വിദേശ കളിക്കാരെ കിട്ടാൻ കോടികൾ മുടക്കണം, ലോകകപ്പ് ജേതാക്കൾക്ക് പൊന്നും വില; ഊഴം കാത്ത് 1166 താരങ്ങൾ

ഐപിഎല്‍ ലേലം വരാനിരിക്കെ ലേലത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള താരങ്ങളുടെ പട്ടിക പുറത്തു വന്നു. ഈ മാസം 19നു ദുബായിൽ വെച്ച് നടക്കുന്ന ലേലത്തിൽ ആകെ 1166 താരങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ആകെ 10 ഫ്രാഞ്ചൈസികള്‍ക്കും കൂടി വാങ്ങാൻ കഴിയുന്ന താരങ്ങളുടെ എണ്ണം വെറും 77 മാത്രം. അതുകൊണ്ട് തന്നെ 77 പേരിൽ ഒരാളാവാനുള്ള കാത്തിരിപ്പിലാണ് താരങ്ങൾ. കളിക്കാര്‍ക്കു ലേലത്തിനു രജിസ്റ്റര്‍ ചെയ്യേണ്ട തിയ്യതി നവംബര്‍ 30 വരെയായിരുന്നു. ആരൊക്കെയാണ് ഇക്കുറി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് വിശദമായി പരിശോധിക്കാം.

ലോകകപ്പ് ഫൈനലില്‍ മിന്നും പ്രകടനം കാഴ്ച വെച്ച ഓസ്‌ട്രേലിയൻ വിജയശില്പി ഇടംകൈയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ്, ന്യൂസിലാന്‍ഡിന്റെ ഇടംകൈയന്‍ ഓള്‍റൗണ്ടറും പുതിയ സെന്‍സേഷനുമായ രചിന്‍ രവീന്ദ്രയടക്കമുള്ളവര്‍ ലിസ്റ്റിൽ ഉണ്ട്. എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഓസ്‌ട്രേലിയയുടെ സൂപ്പര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കും ഐപിഎൽ ലിസ്റ്റിലേക്ക് മടങ്ങി വന്നിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കളിക്കാതെയിരുന്ന ഓസീസ് ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സും ഇത്തവണ ലേലത്തെ കാത്തിരിക്കുന്നു. ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1166 കളിക്കാരില്‍ 830 പേരും ഇന്ത്യന്‍ താരങ്ങളാണ്. ബാക്കിയുള്ള 336 പേരാണ് വിദേശ കളിക്കാര്‍. ഇതില്‍ 45 പേര്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ആകെയുള്ള താരങ്ങളില്‍ 909 പേരും ഇനിയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടില്ലാത്തവരാണ്. ദേശീയ ടീമിനെ പ്രതിനിധീകരിച്ചു കഴിഞ്ഞവര്‍ വെറും 212 പേര്‍ മാത്രമാണുള്ളത്.

രചിന് 50 ലക്ഷം, രണ്ട് കോടി ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങൾക്ക്

കഴിഞ്ഞ ലോകകപ്പില്‍ 500ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടി പല ബാറ്റിങ് റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയ രചിന്റെ അടിസ്ഥാന വില വെറും 50 ലക്ഷം രൂപ മാത്രമാണ്. ഏറ്റവുമുയര്‍ന്ന അടിസ്ഥാന വിലയായ രണ്ടു കോടി രൂപയുടെ കാറ്റഗറിയില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് കൂടുതലും. ഏഴു വീതം കളിക്കാര്‍ ഇരുരാജ്യങ്ങളില്‍ നിന്നും രണ്ടു കോടി രൂപയ്ക്കു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ നാലും സൗത്താഫ്രിക്കയുടെ മൂന്നും ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക രാജ്യങ്ങളിലെ ഓരോ താരങ്ങള്‍ വീതവും ഉൾപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുടെ ഹര്‍ഷല്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഉമേഷ് യാദവ്, കേദാര്‍ ജാദവ് എന്നിവര്‍ക്കാണ് രണ്ടു കോടി രൂപ അടിസ്ഥാന വില. പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഷോണ്‍ ആബട്ട് എന്നിവരാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള രണ്ട് കോടിയുടെ താരങ്ങൾ. ഇംഗ്ലണ്ടില്‍ നിന്നും ഹാരി ബ്രൂക്ക്, ടോം ബാന്റണ്‍, ബെന്‍ ഡക്കെറ്റ്, ജാമി ഒവേര്‍ട്ടന്‍, ആദില്‍ റഷീദ്, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ് എന്നിവരാണുള്ളത്. ജെറാള്‍ഡ് കോട്‌സി, റൈലി റൂസ്സോ, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ എന്നിവരാണ് രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള സൗത്താഫ്രിക്കൻ താരങ്ങൾ. 1.5 കോടി രൂപ അടിസ്ഥാന വിലയുള്ളവരില്‍ അഫ്ഗാനിസ്താന്റെ മുഹമ്മദ് നബി, ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍, ന്യൂസിലാന്‍ഡിന്റെ ജിമ്മി നീഷാം, ടിം സൗത്തി, ശ്രീലങ്കയുടെ വനിന്ദു ഹസരംഗ, വെസ്റ്റ് ഇന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡര്‍ എന്നിവർ ഉൾപ്പെടുന്നു.

 

Read Also: പരമ്പര നേടാൻ ഇന്ത്യയ്ക്ക് നിർണായക മത്സരം; ശ്രേയസ് ടീമിൽ, പൊളിച്ചു പണികൾക്ക് സാധ്യത

spot_imgspot_img
spot_imgspot_img

Latest news

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

Other news

പഞ്ചായത്തും താലൂക്കും കൈവിട്ടു; 80 കാരിയുടെ വീടിന് ഭീഷണിയായ മരം മുറിക്കാൻ ഒടുവിൽ മന്ത്രിയുടെ ഉത്തരവ്

തൊടുപുഴ തട്ടാരത്തട്ട ബൈജു ഭവനിൽ സുമതി ബാലകൃഷ്ണന് ഇനി പ്രാണഭയമില്ലാതെ വീട്ടിൽ...

ഷെഫീൽഡിലെ സ്കൂളിൽ 15 വയസ്സുള്ള വിദ്യാർഥി കുത്തേറ്റ് മരിച്ചു

ഷെഫീൽഡ്∙ ഷെഫീൽഡിലെ സ്കൂളിൽ 15 വയസ്സുള്ള വിദ്യാർഥി കുത്തേറ്റ് മരിച്ചു. ഇന്നലെ...

യുഎസ് സർക്കാറിനെ വലച്ച് കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള സാമ്പത്തിക ചെലവ്

അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിൽ നിന്ന് തിരിച്ചയക്കാനുള്ള സാമ്പത്തിക ചെലവ് യുഎസ് സർക്കാറിനെ...

14 വയസ്സുകാരിയായ വിദ്യാർഥിനിയെ കാണാതായി; പൊതുജനങ്ങളുടെ സഹായം തേടി ഡാലസ് പൊലീസ്

ഡാലസ്: 14 വയസ്സുകാരിയായ വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ പൊതുജനങ്ങളുടെ സഹായം തേടി...

അടിയേറ്റ് രക്തം വാർന്നു… ഗൃഹനാഥന് ദാരുണാന്ത്യം

ചവറ: കൊല്ലം നീണ്ടകരയിൽ വീടിനു സമീപം അടിയേറ്റു രക്തം വാർന്ന നിലയിൽ...

Related Articles

Popular Categories

spot_imgspot_img