കെ.സുധാകരൻ എം.പിയുടെ ചോദ്യത്തിൽ കുരുങ്ങി വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി.

ദില്ലി : ഹമാസിന്റെ തീവ്രവാദബന്ധം സംബന്ധിച്ച് കെ.പി.സി.സി അദ്ധ്യക്ഷനും കണ്ണൂർ എം.പിയുമായി കെ.സുധാകരൻ ഉന്നയിച്ച ചോദ്യത്തിൽ കുരുങ്ങി നിൽക്കുകയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷിലേഖി. സുധാകരൻ ലോക്സഭാ സെക്രട്ടറിയേറ്റിന് എഴുതി നൽകി ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുന്നത് മീനാക്ഷി ലേഖിയാണ്. എന്നാൽ അങ്ങനെയൊരു ചോദ്യമോ ഉത്തരമോ താൻ കണ്ടിട്ടില്ലെന്ന് മീനാക്ഷി ലേഖി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നും അവർ ട്വീറ്റർ പോസിറ്റിലൂടെ ആവിശ്യപ്പെട്ടു.

പാർലമെന്റ് സമ്മേളനം തീരുമാനിച്ച് കഴിഞ്ഞാൽ അം​ഗങ്ങൾക്ക് ചോദ്യം രേഖാമൂലം ചോദിക്കാനുള്ള അവസരം ഉണ്ട്. ലോക്സഭാ അം​ഗങ്ങൾ ലോക്സഭാ സെക്രട്ടറിയേറ്റിനാണ് ചോദ്യങ്ങൾ കൈമാറുക. ബന്ധപ്പെട്ട വകുപ്പുകൾക്കും അതാത് മന്ത്രിമാർക്കും ചോദ്യം ലോക്സഭാ സെക്രട്ടറിയേറ്റ് കൈമാറും. തുടർന്ന് അവർ നൽകുന്ന മറുപടി അച്ചടിച്ച് എല്ലാ അം​ഗങ്ങൾക്കും വിതരണം ചെയ്യുന്നതാണ് ചട്ടം. ഇത് പ്രകാരം കണ്ണൂർ എം.പി കെ.സുധാകരൻ വിദേശകാര്യ വകുപ്പിനോട് ഉന്നയിച്ച ചോദ്യവും അതിന് ലഭിച്ച ഉത്തരവുമാണ് വലിയ വിവാദമായിരിക്കുന്നത്.
രണ്ട് ചോദ്യങ്ങളാണ് സുധാകരൻ വിദേശകാര്യമന്ത്രാലയത്തോട് ചോദിച്ചത്.

1.ഇസ്രയേലിൽ ആക്രമണം നടത്തിയ ഹമാസിനെ ഇന്ത്യയിൽ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ എന്തെങ്കിലും നിർദേശം ലഭിച്ചിട്ടുണ്ടോ ?

2. തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ ഇസ്രയേൽ സർക്കാർ ആവിശ്യപ്പെട്ടിട്ടുണ്ടോ ?

രണ്ട് ചോദ്യങ്ങൾക്കും ഒരുമിച്ച് ഉത്തരം നൽകിയിരിക്കുന്നത് വിദേശകാര്യസഹമന്ത്രി . ഇത് ലോക്സഭ വെബ്സൈറ്റിലും വിദേശകാര്യ വകുപ്പിന്റെ വെബ്സൈറ്റിലും അപ്ലോഡ് ചെയ്തിട്ടുണ്ട്.

ഉത്തരം ഇങ്ങനെ : “ഒരു സംഘടനയെ തീവ്രവാദിയായി പ്രഖ്യാപിക്കുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിന്റെ പരിധിയിൽ വരും, ഏതെങ്കിലും സംഘടനയെ തീവ്രവാദിയായി പ്രഖ്യാപിക്കുന്നത് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് പരിഗണിക്കും.”

സാധാരണ ഇത്തരം ചോദ്യങ്ങളോട് പ്രതികരണം ഇല്ലെന്നാണ് വിദേശകാര്യമന്ത്രാലയം മറുപടി നൽകാറുള്ളത്. പകരം മറ്റൊരു വകുപ്പിലേയ്ക്ക് ഉത്തരവാദിത്വം കൈമാറുകയാണ് ചെയ്തിരിക്കുന്നത്. പതിവിൽ നിന്നും വ്യത്യസ്ഥമായ ഉത്തരത്തിന്റെ ചിത്രം ഒരു മാധ്യമ പ്രവർത്തകൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഇത് റീ പോസ്റ്റ് ചെയ്ത മന്ത്രി മീനാക്ഷി ലേഖിയുടെ മറുപടിയാണ് ഞെട്ടിച്ചത്.

