മന്ത്രിസഭാപുന:സംഘടന: സിപിഐഎം മന്ത്രിമാരിലും അഴിച്ചുപണി

ധികാരത്തിലേറി രണ്ടരവര്‍ഷം പിന്നിടുമ്പോള്‍ മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുകയാണ്. 2021 മെയ്മാസം സത്യപ്രതിജ്ഞ ചെയ്ത പിണറായി സര്‍ക്കാരിന്റെ കാലാവധി 26 നാണ് അവസാനിക്കുക. അങ്ങനെ നോക്കിയാല്‍ നവംബറിലാണ് പുനസംഘടന നടക്കേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടതാകട്ടെ എല്‍ഡിഎഫും. സിപിഐഎം മന്ത്രിമാരിലും മാറ്റത്തിന് സാധ്യതയെന്നാണ് അപ്രതീക്ഷിതമായ മറ്റൊരു തീരുമാനം. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ചയാണ് നിര്‍ണായകയോഗങ്ങള്‍ ചേരുന്നത്. ഏകഎംഎല്‍എ മാ്രതമുള്ള എല്‍ജെഡിയും ഇടതയുമുന്നണിയില്‍ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാന്‍ സാധ്യതയുണ്ട്.

മുന്നണി നിശ്ചയിച്ച പ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും സ്ഥാനമൊഴിയേണ്ടതായിവരും. പകരം മന്ത്രിമാരാകേണ്ടത്‌
ഗണേഷ്‌കുമാറും കടന്നപ്പള്ളിയുമാണ്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് ഗണേഷിന്റേത്. മന്ത്രിസഭയില്‍ ഗണേഷ് കുമാറിനെ ഉള്‍പ്പെടുത്തുന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമാണ് ഉയര്‍ന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഗണേഷ് മന്ത്രിയാകുന്നതിന് അയോഗ്യതില്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഗണേഷ് അധികാരത്തിലേറിയാല്‍ ഏറ്റെടുക്കുന്ന വകുപ്പിനെ കുറിച്ച് പോലും മാധ്യമങ്ങള്‍ ചര്‍ച്ചാവിഷയമാക്കിക്കഴിഞ്ഞു. ഗതാഗതവകുപ്പാകും ഗണേഷ് സ്വീകരിക്കുക എന്ന യരത്തിലുള്ള അഭ്യൂഹങ്ങള്‍ നേരത്തെയും ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ ‘മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല, തനിക്ക് ഗതാഗതം വേണ്ട’ എന്ന നിലപാടാണ് ഗണേഷ് സ്വീകരിച്ചത്. ശമ്പളകുടിശിക അടക്കമുള്ള പ്രശ്‌നങ്ങള്‍ കെഎസ്ആര്‍ടിസിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാകാം ഗതാഗതവകുപ്പിനെ ഗണേഷ് ഒഴിവാക്കിയത്.

എന്നാല്‍ മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും സ്ഥാനചലനം സംഭവിക്കാന്‍ പോകുന്നുതരത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്നാണ് പുതിയ വിവരം. ആരോഗ്യവകുപ്പ് ഷംസീറിന് നല്‍കിയേക്കും. പകരം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സ്പീക്കറാകും. അതേസമയം വി. ശിവന്‍കുട്ടിയുടെ കൈയില്‍നിന്നു വിദ്യാഭ്യാസം മാറ്റി പകരം എം.ബി.രാജേഷ് കൈവശം വച്ചിരിക്കുന്നവയില്‍നിന്ന് എക്‌സൈസും തൊഴിലും നല്‍കിയേക്കുമെന്ന സൂചനയുമുണ്ട്. വീണാ ജോര്‍ജിന് വിദ്യാഭ്യാസം നല്‍കും എന്നുള്ള തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.ഇത് സംബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത് വെറും ഉൗഹാപോഹങ്ങള്‍ മാത്രമാണ്. മുന്‍നിശ്ചയപ്രകാരമുള്ള പുനസംഘടന മന്ത്രിസഭയില്‍ നടക്കുമെന്നത് നൂറ് ശതമാനവും ഉറപ്പിക്കാവുന്ന കാര്യമാണ്. എന്നാല്‍ അന്തിമതീരുമാനം പാര്‍ട്ടിയുടേതാണ്.

Also Read: ഗണേഷ് സ്വന്തം കുടുംബത്തെ ചതിച്ചു: തിരുവഞ്ചൂര്‍ മറുകണ്ടം ചാടി, തുറന്നുപറച്ചിലുമായി വെള്ളാപ്പള്ളി

spot_imgspot_img
spot_imgspot_img

Latest news

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമികയുടെ മരണം; പോലീസിൽ പരാതി നൽകി കുടുംബം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ...

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ റാഗിങ്; മലപ്പുറത്ത് ബിരുദ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

മലപ്പുറം: രണ്ടാം വർഷ ഡി​ഗ്രി വിദ്യാർത്ഥി ക്രൂരറാഗിങിന് ഇരയായി. മലപ്പുറം തിരുവാലിയിലാണ്...

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

Other news

ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെ വള്ളംകുളം നാരായണൻകുട്ടി ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട് : കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ...

ചെയർമാൻ ഭർത്താവ്, വൈസ് ചെയർപേഴ്‌സൺ ഭാര്യ ; സ്ഥാനമേറ്റതും ഭാര്യയുടെ കൈയില്‍നിന്ന്; കേരളത്തിൽ ഇത് അപൂർവങ്ങളിൽ അപൂർവം

തൃശൂര്‍: ചാലക്കുടി നഗരസഭയില്‍ കൗതുകകരമായ അധികാര കൈമാറ്റം.കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയിൽ ഭാര്യയുടെ...

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ റാഗിങ്; മലപ്പുറത്ത് ബിരുദ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

മലപ്പുറം: രണ്ടാം വർഷ ഡി​ഗ്രി വിദ്യാർത്ഥി ക്രൂരറാഗിങിന് ഇരയായി. മലപ്പുറം തിരുവാലിയിലാണ്...

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി. ഫയർ ഫോഴ്സ് എത്തി...

Related Articles

Popular Categories

spot_imgspot_img