വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. മിക്കയിടത്തും വോട്ടർമാരുടെ നീണ്ടനിരയാണ്. വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി ബൂത്തുകളിൽ സന്ദർശനം നടത്തുന്നുണ്ട്.(wayanad and chelakkara byelection updates) ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച മണ്ഡലം രാഹുൽ ഗാന്ധി ഒഴിഞ്ഞതിനെ തുടർന്നാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എംഎൽഎയായിരുന്ന കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്കു ജയിച്ചതിനെ തുടർന്നാണ് ചേലക്കരയിൽ വീണ്ടും ജനവിധി തേടുന്നത്. കൽപാത്തി രഥോത്സവത്തോടനുബന്ധിച്ച് മാറ്റിവെക്കഗ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് നവംബർ 20 നു നടക്കും. രാവിലെ […]
ഉളിക്കൽ: മൈസൂരു-ബെംഗളൂരു റൂട്ടിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. നള്ളങ്കട്ടയിൽ വെച്ച് കാറിൽ കർണാടക ആർ.ടി.സി. ബസ് ഇടിച്ചാണ് അപകടമുണ്ടായത്. കാർ ഓടിച്ച മണിക്കടവ് ശാന്തിനഗറിലെ കണ്ടങ്കരിയിൽ കെ.ടി. ഗിരീഷ് (48) ആണ് മരിച്ചത്.(Car accident on Mysuru-Bengaluru route; one died) ഗിരീഷിന്റെ സുഹൃത്തിന്റെ മക്കളുടെ പഠനവുമായി ബന്ധപ്പെട്ടാണ് മൈസൂരുവിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. കൊളക്കാട് മലയാംപടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ ബന്ദിഗോപാൽ ബി.ആർ.എം. മൾട്ടി സ്പെഷ്യാലിറ്റി […]
തിരുവനന്തപുരം: കലോത്സവ വേദിയിൽ നിന്ന് ഏഴാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയ്ക്ക് ഷോക്കേറ്റു. നെയ്യാറ്റിൻകര ഉപജില്ലാ കലോത്സവത്തിനിടെയാണ് അപകടമുണ്ടായത്. ശാസ്താംതല സ്‌കൂൾ വിദ്യാർത്ഥിനി കൃഷ്ണേന്ദുവിനാണ് ഷോക്കേറ്റത്.(Electric shock from art festival venue; student hospitalized) കലാപരിപാടിക്കിടെ കൃഷ്ണേന്ദുവിന് ഷോൽക്കേൽക്കുകയായിരുന്നു എന്നാണ് വിവരം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സ്‌കൂൾ അധികൃതർ അറിയിച്ചു. അതേസമയം മത്സരങ്ങൾ സംഘടിപ്പിച്ചത് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയാണെന്ന് പരാതി ഉയരുന്നുണ്ട്. എന്നാൽ സ്‌കൂളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നുവെന്നാണ് സംഘാടകർ നൽകുന്ന വിശദീകരണം. വിദ്യാർത്ഥിനിക്ക് ഷോക്കേറ്റത് പരിശോധിക്കുമെന്നും സംഘാടകർ […]
ബെംഗളൂരു: ഹുബ്ബള്ളിയില്‍ നിന്ന് കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയിൽവേ. ശബരിമല തീര്‍ത്ഥാടനകാലത്തെ യാത്രാത്തിരക്കിന്റെ പശ്ചാലത്തിലാണ് തീരുമാനം. ഈ മാസം 19 മുതല്‍ ജനുവരി 14വരെ ഒമ്പത് സര്‍വീസുകള്‍ ആണ് പ്രത്യേകമായി നടത്തുക.(Sabarimala Pilgrimage Rush; Hubballi- Kottayam train special service) എസ്എസ്എസ് ഹുബ്ബള്ളി- കോട്ടയം-എസ്എസ്എസ് ഹുബ്ബള്ളി പ്രതിവാര പ്രത്യേക ട്രെയിനാണ് സര്‍വീസ് നടത്തുന്നത്. എസ്എസ്എസ് ഹുബ്ബള്ളിയില്‍ നിന്ന് എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് 3.15ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം ഉച്ചക്ക് 12ന് കോട്ടയത്തെത്തും. തിരിച്ച് […]
തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടർന്ന് നാളെ (2024 നവംബര്‍ 13) നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി വെച്ച് കേരള സര്‍വകലാശാല. തിയറി, പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ ഉള്‍പ്പെടെയാണ് മാറ്റി വെച്ചത്. പുതുക്കിയ തീയതികള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.(by-election; Kerala University postponed all exams tomorrow) അതേസമയം, പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവംബര്‍ 20 ന് പാലക്കാട് നിയോജക മണ്ഡലത്തില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ […]
ജയ്പൂർ: റെയിൽവേ ട്രാക്കിലേക്ക് ഥാർ ഓടിച്ചുകയറ്റിയ യുവാവ് പിടിയിൽ. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. മദ്യലഹരിയിൽ റീൽസ് ചിത്രീകരിക്കുന്നതിനായാണ് ട്രാക്കിലേക്ക് വാഹനം ഓടിച്ചു കയറ്റിയത്.(Drunken driver arrested on railway track with Thar to shoot reel) മഹീന്ദ്ര ഥാർ എസ് യു വി റെയിൽവേ ട്രാക്കിലൂടെ ഓടിക്കാനായിരുന്നു യുവാവിന്റെ ശ്രമം. ഈ സമയത്ത് വന്ന ഗുഡ്‌സ് ട്രെയിൻ കണ്ട് ട്രാക്കിൽ നിന്ന് വാഹനമെടുക്കാൻ ശ്രമിച്ചപ്പോൾ ട്രാക്കിൽ കുടുങ്ങുകയായിരുന്നു. ലോക്കോ പൈലറ്റിന് യഥാസമയം ട്രെയിൻ നിർത്താൻ സാധിച്ചതിനാൽ […]
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി പി പി ദിവ്യക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. ദിവ്യയുടെ ഭർത്താവ് വിപി അജിത് നൽകിയ പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.(Police registered a case on the complaint of PP Divya’s husband) സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, സമൂഹ മാധ്യമങ്ങിളിലൂടെയുള്ള വ്യക്തിഹത്യ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. എന്നാൽ പ്രതിയുടെ പേര് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടില്ല. […]
തിരുവനന്തപുരം: ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് ഒരു മരണം. ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ കരാർ തൊഴിലാളിയായ അജയ്ഉജിർ (22) ആണ് മരിച്ചത്. അസം സ്വദേശിയായ യുവാവ് പനി ബാധിച്ച് ചികിത്സയിലായിരുന്നു.(One person died of rat fever in Thiruvananthapuram) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറ് മണിക്കാണ് മരണം സംഭവിച്ചത്. ഇതേ തുടർന്ന് പാങ്ങപ്പാറയിൽ നിന്നുള്ള ആരോഗ്യവിഭാഗം പ്രവർത്തകർ സ്ഥലത്ത് പരിശോധന നടത്തി. തൊഴിലാളികളായ രണ്ടുപേർ കൂടി പനിബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്. വ്യാജ […]
ചെന്നൈ: 12 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. സമുദ്രാതിർത്തി ലംഘിച്ചതിനാണ് നടപടി. ഇവരുടെ ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്.(Sri Lanka Navy arrests 12 Tamil fishermen) മത്സ്യത്തൊഴിലാളികളെ പരുത്തിത്തുറക്ക് സമീപത്തുവെച്ചാണ് ശ്രീലങ്കൻ നാവികസേന വലഞ്ഞത്. സമുദ്രാതിർത്തിയുടെ ശ്രീലങ്കൻ ഭാഗത്തേക്ക് കടന്നതിന് പിന്നീട് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാഫ്നയിലെ കാങ്കസന്തുറൈ നേവി ക്യാമ്പിലേക്കാണ് ഇവരെ കൊണ്ടുപോയത്. സമാനമായി ഇക്കഴിഞ്ഞ ഞായറാഴ്ച രാമനാഥപുരത്ത് നിന്ന് 23 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും അവരുടെ മൂന്ന് ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കൂടാതെ […]
© Copyright News4media 2024. Designed and Developed by Horizon Digital