എറണാകുളം-അങ്കമാലി അതിരൂപതയില്‍ ക്രിസ്മസിന് ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികർ വൈദികര്‍ സഭയ്ക്ക് പുറത്താകുമെന്ന കർശന നിർദേശവുമായി മാർപ്പാപ്പ. അതിരൂപതയിലെ വിശ്വാസികളോട് സംസാരിക്കുന്നതിന്റെ ഭാഗമായി വത്തിക്കാന്‍ പുറത്തിറക്കിയ വീഡിയോയിലാണ് ഏകീകൃത കുര്‍ബാനയില്‍ പോപ്പ് നിലപാട് വ്യക്തമാക്കിയത്. വീഡിയോ മലയാള പരാഭാഷയോടെയാണ് പുറത്തുവിട്ടിരിക്കുന്നത്.
വീഡിയോയിൽ പറയുന്നത് :
ഇന്നു നിങ്ങളോട് സംസാരിക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ ദുഃഖം നിറഞ്ഞിരിക്കുന്നു. മെത്രാന്റെ രാജി അടക്കമുള്ള തീരുമാനം വേദനിപ്പിച്ചു. ഐക്യത്തിന് വേണ്ടിയുള്ള ആഗ്രഹവും സ്‌നേഹവുമാണ് ഇതുപോലൊരു തീരുമാനത്തിലെത്താന്‍ അദേഹത്തെ പ്രേരിപ്പിച്ചത്. ഐക്യം ആവശ്യപ്പെടുന്ന ത്യാഗങ്ങളാണവ. യഥാര്‍ത്ഥത്തില്‍ സഭ ഒരു കൂട്ടായ്മയാണ്. കൂട്ടായ്മ ഇല്ലായെങ്കില്‍ സഭയില്ല. അത് ഒരു വിഘടിത വിഭാഗമാകും. സമൂഹത്തിന്റെ മാതൃകകളെയും കൂട്ടായ്മയുടെ യഥാര്‍ത്ഥ ഗുരുക്കന്‍ന്മാരും അയിരിക്കേണ്ട ചിലര്‍, പ്രത്യേകിച്ച് വൈദികര്‍ സിനഡിന്റെ തീരുമാനങ്ങളെ അനുസരിക്കാതിരിക്കാനും എതിര്‍ക്കാനും വര്‍ഷങ്ങളായി നിങ്ങനെ പ്രേരിപ്പിക്കുന്നുണ്ടെന്ന് എനിക്കറിയാം. സഹോദരി സഹോദരന്‍മാരെ വിമതരായ അവരെ പിന്തുടരരുത്. സമാധാന പരമല്ലാത്ത ചര്‍ച്ച അക്രമം സഷ്ടിക്കുന്നുണ്ട്. നിങ്ങളുടെ ഇടയില്‍ അക്രമം നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നു. പ്രത്യേകിച്ച് സഭ തീരുമാനിച്ചത് പോലെ കൂട്ടായ്മയില്‍ തുടരാനും കര്‍ബാന അര്‍പ്പിക്കാനും ആഗ്രഹിക്കുന്നവര്‍ക്കെതിരെ. നിങ്ങളുടെ സഭയോടു വിധേയത്വമുള്ളവരായിരിക്കാന്‍ ഞാനും പലതവണ നിങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുര്‍ബാനയോട് അനാദരവ് കാട്ടുന്നിടത്ത് കൂട്ടായ്മ ഉണ്ടാകുന്നത് എങ്ങനെയാണെന്ന് അദേഹം ചോദിച്ചു.
എതിര്‍പ്പിനുള്ള കാരണങ്ങള്‍ എനിക്കറിയാം. ഇക്കാര്യങ്ങളെല്ലാം വര്‍ഷങ്ങളെടുത്തു ഞാന്‍ പഠിച്ചു. പല കത്തുകള്‍ അയച്ചു. വിശ്വാസികള്‍ക്കും അറിവുള്ളതാണല്ലോ? ഇതിന് ശേഷമാണ് ഞാന്‍ ഇപ്പോള്‍ നിങ്ങളോട് സംസാരിക്കുന്നത്. ഇത് ഒരു അസാധരണ രീതിയാണ്. കാരണം മാര്‍പ്പാപ്പ എന്താണ് ചിന്തിക്കുന്നതെന്ന് ഇനിയാര്‍ക്കും സംശയം വരാന്‍ ഇടയാകരുത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ മുറിവ് ഉണക്കുക. ഈ സഭ വിശ്വാസികളുേടതാണ്. വൈദികരെ നിങ്ങളുടെ തിരുപ്പട്ടത്തെയും അതിലൂടെ ഏറ്റെടുത്ത പ്രതിബദ്ധതയെയും ഓര്‍ക്കുക. സഭയുടെ പാതയില്‍ നിന്ന് നിങ്ങള്‍ വ്യതിചലിച്ച് പോകാതെ സിനഡിന്റെയും മെത്രാന്‍മാരുടെയും ആര്‍ച്ച് ബിഷപ്പിന്റെയും ഒപ്പം സഞ്ചരിക്കുക. സിനഡ് തീരുമാനങ്ങള്‍ നടപ്പിലാക്കുക.
ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ എന്റെ പ്രതിനിധിയാണ്. സമരവും എതിര്‍പ്പുകളും അക്രമങ്ങളും അവസാനിപ്പിക്കാന്‍ അദേഹം എന്റെ പേരിലാണ് നിങ്ങളോട് ആവശ്യപ്പെട്ടത്. നിര്‍ഭാഗ്യവശാല്‍ ഇങ്ങനെയുള്ള സമരങ്ങള്‍ സഭയുടെ വളര്‍ച്ച തടസപ്പെടുത്തി. അതിനാല്‍ തന്നെ, എറണാകുളം-അങ്കമാലി അതിരൂപത 2023 ലെ പറവിപെരുന്നാളിന് എല്ലാ പള്ളികളിലും ഏകീകത കുര്‍ബാന നടപ്പിലാക്കണം. പിശാച് നിങ്ങളെ ഒരു വിഘടിത വിഭാഗമായി മാറ്റാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ സഭയാണ് വിഘടന വിഭാഗമാക്കരുത്. സഭാഐക്യം ഉറപ്പിക്കാന്‍ നിയോഗിക്കപ്പെട്ട ഇടയന്‍മാര്‍ സഭയ്ക്ക് പുറത്തുപോകേണ്ട നിര്‍ബന്ധിത സാഹചര്യം സഷ്ടിക്കരുത്. സഭയുടെ തീരുമാനം അനുസരിക്കാതെ വന്നാല്‍ വേദനയോടെയെങ്കിലും നടപടികള്‍ സ്വീകരിക്കേണ്ടിവരും. അതിലേക്ക് എത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ, പിറവിത്തിരുന്നാളില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും എകീകൃത കുര്‍ബാന നടത്തണം. ദയവായി ക്രിസ്തുവിന്റെ ശരീരത്തെ മുറിപ്പെടുത്തുന്നത് നിങ്ങള്‍ തുടരരുത്. സഭയില്‍ നിന്ന് സ്വയം വേര്‍പെടരുത്. മാര്‍പ്പാപ്പ പുറത്തിറക്കിയ സന്ദേശത്തില്‍ പറയുന്നു.
മാര്‍പാപ്പയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ് സ്ഥാനത്തുനിന്ന് രാജിവച്ചതിന് പിന്നാലെയാണ് അദേഹം വീഡിയോ പുറത്തുവിട്ടത്.