തിരുവനന്തപുരം: കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പ്രതികൾ കസ്റ്റഡിയിൽ. തമിഴ്നാട്ടിലെ തെങ്കാശിയിലുള്ള പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. മൂവരും കൊല്ലം ചാത്തന്നൂർ സ്വദേശികളാണെന്നും, ഒരു കുടുംബത്തിലെ തന്നെ ഉള്ളവരാണെന്നുമാണ് വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കത്തെ തുടർന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതെന്നാണ് സൂചന. ഇവരിൽ നിന്നും രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിന് പിന്നിൽ കൂടുതൽ പേരുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
കേസിൽ കുട്ടിയുടെ പിതാവിന്റെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്നാണ് പ്രതികൾ പിടിയിലായ വിവരം പുറത്തു വന്നത്. അതേസമയം, നഴ്സുമാരുടെ റിക്രൂട്മെന്റും നഴ്സിങ് പ്രവേശനവുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലിനു പിന്നില്ലെന്ന കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുൻവൈരാഗ്യമുള്ള ചിലർ ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയോ എന്നും പോലീസ് സംശയിക്കുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയ ദിവസം ദിവസം പ്രതികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിനുപിന്നാലെ ഡ്രൈവറെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഈ ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
Read Also: സുപ്രീം കോടതിയോട് ഗവർണർ അനാദരവ് കാണിച്ചു : ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണി : സിപിഐഎം