കൊച്ചി: കൊച്ചിയിൽ വ്യാഴാഴ്ച്ച ശുദ്ധജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റിയുടെ അറിയിപ്പ്. ആലുവ ജല ശുദ്ധീകരണ ശാലയിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന 1200 എംഎം പൈപ്പ് ലൈനിൽ പൂക്കാട്ടുപടിയ്ക്ക് സമീപം ലീക്ക് ഉണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ജല വിതരണം തടസ്സപ്പെടുന്നത്.(Water supply will be interrupted in kochi city Thursday) ഇന്നായിരുന്നു പണികൾ ചെയ്യാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ വ്യാഴാഴ്ചയിലേക്ക് മാറ്റുകയാണെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച കൊച്ചി […]
പത്തനംതിട്ട: തിരുവല്ലയിലെ ജലശുദ്ധീകരണ ശാലയിൽ തീപിടുത്തം. ഇതേ തുടർന്ന് പമ്പിങ് മുടങ്ങിയാൽ 5 ദിവസം ജലവിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ ആറ് മണിക്കാണ് തീപിടുത്തം ഉണ്ടായത്. (Water supply will be interrupted for five days) ജല ശുദ്ധീകരണ ശാലയുടെ ഉള്ളിൽ കേബിളുകൾ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്. ഡിസംബർ 7ാം തീയതി വരെയാണ് മേഖലയിൽ കുടിവെള്ള വിതരണം തടസ്സപ്പെടുക. തിരുവല്ല നഗരസഭയിൽ പൂർണ്ണമായി കുടിവെള്ളം മുടങ്ങും. കവിയൂർ, കുന്നന്താനം, പെരുങ്ങര, ഇടിഞ്ഞില്ലം, പെരുന്തുരുത്തി, […]
തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഇന്ന് ജലവിതരണം തടസ്സപ്പെടും. രാത്രി എട്ടുമണി വരെയാണ് കുടിവെള്ളം മുടങ്ങുക. ശാസ്തമംഗലം ജംഗ്ഷനിലെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ചോർച്ച പരിഹരിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. (Water supply will be disrupted in Thiruvananthapuram today) ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് വാൽവ് നിയന്ത്രണം ഏർപ്പെടുത്തുന്നതിനാലാണ് ജലവിതരണത്തിൽ തടസ്സം നേരിടുന്നത്. ശാസ്തമംഗലം, പൈപ്പിന്മൂട്, ഊളൻപാറ, വെള്ളയമ്പലം, കവടിയാർ, നന്തൻകോട്, ജവഹർനഗർ എന്നിവിടങ്ങളിൽ ആണ് ഇന്ന് ജലവിതരണം മുടങ്ങുക. ജല […]
തിരുവനന്തപുരം: അറ്റകുറ്റപ്പണികളുടെ ഭാഗമായി തലസ്ഥാനത്ത് ആറ് ദിവസം കുടിവെള്ള വിതരണം തടസ്സപ്പെടും. ഇന്ന് മുതൽ 21 വരെയും, 23 മുതൽ 25 വരെയുമാണ് ജലവിതരണം മുടങ്ങുക. പൈപ്പുകളിലെ ചോർച്ചയും പുതിയ ലൈനുകളുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനവും ഇന്ന് മുതൽ നടക്കും.(Water supply to be disrupted in Thiruvananthapuram for 6 days) അതേസമയം പകരം സംവിധാനം ഏർപ്പെടുത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പേരൂർക്കട ജലസംഭരണിയിൽ നിന്നു ശുദ്ധജലം വിതരണം ചെയ്യുന്ന പ്രധാന പൈപ് ലൈനിൽ രൂപപ്പെട്ട ചോർച്ച […]
