ആവശ്യപ്പെട്ടത് 12 കോടി; വിസമ്മതിച്ച്‌ സംവിധായകൻ, മണിരത്നത്തിന്റെ ചിത്രത്തിൽ നിന്നും നയൻ‌താര പുറത്തോ

തെന്നിന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് നയൻ‌താര. താരത്തിന്റെ ഒടുവിലായി ഇറങ്ങിയ ബോളിവുഡ് ചിത്രം ജവാന് മികച്ച പ്രതികരണമായിരുന്നു. ഷാരൂഖ് ഖാനൊപ്പം നയന്താരയ്ക്കും വലിയ സ്വീകാര്യത ലഭിച്ചു. ഭർത്താവായ സംവിധായകൻ വിഗ്നേഷിനും ഇരട്ടകുട്ടികൾക്കുമൊപ്പം സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. അതിനിടെ മണി രത്‌നത്തിന്റെ അടുത്ത ചിത്രത്തിൽ നയൻ‌താര നായികയായി എത്തുന്നെന്ന വാർത്തകൾ വന്നിരുന്നു. ചിത്രത്തിനായി റെക്കോർഡ് തുകയാണ് താരം ആവശ്യപ്പെട്ടതെന്നും റിപ്പോർട്ട് വന്നു. ഇപ്പോഴിതാ പ്രതിഫലത്തിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് നയൻ‌താര ചിത്രത്തിൽ ഉണ്ടാവില്ലെന്ന വാർത്തയാണ് പരക്കുന്നത്.

പൊന്നിയന്‍ സെല്‍വന്‍ സൂപ്പർ ഹിറ്റായതിനു ശേഷം കമല്‍ ഹാസനെ നായകനാക്കി മണി രത്‌നത്തിന്റെ സിനിമ വരുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. ഈ ചിത്രത്തിലെ നായികയെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. തെന്നിന്ത്യയില്‍ തന്നെ ഏറെ താരമൂല്യമുള്ള നടിമാരാവും മണിരത്‌നം സിനിമയിലുണ്ടാവുക എന്നത് വ്യക്തമാണ്. നായിക സാമന്ത പ്രഭു ആണെന്നും സായി പല്ലവി ആണെന്നുമൊക്കെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏറ്റവുമൊടുവിലാണ് നയന്‍താരയാണ് നായികയെന്ന തരത്തില്‍ വാർത്തകൾ പുറത്തു വന്നത്. എന്നാൽ പത്ത് കോടിയ്ക്ക് മുകളില്‍ പ്രതിഫലം വാങ്ങിക്കുന്ന നയന്‍താര ഈ സിനിമയ്ക്ക് വേണ്ടി പന്ത്രണ്ട് കോടി ആവശ്യപ്പെട്ടതായാണ് വിവരം. ഇത്രയും തുക നൽകാൻ ആവില്ലെന്നും അതിനാൽ നയന്‍താരയെ സിനിമയില്‍ നിന്നും പുറത്താക്കിയെന്നും പകരം മറ്റൊരു നടി വന്നേക്കുമെന്നാണ് സൂചന.


തമിഴ് നടി തൃഷ കൃഷ്ണന്റെ പേരാണ് ഇപ്പോള്‍ നായികാ സ്ഥാനത്തേക്ക് ഉയര്‍ന്ന് വരുന്നത്. പൊന്നിയന്‍ സെല്‍വനില്‍ വളരെ പ്രധാന്യമുള്ള നായിക വേഷം അവതരിപ്പിച്ചത് തൃഷയായിരുന്നു. വിജയ ചിത്രത്തിന് ശേഷം വീണ്ടും മണിരത്നം ചിത്രത്തില്‍ തൃഷ തന്നെ നായികയായി എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കഥ ഇഷ്ടപ്പെട്ട തൃഷ സിനിമ ഏറ്റെടുത്തായി റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ഔദ്യോഗികമായ സ്ഥീരികരണം പുറത്തു വന്നിട്ടില്ല.

Read Also:കാത്തിരിപ്പിന് വിരാമം; മോഹന്‍ലാല്‍ സംവിധായകനാകുന്ന ചിത്രം ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ വൻ കലാപം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതി ഇടിച്ചുനിരത്തി; ചരിത്രം മായ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് ഹസീന

സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്നതിനിടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ...

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

Other news

ഒരു തുള്ളി വെള്ളമില്ല; വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു

പാലക്കാട്: ജലക്ഷാമം രൂക്ഷമായതോടെ പാലക്കാട്‌ വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു...

സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8 വയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8...

മോട്ടോർ നിർത്താൻ പോയപ്പോൾ പാറക്കെട്ടിൽ നിന്നും ഗർജ്ജനം; കാസര്‍കോട് തുരങ്കത്തില്‍ പുലി കുടുങ്ങിയ നിലയിൽ

കാസർഗോഡ്: കാസര്‍കോട് കൊളത്തൂരില്‍ തുരങ്കത്തില്‍ പുലി കുടുങ്ങി. കവുങ്ങിന്‍തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ്...

പലിശ നിരക്കിൽ വ്യത്യാസം വരുത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഉപഭോക്താക്കളെ എങ്ങിനെ ബാധിക്കും….?

യു.കെ.യിൽ മന്ദ്രഗതിയിലുള്ള സാമ്പത്തിക വളർച്ച കാണിക്കുന്ന സമ്പദ് വ്യവസ്ഥയ്ക്ക് പുതുജീവനേകാൻ...

Related Articles

Popular Categories

spot_imgspot_img