പകരം വെയ്ക്കാനാകാത്ത ഓര്‍മ്മകള്‍ക്ക് 22 വയസ്

രയില്‍ ഒറ്റമുണ്ടും തോളത്ത് ഒരു കച്ചത്തോര്‍ത്തുമായ് ഇടക്ക് കുറിക്ക് കൊള്ളുന്ന വാക്കുകളുമായി നമ്മുടെ നാട്ടുവഴികളില്‍ പ്രത്യക്ഷപ്പെടാറുള്ള ഒരു കാരണവര്‍, മലയാള സിനിമയിലെ ആ നാട്ടു കാരണവരായിരുന്നു ശങ്കരാടി.
ശങ്കരാടി എന്ന നടനെ മലയാളികളൊന്നും അത്ര വേഗത്തില്‍ മറക്കാനാവില്ല. കാരണം മനസ്സില്‍ ഓര്‍ത്തെടുക്കാവുന്ന ഒട്ടനവധി കഥാപാത്രങ്ങളും നിരവധി മുഹൂര്‍ത്തങ്ങളുമാണ് ഈ മഹാനടന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

ഇത്രയേറെ ഗ്രാമീണത്വം നിറഞ്ഞ മുഖം സിനിമയിലുണ്ടാവുകയില്ല, അത്ര പരിചിതമായിരുന്നു മലയാളിക്ക് ആ മുഖം. രസികത്വം നിറഞ്ഞ ആ നാട്ടുകാരണവര്‍ ഓര്‍മ്മകളില്‍ മറഞ്ഞിട്ട് ഇന്ന് 22 വര്‍ഷം.
ഒന്നുകില്‍ നായകന്റെയോ നായികയുടെയോ ലേശം കുശുമ്പ് നിറഞ്ഞ അച്ഛന്‍ അല്ലെങ്കില്‍ അമ്മാവന്‍, ചിലപ്പോള്‍ വലിയ തറവാട്ടിലെ കാര്യസ്ഥന്‍, അതുമല്ലെങ്കില്‍ ഭാര്യയെ പേടിയുള്ള ഒരു പാവം ഭര്‍ത്താവ്. ശങ്കരാടി നിറഞ്ഞാടിയ വേഷങ്ങള്‍ ഭൂരിഭാഗവും ഇത്തരത്തിലുള്ളതായിരുന്നു. പക്ഷേ അതെല്ലാം തന്റെ സ്വാഭാവികമായ അഭിനയം കൊണ്ട് ശങ്കരാടി വ്യത്യസ്തമാക്കി. ഗോഡ്ഫാദറിലെ ശങ്കരാടിയുടെ വക്കീല്‍ പ്രേക്ഷകരെ മുഴുവന്‍ ചിരിപ്പിച്ചു.

കാസര്‍ഗോഡ് കാദര്‍ഭായിയിലെ പച്ചാളം പാപ്പച്ചനേയും ആര്‍ക്കാണ് മറക്കാനാവുക. തലയണമന്ത്രത്തില്‍ സുകുമാരിയുടെ ഭര്‍ത്താവായ തങ്കപ്പനായിട്ടാണ് ശങ്കരാടി വേഷമിട്ടത്. കിരീടത്തില്‍ സേതുമാധവന്‍ കുറ്റവാളിയാകുമ്പോള്‍ സ്വന്തം മകളുടെ നന്‍മ മാത്രം നോക്കുന്ന സ്വാര്‍ത്ഥത നിറഞ്ഞ അച്ഛനായി. തമ്മില്‍ തമ്മിലെ ഇത്തിരി നാണം എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഗാനരംഗത്തില്‍ അഭിനയിച്ച റഹ്‌മാനെക്കാള്‍ ഓര്‍മ്മ വരിക ശങ്കരാടിയെയാണ്. ഇരുട്ടിന്റെ ആത്മാവിലെ അച്യുതന്‍ നായരും അസുരവിത്തിലെ അധികാരിയും ശങ്കരാടിക്ക് മികച്ച നടനാക്കി.

നാടകത്തിലൂടെയാണ് ചന്ദ്രശേഖര മേനോന്‍ എന്ന ശങ്കരാടി സിനിമയിലെത്തുന്നത്. കുഞ്ചാക്കോയുടെ കടലമ്മ എന്ന ചിത്രത്തിലൂടെയാണ് തന്റെ അരങ്ങേറ്റം കുറിച്ചത്. സത്യന്റെ അച്ഛന്റെ കഥാപാത്രമാണ് ശങ്കരാടി അവതരിപ്പിച്ചത്. മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്‌കാരം 1969-71 വരെ തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ നേടി. കൂടാതെ മികച്ച നായക നടനായ പ്രേം നസീറിനൊപ്പം മുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചെന്ന ക്രഡിറ്റും ശങ്കരാടിക്ക് സ്വന്തമാണ്.

 

 

 

Also Read: പ്രമോഷന് വരാത്തിന് പലതുണ്ട് കാര്യം: ഒന്നും മനപ്പൂര്‍വ്വമല്ലെന്ന് കുഞ്ചാക്കോ ബോബന്‍

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി‍​ഡ​ൻറി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി; പി. ​വി. ശ്രീ​നി​ജി​ൻ എം​എ​ൽ​എ​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത് പോലീസ്

കൊ​ച്ചി: കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി‍​ഡ​ൻറി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പി. ​വി....

കൊല്ലത്ത് ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി; പ്ലസ് ടു വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

കൊല്ലം: ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാർഥി മരിച്ചു....

20 കോടി രൂപ ലോട്ടറിയടിച്ച ഭാഗ്യശാലി ആരും അറിയാതെ ബാങ്കിലെത്തി; വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സത്യൻ

കണ്ണൂര്‍: കേരള സര്‍ക്കാരിന്റെ ക്രിസ്മസ് ബമ്പറിൻ്റെ ഒന്നാം സമ്മാനമായ 20 കോടി...

Related Articles

Popular Categories

spot_imgspot_img