ന്യൂസ് ഡസ്ക്ക് : ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫയുടെ അവസ്ഥ സെമിത്തേരിയ്ക്ക് തുല്യമെന്ന് ലോകാരോഗ്യസംഘടന. ആശുപത്രി ഗേറ്റുകളിൽ എല്ലാം ഇസ്രയേൽ ടാങ്കുകൾ വിന്യസിച്ച് കഴിഞ്ഞു. മരുന്ന്, ഭക്ഷണം, ഓക്സിജൻ എന്നിവ ആശുപത്രിയ്ക്കുള്ളിലേയ്ക്ക് എത്തിയിട്ട് ആഴ്ച്ചകളായി. അതീവ ശ്രദ്ധവേണ്ട നവജാത ശിശുകൾ, ഡയാലിസിസ് രോഗികൾ എന്നിവർ മരണം കാത്ത് കിടക്കുന്നു. ചികിത്സ ലഭിക്കാത്തതിനാൽ മരണപ്പെട്ട നിരവധി മൃതദേഹങ്ങൾ ആശുപത്രിയുടെ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നു. ആശുപത്രിയുടെ നിലവറ ഹമാസ് കേന്ദ്രമെന്ന ആരോപണം ആവർത്തിക്കുന്ന ഇസ്രയേൽ പ്രതിരോധ സേന എപ്പോൾ വേണമെങ്കിലും അശുപത്രിയ്ക്ക് ഉള്ളിൽ കയറാം. ലോകാരോഗ്യ സംഘടന വക്സാവ് ക്രിസ്ത്യൻ ലിൻഡ്മേരെ നൽകുന്ന വിവരപ്രകാരം ഏകദേശം 600 രോഗികൾ ഇപ്പോൾ ആശുപത്രിക്കുള്ളിൽ ഉണ്ട്. 2500 പേർ നേരത്തെ ഉണ്ടായിരുന്നു. ഇവരെ ആശുപത്രിയ്ക്ക് പുറത്തേയ്ക്ക് വഴിയോരങ്ങളിലേയ്ക്ക് മാറ്റി. ആശുപത്രിയ്ക്ക് പുറത്തും മൃതദേഹങ്ങൾ ചിതറി കിടക്കുന്നു. ഗാസയിലെ സിവിലിയൻസിനെ സംരക്ഷിക്കാൻ നടപടി കൈകൊള്ളണമെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക് ആവിശ്യപ്പെട്ടു.
അൽഷിഫ ആശുപത്രി സംരക്ഷിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബേഡനും ആവിശ്യപ്പെട്ടു. പക്ഷെ ഹമാസ് തീവ്രവാദ കേന്ദ്രം തകർക്കാതെ ആശുപത്രി വിടില്ലെന്നാണ് ഇസ്രയേൽ സേനയുടെ നിലപാട്. രോഗികളെ സുരക്ഷിതമായി മാറ്റാമെന്നും വാഗ്ദാനം ഉണ്ട്. എന്നാൽ ആശുപത്രിക്ക് നേരെ നടക്കുന്ന ഏത് ആക്രമണത്തേയും ലോകാരോഗ്യസംഘടന എതിർക്കുന്നു.