റായ്പൂര്‍: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ നാലാം മത്സരം ആരംഭിക്കാൻ ഏതാനും മണിക്കൂറുകൾ ബാക്കി. അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ തുടർച്ചയായ രണ്ടു ജയങ്ങൾ ഇന്ത്യ നേടിയിരുന്നു. എന്നാൽ പരമ്പര ഉറപ്പിക്കാനുള്ള മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയ ഇന്ത്യയെ തകർക്കുകയായിരുന്നു. നിലവിൽ 2-1ന് മുന്നിട്ടു നിൽക്കുന്ന ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തിൽ ജയം അത്യാവശ്യമാണ്. അതേസമയം ഇന്ത്യയെ തോൽപിച്ച് ഒപ്പമെത്താനാണ് ഓസീസിന്റെ ശ്രമം. നാലാം മത്സരത്തിനായി ടീമിൽ ചില മാറ്റങ്ങൾ വരുത്തുമെന്നാണ് സൂചന.
പ്രധാനമായും രണ്ട് മാറ്റങ്ങള്‍ക്കാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ഒന്നാമതായി ശ്രേയസ് അയ്യരെ പ്ലേയിങ് 11ലേക്കെത്തിക്കും. ആദ്യ മൂന്ന് മത്സരത്തിലും പ്ലേയിങ് 11ല്‍ ശ്രേയസ് അയ്യര്‍ ഇല്ലായിരുന്നു. എന്നാല്‍ അവസാന രണ്ട് മത്സരത്തിലും ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമിലുണ്ട്. അതുകൊണ്ടുതന്നെ താരത്തെ പ്ലേയിങ് 11ലും ഉള്‍പ്പെടുത്തേണ്ടതായുണ്ട്. ഇന്ത്യയുടെ സീനിയര്‍ താരമാണ് ശ്രേയസ് അയ്യര്‍. ഏകദിന ലോകകപ്പിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മോശം ഫോമിലുള്ള തിലക് വര്‍മയെ ഇന്ത്യ പുറത്തിരുത്താനാണ് സാധ്യത.
രണ്ടാമത്തെ മാറ്റം ദീപക് ചഹാര്‍ പ്ലേയിങ് 11ലേക്കെത്തുമെന്നതാണ്. ആദ്യ മൂന്ന് മത്സരത്തിലും ചഹാര്‍ ടീമിന്റെ ഭാഗമല്ലായിരുന്നു. എന്നാല്‍ അവസാന രണ്ട് മത്സരത്തിലും ചഹാര്‍ ടീമിലുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ ചഹാറിനെ പ്ലേയിങ് 11ലേക്കെത്തിക്കും. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടാന്‍ കഴിയുള്ള താരമാണ് ചഹാര്‍. ടി20 ലോകകപ്പ് വരാനിരിക്കെ പേസ് ഓള്‍റൗണ്ടര്‍മാരെ വേണ്ടവിധം ഉപയോഗിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ദീപക് ചഹാറിന് കൂടുതല്‍ പിന്തുണ ഇന്ത്യ നല്‍കും. ദീപക്കിന്റെ വരവ് ഇന്ത്യക്ക് കരുത്താവുമെന്നുറപ്പാണ്. ദീപക് ചഹാര്‍ പ്ലേയിങ് 11ലെത്തുമ്പോള്‍ പ്രസിദ്ധ് കൃഷ്ണയെ പുറത്താക്കാം. ആദ്യത്തെ മൂന്ന് മത്സരത്തിലും മോശം പ്രകടനം കാഴ്ച വെച്ച ബൗളര്‍മാരിലൊരാളാണ് പ്രസിദ്ധ്. അതുകൊണ്ട് തന്നെ പ്രസിദ്ധ് പുറത്തിരുന്ന് ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ദീപക് ചഹാര്‍ പേസ് കൂട്ടുകെട്ട് കളിക്കാനാണ് സാധ്യത.
കൂടാതെ അക്ഷര്‍ പട്ടേലിന് പകരം വാഷിങ്ടണ്‍ സുന്ദര്‍ കളിക്കുകയെന്നതാണ്. ആദ്യത്തെ മൂന്ന് മത്സരത്തിലും അക്ഷര്‍ പട്ടേലാണ് കളിച്ചത്. എന്നാൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ താരത്തിനായില്ല. അതുകൊണ്ടുതന്നെ അക്ഷര്‍ പട്ടേലിന് പകരം വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിക്കാനുള്ള സാധ്യതയുണ്ട്.