കോഴിക്കോട്: ഫിൻജാൽ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും തമിഴ്നാട്ടിലാണ് നാശം വിതച്ചതെങ്കിലും പണികിട്ടിയത് മലയാളികൾക്കാണ്. സംസ്ഥാനത്ത് പച്ചക്കറി വാങ്ങാനെത്തുന്നവരുടെ കീശ കാലിയാകുന്നു. കേരളത്തിൽ പച്ചക്കറി സീസൺ അല്ലാത്തതും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതും ചെയ്തതോടെ വൻവിലക്കയറ്റമാണ് പച്ചക്കറി വിപണിയിൽ. മുരിങ്ങക്കായ, നേന്ത്രപ്പഴം, കാരറ്റ്, കിഴങ്ങുവർഗങ്ങൾ, ബീറ്റ്റൂട്ട് തുടങ്ങിയവ കൈ പൊള്ളിക്കും. തക്കാളി വിലയും കുതിച്ചുയരുകയാണ്. ഇതോടെ കുടുംബ ബജറ്റ് താളംതെറ്റി. പച്ചക്കറി വാങ്ങാനെത്തുന്നവർ വില ചോദിച്ച് തിരിച്ചുപോവുന്ന സാഹചര്യമാണെന്ന് വ്യാപാരികൾ പറയുന്നു. തുച്ഛവിലക്ക് ലഭിച്ചിരുന്ന കറിവേപ്പിലക്കുവരെ 60-70 ആണ് […]
സാമ്പാറിലും അവിയലിലും ഒഴിച്ചുകൂടാനാവാത്ത പച്ചക്കറിയാണ് മുരിങ്ങക്കായ. എന്നാൽ ഇപ്പോൾ മാർക്കറ്റിലെ വിഐപിയാണ് മുരിങ്ങക്കായ, വിലയുടെ കാര്യത്തിൽ. കിലോയ്‌ക്ക് 500 രൂപ വരെയാണ് മുരിങ്ങക്കായുടെ റീട്ടെയ്ൽ വില. തമിഴ്നാട്ടിൽ നിന്നുള്ള മുരിങ്ങക്കായുടെ വരവ് കുറഞ്ഞതാണ് വില കുത്തനെ കൂടൻ കാരണം. കാന്താരിയുടെ വിലയും ഉയരത്തിൽ തന്നെയാണ്. 300 രൂപയുണ്ടായിരുന്ന കാന്താരി മുളകിന് വില ഇപ്പോൾ 500-ലെത്തി. വിപണിയിലെ വരവ് കുറഞ്ഞതോടെ നേന്ത്രപ്പഴത്തിന്റെ വിലയും കൂട്ടുകയാണ്. രണ്ട് ദിവസം കൊണ്ട് വില 80- രൂപയിലേക്കെത്തി. നേരത്തെ വില 45-50 രൂപയായിരുന്നു […]
സംസ്ഥാനത്തെ പൊതു വിപണയിൽ പച്ചക്കറി വിലക്കുതിപ്പിനു പിന്നാലെ പലവ്യഞ്ജനത്തിനും വില കുത്തനേ കൂടുന്നു. സർക്കാർ വിപണി ഇടപെടൽ നടത്തിയില്ലെങ്കിൽ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുഃസഹമാകും.After vegetables, the price of spices also increases sharply കഴിഞ്ഞ മാസം കിലോഗ്രാമിന് നൂറായിരുന്ന പരിപ്പിന്റെ വില ഇന്നലെ 160 രൂപയിലെത്തി. ഉഴുന്ന് വില 140ലേക്ക് കുതിച്ചു. കടലയുടെ വില 132. ആന്ധ്ര വെള്ള (ജയ) അരി മൊത്ത വില 39ൽ നിന്ന് 42 ആയി. ചില്ലറ വില 49 […]
കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ കുതിപ്പ്. പച്ചമുളക്, തക്കാളി, പടവലം, ബീൻസ്, അമരപ്പയർ, കോളിഫ്ളവർ എന്നിവയ്ക്കെല്ലാം വില കുത്തനെ കൂടുകയാണ്. ഒരാഴ്ചകൊണ്ട് 10-50 രൂപയുടെ വർധനയാണ് പച്ചക്കറികളുടെ വിലയിലുണ്ടായത്.(Vegetable prices on fire, Competition between green chillies and tomatoes, the price of burnt carrots, beetroots and eggplants) പച്ചമുളകിനും തക്കാളിക്കുമാണ് ഏറ്റവുമധികം വില ഉയർന്നത്. പച്ചമുളക് നീളന് കിലോയ്‌ക്ക് 140-150 രൂപയാണ് എറണാകുളത്തെ വില. എന്നാൽ, ചിലയിടങ്ങളിൽ വില ഇതിലും […]
© Copyright News4media 2024. Designed and Developed by Horizon Digital