News4media TOP NEWS
പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ

വന്ദേഭാരതിന് ചീറിപ്പായാന്‍ ഇനി പുതിയ സമയം

വന്ദേഭാരതിന് ചീറിപ്പായാന്‍ ഇനി പുതിയ സമയം
October 22, 2023

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തില്‍ മാറ്റം. നാളെ മുതല്‍ പുതിയ സമയക്രമത്തിലാകും വന്ദേഭാരത് ചീറിപായുക. തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസര്‍കോടേക്ക് സര്‍വീസ് നടത്തുന്ന വന്ദേ ഭാരതിന് ചെങ്ങന്നൂരില്‍ പുതുതായി സ്റ്റോപ് അനുവദിച്ചതോടെയാണ് സമയക്രമത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. പുറപ്പെടുന്ന സമയത്തിലടക്കം മാറ്റം വരുത്തിക്കൊണ്ടുള്ളതാണ് പുതിയ സമയക്രമം.

തിരുവനന്തപുരത്ത് നിന്ന് അഞ്ച് മിനിറ്റ് നേരത്തെയാകും നാളെ മുതല്‍ വന്ദേഭരത് പുറപ്പെടുക. നിലവില്‍ രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിരുന്ന വന്ദേഭാരത് നാളെ മുതല്‍ രാവിലെ 5.15 ന് സര്‍വീസ് ആരംഭിക്കും. 6.03 ന് കൊല്ലത്തെത്തുന്ന വന്ദേഭാരത് 2 മിനിട്ട് ഇവിടെ നിര്‍ത്തിയിടും. ശേഷം 6.05 ന് കൊല്ലത്ത് നിന്നും പുറപ്പെട്ട് 6.53 ന് ചെങ്ങന്നൂരില്‍ എത്തും. ചെങ്ങന്നൂരില്‍ രണ്ട് മിനിറ്റ് നിര്‍ത്തിയ ശേഷം 6.55 ന് ഇവിടെ നിന്ന് യാത്ര തിരിക്കും. നേരത്തെ എത്തിയിരുന്ന സമയത്ത് തന്നെ വന്ദേഭാരത് കോട്ടയത്തും എറണാകുളത്തും എത്തും. ഇതില്‍ മാറ്റമുണ്ടാകില്ല.

എന്നാല്‍ തൃശൂരില്‍ വന്ദേഭാരതിന്റെ സമയക്രമത്തില്‍ മാറ്റമുണ്ടാകും. പതിവായി എത്തുന്ന 9.30 ന് തന്നെ എത്തുന്ന വന്ദേഭാരത് ഒരു മിനിറ്റ് അധികം ഇവിടെ കിടക്കും. നേരത്തെ 2 മിനിട്ടാണ് നിര്‍ത്തിയിട്ടിരുന്നതെങ്കില്‍ നാളെ മുതല്‍ തൃശൂരില്‍ വന്ദേഭാരത് 3 മിനിറ്റ് നിര്‍ത്തിയിടും. ശേഷം 9.33 ന് ഇവിടെ നിന്ന് പുറപ്പെടും. ഷൊര്‍ണൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള നിലവിലെ സമയപ്രകാരം തന്നെ വന്ദേഭാരത് കുതിച്ചെത്തും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് സ്റ്റേഷനുകളിലാണ് ഷോര്‍ണൂര്‍ കഴിഞ്ഞാല്‍ വന്ദേഭാരത് നിര്‍ത്തുക.

മടക്കയാത്രയിലും കാസര്‍കോട് മുതല്‍ ഷൊര്‍ണൂര്‍ വരെ സമയക്രമം നിലവിലേത് തുടരും. എന്നാല്‍ തൃശൂരില്‍ ഒരു മിനിട്ട് അധികം നിര്‍ത്തിയിടും. 6.10 ന് തന്നെ എത്തുന്ന വന്ദേഭാരത് ഇവിടെനിന്നും പുറപ്പെടുക 6.13 നായിരിക്കും. എറണാകുളത്തും കോട്ടയത്തും സമയത്തില്‍ മാറ്റമില്ല. ചെങ്ങന്നൂരില്‍ 8.46 ന് ട്രെയിനെത്തും. 8.48 ന് ഇവിടെ നിന്ന് പുറപ്പെടും. കൊല്ലത്ത് 9.34 ന് എത്തുന്ന ട്രെയിന്‍ 9.36 ന് ഇവിടെ നിന്ന് പുറപ്പെടും. മുന്‍പത്തേതിലും അഞ്ച് മിനിറ്റ് വൈകി 10.40 നാവും ട്രെയിന്‍ തിരുവനന്തപുരത്ത് തിരിച്ചെത്തുക.

 

 

 

 

Read Also: സ്വത്ത്തര്‍ക്കം: വീട് തകര്‍ത്ത് സഹോദരപുത്രന്‍. ഒന്നും ചെയ്യാനാകാതെ ലീല

Related Articles
News4media
  • Kerala
  • News
  • Top News

പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു

News4media
  • Kerala
  • News

വാ​യ്പ എ​ടു​ത്ത​ത് 6 കോടി; ഒരു രൂപ പോലും തിരിച്ചടക്കാതെ വന്നതോടെ പലിശയും പലിശയുടെ പലിശയുമടക്കം 19 കോ...

News4media
  • Kerala
  • News

ചോദ്യങ്ങളും സംശയങ്ങളും നിരവധി; നഴ്‌സിംഗ് വിദ്യാർത്ഥി അമ്മുവിനെ മാനസികമായി പീഡിപ്പിച്ച ആറ് പേരെ കൂടി ...

News4media
  • Kerala
  • News
  • News4 Special

വന്ദേഭാരതിൻ്റെ കരുത്തിൽ സ്ട്രോങ്ങായി കാസർഗോഡ്; വടക്കൻ മലബാറിലെ കൂടുതൽ വരുമാനമുള്ള സ്റ്റേഷനുകളിൽ കാസർ...

News4media
  • Life style

വൈറലായി പാമ്പിന്റെ കുളിസീന്‍: ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതെന്ന് സോഷ്യല്‍മീഡിയ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]