പരമ്പര നേടാൻ ഇന്ത്യയ്ക്ക് നിർണായക മത്സരം; ശ്രേയസ് ടീമിൽ, പൊളിച്ചു പണികൾക്ക് സാധ്യത

റായ്പൂര്‍: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ നാലാം മത്സരം ആരംഭിക്കാൻ ഏതാനും മണിക്കൂറുകൾ ബാക്കി. അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ തുടർച്ചയായ രണ്ടു ജയങ്ങൾ ഇന്ത്യ നേടിയിരുന്നു. എന്നാൽ പരമ്പര ഉറപ്പിക്കാനുള്ള മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയ ഇന്ത്യയെ തകർക്കുകയായിരുന്നു. നിലവിൽ 2-1ന് മുന്നിട്ടു നിൽക്കുന്ന ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തിൽ ജയം അത്യാവശ്യമാണ്. അതേസമയം ഇന്ത്യയെ തോൽപിച്ച് ഒപ്പമെത്താനാണ് ഓസീസിന്റെ ശ്രമം. നാലാം മത്സരത്തിനായി ടീമിൽ ചില മാറ്റങ്ങൾ വരുത്തുമെന്നാണ് സൂചന.

പ്രധാനമായും രണ്ട് മാറ്റങ്ങള്‍ക്കാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ഒന്നാമതായി ശ്രേയസ് അയ്യരെ പ്ലേയിങ് 11ലേക്കെത്തിക്കും. ആദ്യ മൂന്ന് മത്സരത്തിലും പ്ലേയിങ് 11ല്‍ ശ്രേയസ് അയ്യര്‍ ഇല്ലായിരുന്നു. എന്നാല്‍ അവസാന രണ്ട് മത്സരത്തിലും ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമിലുണ്ട്. അതുകൊണ്ടുതന്നെ താരത്തെ പ്ലേയിങ് 11ലും ഉള്‍പ്പെടുത്തേണ്ടതായുണ്ട്. ഇന്ത്യയുടെ സീനിയര്‍ താരമാണ് ശ്രേയസ് അയ്യര്‍. ഏകദിന ലോകകപ്പിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മോശം ഫോമിലുള്ള തിലക് വര്‍മയെ ഇന്ത്യ പുറത്തിരുത്താനാണ് സാധ്യത.

രണ്ടാമത്തെ മാറ്റം ദീപക് ചഹാര്‍ പ്ലേയിങ് 11ലേക്കെത്തുമെന്നതാണ്. ആദ്യ മൂന്ന് മത്സരത്തിലും ചഹാര്‍ ടീമിന്റെ ഭാഗമല്ലായിരുന്നു. എന്നാല്‍ അവസാന രണ്ട് മത്സരത്തിലും ചഹാര്‍ ടീമിലുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ ചഹാറിനെ പ്ലേയിങ് 11ലേക്കെത്തിക്കും. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടാന്‍ കഴിയുള്ള താരമാണ് ചഹാര്‍. ടി20 ലോകകപ്പ് വരാനിരിക്കെ പേസ് ഓള്‍റൗണ്ടര്‍മാരെ വേണ്ടവിധം ഉപയോഗിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ദീപക് ചഹാറിന് കൂടുതല്‍ പിന്തുണ ഇന്ത്യ നല്‍കും. ദീപക്കിന്റെ വരവ് ഇന്ത്യക്ക് കരുത്താവുമെന്നുറപ്പാണ്. ദീപക് ചഹാര്‍ പ്ലേയിങ് 11ലെത്തുമ്പോള്‍ പ്രസിദ്ധ് കൃഷ്ണയെ പുറത്താക്കാം. ആദ്യത്തെ മൂന്ന് മത്സരത്തിലും മോശം പ്രകടനം കാഴ്ച വെച്ച ബൗളര്‍മാരിലൊരാളാണ് പ്രസിദ്ധ്. അതുകൊണ്ട് തന്നെ പ്രസിദ്ധ് പുറത്തിരുന്ന് ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ദീപക് ചഹാര്‍ പേസ് കൂട്ടുകെട്ട് കളിക്കാനാണ് സാധ്യത.

കൂടാതെ അക്ഷര്‍ പട്ടേലിന് പകരം വാഷിങ്ടണ്‍ സുന്ദര്‍ കളിക്കുകയെന്നതാണ്. ആദ്യത്തെ മൂന്ന് മത്സരത്തിലും അക്ഷര്‍ പട്ടേലാണ് കളിച്ചത്. എന്നാൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ താരത്തിനായില്ല. അതുകൊണ്ടുതന്നെ അക്ഷര്‍ പട്ടേലിന് പകരം വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിക്കാനുള്ള സാധ്യതയുണ്ട്.

 

Read Also:വരാനിരിക്കുന്നത് ദക്ഷിണാഫ്രിക്കൻ പര്യടനം; രോഹിത്തിന്റെയും കോലിയുടെയും ഭാവിയെന്താകും, നായക സ്ഥാനത്ത് രാഹുലോ?

spot_imgspot_img
spot_imgspot_img

Latest news

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

അപരിചിതൻ ക്ലാസ് മുറിയിൽ കയറി അജ്ഞാത വസ്തു കുത്തിവെച്ചു; നാലാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം

കുട്ടിയുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല മുംബൈ: അപരിചിതനായ ഒരാൾ ക്ലാസ്...

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

Other news

അടിയേറ്റ് രക്തം വാർന്നു… ഗൃഹനാഥന് ദാരുണാന്ത്യം

ചവറ: കൊല്ലം നീണ്ടകരയിൽ വീടിനു സമീപം അടിയേറ്റു രക്തം വാർന്ന നിലയിൽ...

കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് ശോഭ സുരേന്ദ്രൻ; മറുപടിയുമായി ബിനീഷ് കോടിയേരി

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് ബിജെപി...

ചരിത്ര തീരുമാനവുമായി യു കെ; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് ഇനി നടക്കില്ല !

ബ്രിട്ടൻ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വർധിക്കുന്ന...

ഷെഫീൽഡിലെ സ്കൂളിൽ 15 വയസ്സുള്ള വിദ്യാർഥി കുത്തേറ്റ് മരിച്ചു

ഷെഫീൽഡ്∙ ഷെഫീൽഡിലെ സ്കൂളിൽ 15 വയസ്സുള്ള വിദ്യാർഥി കുത്തേറ്റ് മരിച്ചു. ഇന്നലെ...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

Related Articles

Popular Categories

spot_imgspot_img