മിന്നു മണിയോടൊപ്പം സജനയും; വനിതാ പ്രീമിയർ ലീഗിൽ തിളങ്ങാൻ വീണ്ടുമൊരു വയനാട്ടുകാരി

മുംബൈ: മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ സന്തോഷം നിറഞ്ഞ വാർത്തയായിരുന്നു കഴിഞ്ഞ ദിവസത്തെ വനിതാ പ്രീമിയർ ലീഗ് താര ലേലത്തിൽ നിന്നും വന്നത്. മിന്നു മണിയ്‌ക്കൊപ്പം വയനാട്ടിൽ നിന്നും മറ്റൊരു മലയാളി വനിതാ താരം കൂടി ലേലത്തിൽ ഉൾപ്പെട്ടു. മാനന്തവാടി സ്വദേശിനിയായ സജന സജീവിനെ 15 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. വനിതാ പ്രീമിയർ ലീഗിന്റെ രണ്ടാം സീസണിലേക്കുള്ള താരലേലത്തിൽ പങ്കെടുത്തത് നാലു മലയാളികളാണ്. സജനയോടൊപ്പം അണ്ടർ 19 ലോകകപ്പിൽ കളിച്ച ഓൾ റൗണ്ടർ നാജില സിഎംസി, സ്പിന്നർ കീർത്തി ജെയിംസ്, ബാറ്റർ ദൃശ്യ ഐവി എന്നിവരായിരുന്നു അവർ. എന്നാൽ ടീമിൽ ഇടം നേടാനായത് സജനയ്ക്ക് മാത്രം.

ഓട്ടോറിക്ഷ ഡ്രൈവറായ സജീവന്റെയും മാനന്തവാടി നഗരസഭാ കൗൺസിലർ ശാരദയുടെയും മകളാണ് സജന. ഡൽഹി കാപിറ്റൽസ് താരം മിന്നുമണിയുടെ നാട്ടുകാരിയാണ്. കഴിഞ്ഞ 9 വർഷമായി കേരള ടീമിൽ സ്ഥിരാംഗമായ സജന, 2018ൽ അണ്ടർ 23 ദേശീയ ചാംപ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു. കൂടാതെ കഴിഞ്ഞവർഷം ചാലഞ്ചർ ട്രോഫി ക്രിക്കറ്റിൽ ദക്ഷിണമേഖലാ ടീമിനെ നയിക്കുകയും ചെയ്തു.

ക്രിക്കറ്റിലേക്ക് വരുന്നതിനു മുൻപ് അത്‌ലറ്റിക്സിലും ഫുട്ബോളിലും മിന്നും താരമായിരുന്നു സജന. അത്‍ലറ്റിക്സിൽ സംസ്ഥാന സ്കൂൾ മീറ്റിൽ ജാവലിൻത്രോയിൽ നാലാംസ്ഥാനം നേടുകയും ഫുട്ബോളിൽ കേരള സീനിയർ ടീം ജഴ്സിയണിയുകയും ചെയ്തു. തുടർന്നാണ് സജന സജീവൻ ക്രിക്കറ്റിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അതിനു കാരണക്കാരി ആയതോ മിന്നുമണിയുടെ സ്കൂളായ മാനന്തവാടി ജിവിഎച്ച്എസ്എസിലെ കായികാധ്യാപികയായ എത്സമ്മയും.

17-ാം വയസിലാണ് ആദ്യമായി കേരള ക്രിക്കറ്റിലേക്ക് സെലക്ഷന് പോവുന്നത്. ആദ്യം നിരാശയായിരുന്നു ഫലമെങ്കിലും അടുത്ത വര്ഷം തന്നെ സജന ടീമിൽ ഉൾപ്പെട്ടു. ഹൈദരാബാദിനെതിരെ നടന്ന ആദ്യ മത്സരത്തിൽ ബൗണ്ടറിയിലൂടെ കേരളത്തെ വിജയത്തിലെത്തിച്ചത് സജനയായിരുന്നു. ബിസിസിഐയുടെ മികച്ച ബൗളർമാരുടെ ലിസ്റ്റിൽ മലയാളി താരം ഇടം പിടിച്ചിട്ടുണ്ട്. 2015 കേരള ക്രിക്കറ്റിലെ മികച്ച വനിതാ താരവും കൂടിയായിരുന്നു 24 കാരിയായ ഈ വയനാട്ടുകാരി.

 

Read Also: വനിതാ പ്രീമിയർ ലീഗ് താരലേലത്തിൽ നാല് മലയാളികളും; മിന്നുമണി ഡൽഹി ക്യാപിറ്റൽസിൽ, ലേലം മൂന്നു മണിമുതൽ

 

 

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ബജറ്റ്: തിരുവനന്തപുരം മെട്രോ ഉടൻ, അതിവേഗ റെയില്‍ പാത കൊണ്ടു വരാൻ ശ്രമം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ തിരുവനന്തപുരം, കോഴിക്കോട് മെട്രോ യാഥാർഥ്യമാക്കണമെന്ന് ധനമന്ത്രി കെ.എന്‍...

ബജറ്റിൽ വയനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസം; മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വയനാട് ഉരുൾപൊട്ടൽ ദുരിതബാധികർക്ക് ആശ്വാസം. മുണ്ടക്കൈ- ചൂരല്‍മല...

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമികയുടെ മരണം; പോലീസിൽ പരാതി നൽകി കുടുംബം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ...

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ റാഗിങ്; മലപ്പുറത്ത് ബിരുദ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

മലപ്പുറം: രണ്ടാം വർഷ ഡി​ഗ്രി വിദ്യാർത്ഥി ക്രൂരറാഗിങിന് ഇരയായി. മലപ്പുറം തിരുവാലിയിലാണ്...

Other news

നഴ്സിങ് വിദ്യാര്‍ഥിനി അമ്മ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറംചങ്ങരംകുളത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി...

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്താനൊരുങ്ങി ട്രംപ്

വാഷിംഗ്ടൺ: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്താനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്....

ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം; തള്ളവിരൽ കടിച്ചു മുറിച്ചു,​ ബ്രേ​ക്കി​ന്‍റെ ലൈ​ന​ര്‍ കൊ​ണ്ട് ത​ല​യി​ലും മു​ഖ​ത്തും അ​ടി​ച്ചു; സുന്ദരൻ പിടിയിൽ

തൃ​ശൂ​ര്‍: ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ ഒ​രാ​ൾ...

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ റാഗിങ്; മലപ്പുറത്ത് ബിരുദ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

മലപ്പുറം: രണ്ടാം വർഷ ഡി​ഗ്രി വിദ്യാർത്ഥി ക്രൂരറാഗിങിന് ഇരയായി. മലപ്പുറം തിരുവാലിയിലാണ്...

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമികയുടെ മരണം; പോലീസിൽ പരാതി നൽകി കുടുംബം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ...

Related Articles

Popular Categories

spot_imgspot_img