ഇത്തരമൊരു ചോദ്യമോ ഉത്തരമോ നൽകിയിട്ടില്ല. ഉത്തരത്തിന് താഴെ ഒപ്പിട്ടില്ല എന്നും മീനാക്ഷി ലേഖി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസ്, വിദേശകാര്യമന്ത്രി എസ്.ജയശങ്കർ എന്നിവരെ ടാ​ഗ് ചെയ്താണ് പോസ്റ്റിട്ടിരിക്കുന്നത്. അന്വേഷണം നടത്തി കുറ്റക്കാരനെ പുറത്ത് കൊണ്ട് വരണമെന്നും അവർ മറ്റൊരു പോസ്റ്റിലൂടെ ആവിശ്യപ്പെട്ടു.

 

പാർലമെന്റിൽ ചോദ്യം ഉന്നയിച്ചതിൽ ക്രമക്കേട് കാണിച്ചുവെന്നാരോപിച്ച് ഇന്നലെയാണ് പശ്ചിമ ബം​ഗാളിൽ നിന്നുള്ള എം.പി മെഹുവ മൊയ്ത്രയെ പുറത്താക്കിയത്. അപ്പോഴാണ് മന്ത്രി അറിയാതെ ഉത്തരം നൽകിയിരിക്കുന്നതെന്ന ​ഗുരുതരമായ പരാതി ഉയർന്നിരിക്കുന്നത്. ഇത് ​ഗൗരവമുളള സുരക്ഷാ വീഴ്ച്ചയെന്ന് ശിവസേന വക്താവും പാർലമെന്റിലെ ഡപ്യൂട്ടി ലീഡറുമായ പ്രിയങ്ക ചതുർവേദി കുറ്റപ്പെടുത്തി.

ഒക്ടോബർ ഏഴിലെ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ സർക്കാർ ഇന്ത്യയോട് ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടിരുന്നു. ആക്രമണത്തെ ഇന്ത്യ അപലബിച്ചെങ്കിലും തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന ആവിശ്യത്തോട് പ്രതികരിച്ചിട്ടില്ല.

 

Read Also :റുവൈസ് ജാമ്യാപേക്ഷ സമർപിച്ചു. ഡോക്ടറുടെ ആത്മഹത്യയിൽ കസ്റ്റഡി അപേക്ഷ പോലീസ് നൽകുന്നതിന് മുമ്പാണ് പ്രതിയുടെ നീക്കം.

spot_imgspot_img
spot_imgspot_img

Latest news

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

അപരിചിതൻ ക്ലാസ് മുറിയിൽ കയറി അജ്ഞാത വസ്തു കുത്തിവെച്ചു; നാലാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം

കുട്ടിയുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല മുംബൈ: അപരിചിതനായ ഒരാൾ ക്ലാസ്...

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

Other news

അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് പത്ര ഏജൻ്റിന് ദാരുണാന്ത്യം; 3 പേർ രക്ഷപ്പെട്ടു

പത്തനംതിട്ട: തിരുവല്ലയ്ക്ക് സമീപം അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പുളിക്കീഴ്...

പൊലീസ് ഉദ്യോഗസ്ഥനെ തല്ലി പാർട്ടി പ്രവർത്തകൻ; മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് പൊലീസ്

ഡൽഹി: തെരഞ്ഞെടുപ്പ് മാതൃകാ ചട്ടം ലംഘിച്ചതിനും പൊലീസിൻറെ കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിനുമായി...

ചരിത്ര തീരുമാനവുമായി യു കെ; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് ഇനി നടക്കില്ല !

ബ്രിട്ടൻ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വർധിക്കുന്ന...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

കെഎൽഎഫ് വേദിയിൽ കഷായ പ്രയോഗം; കെ.ആർ മീരയ്‌ക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ

കൊച്ചി: കൊലപാതക പ്രസംഗം നടത്തിയെന്ന് ആരോപിച്ച് എഴുത്തുകാരി കെ.ആർ മീരയ്‌ക്കെതിരെ പരാതി...

ടി.ഡി.എഫിന്റെ പണിമുടക്ക് പൊളിഞ്ഞ് പാളീസായെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സംഘടനയായ ടി.ഡി.എഫിന്റെ പണിമുടക്ക് സമരം പൊളിഞ്ഞ് പാളീസായെന്ന്...

Related Articles

Popular Categories

spot_imgspot_img