot_img

Latest news

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമികയുടെ മരണം; പോലീസിൽ പരാതി നൽകി കുടുംബം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ...

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ റാഗിങ്; മലപ്പുറത്ത് ബിരുദ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

മലപ്പുറം: രണ്ടാം വർഷ ഡി​ഗ്രി വിദ്യാർത്ഥി ക്രൂരറാഗിങിന് ഇരയായി. മലപ്പുറം തിരുവാലിയിലാണ്...

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

Other news

കോഴിക്കോട് ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്; കാരണം ഇതാണ്…..

കോഴിക്കോട് അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞ സംഭവത്തിന് പിന്നാലെ വ്യാപക...

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ റാഗിങ്; മലപ്പുറത്ത് ബിരുദ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

മലപ്പുറം: രണ്ടാം വർഷ ഡി​ഗ്രി വിദ്യാർത്ഥി ക്രൂരറാഗിങിന് ഇരയായി. മലപ്പുറം തിരുവാലിയിലാണ്...

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

ബൈ​ക്ക് ബ​സു​മാ​യി കൂ​ട്ടി​യി​ടിച്ചു; വാ​ഹ​നാ​പ​ക​ട​ത്തി​ൽ രണ്ട് യു​വാ​ക്ക​ൾക്ക് ദാരുണാന്ത്യം

പ​ത്ത​നം​തി​ട്ട: പത്തനംതിട്ടയിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​ക്ക​ൾ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട അ​ടൂ​ർ മി​ത്ര​പു​ര​ത്ത് പു​ല​ർ​ച്ചെ...

Related Articles

Popular Categories

spot_imgspot_img