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ജലവിതരണം തടസപ്പെടുമെന്ന് അറിയിപ്പ്. ഇന്ന് രാത്രി എട്ട് മണിമുതൽ നാളെ പുലർച്ചെ 4 വരെയാണ് വിതരണം തടസ്സപ്പെടുക. അറ്റകുറ്റപ്പണി ചെയ്യുന്നതിനായാണ് വിതരണം നിർത്തിവെയ്ക്കുന്നത്.(Water supply will be disrupted in Thiruvananthapuram city today) അരുവിക്കരയിൽ നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധജലം കൊണ്ടുവരുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിൽ വാൽവ് തകരാർ പരിഹരിക്കാനുള്ള ജോലിയാണ് നടക്കുന്നത്. പേരൂർക്കട, ഹാർവിപുരം, എൻസിസി റോഡ് മുതൽ വെള്ളയമ്പലം, കവടിയാർ, നന്ദൻകോട് അടക്കം മേഖലയില്‍ […]
തിരുവനന്തപുരം: തലസ്ഥാനത്ത് കുടിവെള്ളം മുടങ്ങില്ലെന്ന് കേരള വാട്ടർ അതോറിറ്റി. അരുവിക്കരയിലെ വാട്ടർ അതോറിറ്റിയുടെ 86 എംഎൽഡി ജലശുദ്ധീകരണശാലയിലെ എയർവാൽവിനുണ്ടായ തകരാർ പരിഹരിക്കാൻ നടത്തിയ അറ്റകുറ്റപ്പണികൾ ഒരു മണിക്കൂർ കൊണ്ടു പൂർത്തീകരിച്ച് പമ്പിംഗ് പുനഃരാരംഭിച്ചുവെന്ന് അധികൃതർ അറിയിച്ചു.(water supply problem solved in thiruvananthapuram) അറ്റകുറ്റപ്പണികൾക്കായി പമ്പിംഗ് നിർത്തിവച്ചത് അരമണിക്കൂർ മാത്രമായതിനാൽ ജലവിതരണത്തിൽ കാര്യമായ തടസ്സമുണ്ടായില്ല. 86 എംഎൽഡി ജലശുദ്ധീകരണശാലയിൽ നിന്ന് ജലവിതരണം നടത്തുന്ന എല്ലായിടങ്ങളിലും പതിവുപോലെ വെള്ളം ലഭിക്കുമെന്നും വാട്ടർ അതോറിറ്റി വ്യക്തമാക്കി. തലസ്ഥാനത്ത് ഇന്ന് 101ഓളം […]
തിരുവനന്തപുരം: തലസ്ഥാനത്ത് നാല് ദിവസമായുള്ള കുടിവെള്ള പ്രശ്‌നം പരിഹാരം കാണാതെ തുടരുന്നു. പമ്പിംഗ് നടത്താൻ ഇനിയും സമയമെടുക്കുമെന്ന് അധികൃതർ നൽകുന്ന വിവരം. നേരത്തെ നാലുമണിയോടെ ജലവിതരണം പൂർണമായും ഉറപ്പാക്കുമെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്. എന്നാൽ പമ്പിംഗ് തുടങ്ങാൻ ഒരു മണിക്കൂർ എടുക്കുമെന്നാണ് മേയർ ആര്യാ രാജേന്ദ്രൻ ഉൾപ്പടെയുള്ള അധികൃതർ അറിയിച്ചത്.(Drinking water supply; The mayor said that pumping will still take time) പൈപ്പ് ലൈനിൽ മറ്റ് ജോലികൾ പൂർത്തിയായി. ആങ്കർ ബ്ലോക്ക് […]
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജലവിതരണം വീണ്ടും നിലച്ചു. മെഡിക്കല്‍ കോളേജ് ഭാഗത്തേക്കുളള പൈപ്പ് ലൈനുകളില്‍ ഒന്ന് പൊട്ടിയതാണ് ജലവിതരണം മുടങ്ങാൻ കാരണമായത്. കോളേജിലെ ടാപ്പുകളിലൊന്നിലും വെള്ളമില്ലാത്ത അവസ്ഥയാണ്. ഇതോടെ പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ വലയുകയാണ് രോഗികൾ. ഇതാദ്യമായല്ല കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെളളം മുടങ്ങുന്നത്. ഒന്നര ആഴ്ചയ്ക്കിടെ രണ്ടാം തവണയും പൈപ്പ് പൊട്ടി ജലവിതരണം തടസപ്പെട്ടു. ചെസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഭാഗത്താണ് പ്രതിസന്ധി ഏറെ ഉണ്ടായത്. അതിനിടെ വാട്ടര്‍ അതോറിറ്റി ടാങ്കറില്‍ വെളളമെത്തിച്ചത് താത്കാലിക ആശ്വാസമായി. എന്നാല്‍, […]
© Copyright News4media 2024. Designed and Developed by Horizon Digital