ന്യൂസ് ഡസ്ക്ക് : ഇസ്രയേൽ – ഹമാസ് പോരാട്ടം ആരംഭിച്ചിട്ട് ഒരു മാസം തികയാനിരിക്കെ ഗാസ സമ്പൂർണമായി വളഞ്ഞുവെന്ന് ഇസ്രയേൽ കരസേന അവകാശപ്പെട്ടു. ഗാസ കേന്ദ്രീകരിച്ചാണ് ഹമാസ് ഇസ്രയേലിനെതിരായ ആക്രമണം നടത്തുന്നത്. ഇസ്രയേൽ സേന വളഞ്ഞ പ്രദേശങ്ങളിൽ നിന്നും സിവിലിയൻസ് ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേൽ ആവിശ്യപ്പെട്ടു. 2016 ൽ ഇറാഖിൽ ശക്തിപ്രാപിച്ച ഐ.എസ്. തീവ്രവാദികൾക്കെതിരെ അമേരിക്കൻ സൈനീകർ നടത്തിയ ആക്രമണത്തിൽ 742 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. മൊസൂൾ ആക്രമണം എന്ന പേരിൽ കുപ്രസിദ്ധിയാർജിച്ച സംഭവം ആഗോളതലത്തിൽ വലിയ ചർച്ചകൾക്കും ഇടയാക്കി. അത്തരത്തിൽ സിവിലിയൻമാരുടെ കൂട്ടകൊല ഗാസയിൽ ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇസ്രയേൽ സൈന്യത്തിന്റെ വക്താവ് അറിയിച്ചു. നിലവിൽ സൈന്യം വളഞ്ഞ ഗാസയിൽ നിന്നും സാധാരണക്കാരെ മുഴുവൻ ഒഴിപ്പിച്ച ശേഷം ആക്രമണം ആരംഭിക്കാനാണ് തീരുമാനം. ഹമാസിന്റെ തന്ത്രപ്രധാനമായ ഭൂമിക്കടിയിലെ തുരങ്കങ്ങൾ എല്ലാം സ്ഥിതി ചെയ്യുന്നത് ഗാസയിലാണ്. ഇസ്രയേൽ പൗരൻമാരെ ഹമാസ് ബന്ദികളാക്കി സൂക്ഷിച്ചിരിക്കുന്നത് ഇവിടെയായിരിക്കുമെന്നാണ് കരുതുന്നത്. അത് കൂടി കണക്കിലെടുത്താണ് പ്രദേശം സേന വളഞ്ഞത്. അതേ സമയം ഇസ്രയേലിനെതിരെ ആക്രമണം കടുപ്പിക്കാൻ ഹിസ്ബുല്ല തീവ്രവാദ സംഘടന തലവൻ ഹസൻ നസ്റല്ലഹ അനുയായികൾക്ക് നിർദേശം നൽകി.
പാലസ്തീനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ഇസ്രയേൽ തീരുമാനമെടുത്തു.
രാജ്യാന്തരകരാർ പ്രകാരം പാലസ്തീന് വെള്ളവും വൈദ്യുതി നൽകുന്നതിന് പുറമെ പാലസ്തീൻ അതോറിട്ടിയെ സഹായിക്കാൻ വർഷം തോറും നൽകുന്ന ഫണ്ട് വെട്ടികുറയ്ക്കുമെന്നും ഇസ്രയേൽ പ്രതിരോധ ക്യാമ്പിനറ്റ് വ്യക്തമാക്കി. വിവിധ ജോലികൾക്കായി ഇസ്രയേലിൽ നിയമപ്രകാരം എത്തിയിട്ടുള്ള പാലസ്തീൻ പൗരൻമാരായ 18,500 പേരെ മടക്കി അയച്ചു. ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണം തുടങ്ങുന്നതിന് മുമ്പ് ഇസ്രയേലിൽ എത്തിയവരാണ് എല്ലാവരും. വർഷങ്ങളായി ഇസ്രയേലിൽ ജോലി ചെയ്യുന്നവരും തിരിച്ചയച്ചവരിൽ ഉൾപ്പെടുന്നു. പ്രധാനമന്ത്രി ബഞ്ചമിൻ നെത്യാഹു ടിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇനിയൊരിക്കലും പാലസ്തീനികളെ ഇസ്രയേലിൽ ജോലിയ്ക്ക് എടുക്കില്ലെന്നും ബഞ്ചമിൻ നെത്യാഹു വ്യക്തമാക്കി.
Read Also :വീണ്ടും ഹണി ട്രാപ്പ് :ഇടുക്കി സ്വദേശികളായ നാലുപേർ അറസ്റ്റിൽ