മുട്ട കഴിച്ചാൽ ലഭിക്കുന്ന പോഷകഗുണങ്ങൾ അറിയുമോ

ആരോഗ്യം നിലനിർത്താൻ പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ നമ്മൾ ശ്രദ്ധിക്കാറുണ്ട് . അത്തരത്തിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് മുട്ട. ദിവസവും ഒരു മുട്ട കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങൾ ഉണ്ട്. ഓർമ്മശക്തിക്കും തലച്ചോറിന്റെ വികാസത്തിനും ഇത് സഹായിക്കും. മാത്രമല്ല വിറ്റാമിൻ എ, വിറ്റാമിൻ ബി 5, ബി 12, ഫോസ്ഫറസ്, സെലിനിയം എന്നിവയും മുട്ടയിൽ ധാരാളമുണ്ട്. വിറ്റാമിൻ ഡി, ഇ, കെ എന്നിവ നൽകാൻ കഴിയുന്ന ചുരുക്കം ചില ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട എന്നതും ശ്രദ്ധേയമാണ് .ശരീരത്തിന് ആവശ്യമായ 9 അവശ്യ അമിനോ ആസിഡുകളും അടങ്ങിയ മുട്ട പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.

മുട്ട കഴിക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം തെറ്റിദ്ധാരണകളും ഉണ്ട് . അതിൽ ഒന്നാണ് വെള്ളമുട്ടയേക്കാൽ ഗുണം ബ്രൗൺ മുട്ടയ്ക്കാണെന്ന് കരുതുന്ന മണ്ടത്തരം. മുട്ടത്തോടിന്റെ നിറവും അതിന്റെ ന്യൂട്രീഷണൽ നിലവാരവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് വാസ്തവം. ഏതിനം കോഴിയുടെ മുട്ടയാണെന്ന് മാത്രമേ തോടിൽനിന്ന് മനസ്സിലാക്കാനാവൂ. പ്രമേഹക്കാർ മുട്ട കഴിക്കുന്നത് ഹൃദ്രോഗത്തിന് കാരണമാകുമെന്നാണ് മറ്റൊരു കഥ. മുട്ടയിലെ കൊളസ്‌ട്രോളാണ് ഇവരുടേയും പ്രശ്‌നം. എന്നാൽ, മിതമായ തോതിൽ മുട്ട കഴിയ്ക്കുന്നത് പ്രമേഹക്കാരിൽ ഹൃദ്രോഗമുണ്ടാക്കില്ലെന്നും പഠനങ്ങൾ പറയുന്നു.

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന കോളിൻ എന്ന അവശ്യ പോഷകത്തിന്റെ ഏറ്റവും ഉയർന്ന അളവ് മുട്ടയിൽ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും കാഴ്ചയെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ മുട്ടയിലുണ്ട്. പ്രായമായവരിൽ കണ്ട് വരുന്ന തിമിരത്തിന്റെയും മാക്യുലർ ഡീജനറേഷന്റെയും അപകടസാധ്യത കുറയ്ക്കുന്നതിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ പ്രധാന പങ്കാണ് വഹിക്കുന്നത്.

മുട്ടയിലെ വിറ്റാമിൻ ഡി എല്ലുകളുടെ ആരോഗ്യം നിലനിർത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വിഷാദരോഗം തടയാനും സഹായിക്കും. ദിവസം ഓരോ മുട്ട കഴിക്കുന്നവരിൽ സ്ട്രോക്ക് വന്ന് മരിക്കാനുള്ള സാധ്യത അല്ലാത്തവരെ അപേക്ഷിച്ച് 30 ശതമാനം കുറവാണെന്ന് പുതിയൊരു പഠനത്തിൽ കണ്ടെത്തിയിരുന്നു.

Read Also : ഒരു നെല്ലിക്ക മതി ഗുണങ്ങൾ പലതാണ്</a>

spot_imgspot_img

Latest news

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

അപരിചിതൻ ക്ലാസ് മുറിയിൽ കയറി അജ്ഞാത വസ്തു കുത്തിവെച്ചു; നാലാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം

കുട്ടിയുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല മുംബൈ: അപരിചിതനായ ഒരാൾ ക്ലാസ്...

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

Other news

ആരാണ് 20 കോടിയുടെ ആ ഭാഗ്യവാൻ; നാളെ അറിയാം; ടിക്കറ്റ് വിൽപ്പന ചൂടപ്പം പോലെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ബ​മ്പ​ർ ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ്...

അമിതമായാൽ ഉപ്പും വിഷം; മരിക്കുന്നവരുടെ കണക്കുകൾ ഞെട്ടിക്കുന്നത്

ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പ്രകാരം ഒരോ വർഷവും അധിക അളവിലുള്ള ഉപ്പ് മൂലം...

യു.കെ. പരിധി വിട്ടെന്ന് ട്രംപ്; നീക്കം യു.കെയെ സാമ്പത്തികമായി തളർത്താനോ ?

കാനഡയ്ക്കും, ചൈനയ്ക്കുംമെക്സിക്കോയ്ക്കും ഇറക്കുമതി തീരുവ ചുമത്തി പണി കൊടുത്ത ട്രംപിൻ്റെ യു...

സ്കൂൾ ശുചിമുറിയിൽ എട്ടു വയസ്സുകാരിക്ക് മർദനം

ബെംഗളൂരു: സ്കൂളിലെ ശുചിമുറിയിൽ 8 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് 2 വിദ്യാർത്ഥികൾക്കെതിരെ...

ക്ഷേ​ത്രോ​ത്സ​വ​ത്തി​നെ​ത്തി​ച്ച ആ​ന​യി​ട​ഞ്ഞു; കുത്തേറ്റത് പാപ്പാനടക്കം രണ്ടു പേർക്ക്; ഒരാൾക്ക് ദാരുണാന്ത്യം

തൃ​ശൂ​ർ: തൃ​ശൂ​രിൽ ക്ഷേ​ത്രോ​ത്സ​വ​ത്തി​നെ​ത്തി​ച്ച ആ​ന​യി​ട​ഞ്ഞ് ഒ​രാ​ളെ കു​ത്തി​ക്കൊ​ന്നു. എ​ള​വ​ള്ളി ബ്ര​ഹ്മ​കു​ളം ശ്രീ...

Related Articles

Popular Categories

spot_imgspot_img