അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിക്ക് 2023 ലെ ബാലൺ ഡി ഓർ പുരസ്കാരം. മെസ്സി തന്റെ കരിയറിലെ എട്ടാമത്തെ ബാലൺ ഡി ഓർ നേടി. 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലും മെസ്സിക്ക് ഈ അവാർഡ് ലഭിച്ചിട്ടുണ്ട്. അങ്ങനെ, 36 കാരനായ ലയണൽ മെസ്സി ബാലൺ ഡി ഓർ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി. ഖത്തറിൽ നടന്ന ലോകകപ്പ് അർജന്റീന സ്വന്തമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച മെസ്സിയുടെ പ്രകടനമാണ് മെസ്സിക്ക് ഈ പുരസ്കാരം ലഭിക്കാനുള്ള പ്രധാന കാരണം. കഴിഞ്ഞ സീസണിൽ മെസ്സി 41 ഗോളുകളും 26 അസിസ്റ്റുകളും നേടിയിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ എർലിംഗ് ഹോളണ്ടിനെ തോൽപ്പിച്ചാണ് മെസ്സി വീണ്ടും പുരസ്‌കാരം നേടിയത്.
Also read: ഇന്ന് നിങ്ങളുടെ മൊബൈൽ കൂട്ടത്തോടെ ശബ്ദിക്കും, വിറയ്ക്കും; പരിഭ്രമിക്കേണ്ട, കാരണമുണ്ട്
ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിംഗ്ഹാം മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പുരുഷ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയും മികച്ച വനിതാ ക്ലബ് ബാഴ്‌സലോണയുമാണ്. മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ ട്രോഫി അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസിന് ലഭിച്ചു. സോക്രട്ടീസ് പുരസ്‌കാരം വിനീഷ്യസ് ജൂനിയറിനാണ്. മികച്ച സ്‌ട്രൈക്കർക്കുള്ള ഗെർഡ് മുള്ളർ പുരസ്‌കാരം എർലിംഗ് ഹോളണ്ടിന്. മികച്ച വനിതാ താരമായി സ്‌പെയിൻ മധ്യനിര താരം ഐറ്റാന ബോൺമതി തിരഞ്ഞെടുക്കപ്പെട്ടു. ബാഴ്‌സലോണയിലും സ്‌പെയിനിലും നടത്തിയ മികച്ച പ്രകടനമാണ് ഐതാനയെ വിജയത്തിലേക്ക് നയിച്ചത്. ഫ്രഞ്ച് താരം കരിം ബെൻസെമ കഴിഞ്ഞ വർഷം ബാലൺ ഡി ഓർ നേടിയിരുന്നു.