ഇസ്രായേലിനെതിരെ പലസ്തീൻ ഉപയോഗിക്കുന്ന പേരാണെന്ന പരാതി ഉയർന്നതിനെ തുടർന്ന് കേരള സർവകലാശാല യുവജനോത്സവത്തിന് ‘ഇൻതിഫാദ’ എന്ന പേരു നൽകുന്നത് വിലക്കി. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ ഇത് സംബന്ധിച്ചു ഉത്തരവിറക്കി. പോസ്റ്ററുകളിലോ ബാനറുകളിലോ പോലും ഈ പേര് ഉപയോഗിക്കാൻ പാടില്ലെന്നും രജിസ്ട്രാർ മുഖേന ഇറക്കിയ ഉത്തരവിൽ വെസ് ചാൻസലർ വ്യക്തമാക്കി.
ഈ പേരിന് കലയുമായോ സംസ്കാരമായോ ബന്ധമില്ലെന്നും പേര് കലോത്സവത്തിൽ ഉപയോഗിക്കരുതെന്നും ചൂണ്ടിക്കാട്ടി വിസിക്ക് പരാതി ലഭിച്ചിരുന്നു. ഇതോടടെയാണ് പേരുവിലക്കി ഉത്തരവിറക്കിയത്. അതേസമയം, ഇൻതിഫാദ എന്ന പേര് പിൻവലിക്കില്ലെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. കോടതി വിധി വരെ പേരു മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും യൂണിയൻ വ്യക്തമാക്കി.