പുതുപ്പള്ളിക്ക് പുറമേ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്നത് അഞ്ച് സംസ്ഥാനങ്ങളിലെ ആറ് മണ്ഡലങ്ങളിൽ കൂടിയാണ്. ഝാർഖണ്ഡിലെ ഡുമ്രി മണ്ഡലം, ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ, പശ്ചിമബംഗാളിലെ ദുപ്ഗുരി, യു.പിയിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ നടന്നത്. ആറിടത്ത് ജനപ്രതിനിധികളുടെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായതെങ്കിൽ ധൻപൂരിലും ഘോസിയിലും ജനപ്രതിനിധികൾ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്..സഖ്യത്തിൻറെ അടിസ്ഥാനത്തിലല്ല മത്സരമെങ്കിലും, ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’ക്ക് കരുത്ത് തെളിയിക്കാനുള്ള അവസരമായാണ് ഉപതെരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടത്.
ത്രിപുരയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും ബിജെപി വിജയം ഉറപ്പിച്ചു . ത്രിപുരയിലെ ധൻപൂർ, ബോക്സാനഗർ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ധൻപുർ ബി.ജെ.പി.യുടെ സിറ്റിങ് സീറ്റായിരുന്നു. ബോക്സാനഗറിൽ നിന്ന് തഫജ്ജൽ ഹൊസൈനും ധൻപുരിൽ നിന്ന് ബിന്ദു ദേബ്നാഥും ആണ് മത്സരിച്ചത്. ധൻപൂർ മണ്ഡലത്തിൽ 18,871 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി സ്ഥാനാർഥി ബിന്ദു ദേബ്നാഥ് വിജയിച്ചത്..ബോക്‌സാനഗർ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 29,965 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ബി.ജെ.പിക്ക് ജയം. 2003 മുതൽ സി.പി.എം തുടർച്ചയായി ജയിച്ചുവരുന്ന മണ്ഡലമാണ് ബോക്‌സാനഗർ.
ഉത്തരാഖണ്ഡിലെ ബാഗേശ്വർ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ്. അഞ്ച് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 1091 വോട്ടിന് ബി.ജെ.പി സ്ഥാനാർഥി പാർവതി ദാസ് മുന്നിലാണ്. ജാർഖണ്ഡ് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യ കക്ഷിയാണ് ലീഡ് ഉയർത്തുന്നത്.യശോദ ദേവി 8368 വോട്ടിന്റെ ലീഡാണ് ഉയർത്തുന്നത്.
പശ്ചിമ ബംഗാളിലെ ദുപ്ഗുരി നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ലീഡ് നിലനിർത്തുകയാണ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി നിർമൽ ചന്ദ്ര റോയ് ആണ് .ഉത്തർപ്രദേശിലെ ഘോസി നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ എസ്.പി മുന്നേറ്റം. കഴിഞ്ഞ തവണ എസ്.പി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച നേതാവിനെ സ്ഥാനാർഥിയാക്കിയുള്ള ബി.ജെ.പി പ്രതീക്ഷകൾക്കാണ് തിരിച്ചടിയേറ്റത്. വോട്ടെണ്ണൽ മൂന്ന് റൗണ്ട് പിന്നിട്ടപ്പോൾ എസ്.പിയുടെ സുധാകർ സിങ് 1992 വോട്ടിന് മുന്നിലാണ്.
ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച