ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നെന്ന നടന് വിശാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടപടിയുമായി കേന്ദ്രം. പുതിയ ചിത്രമായ ‘മാര്‍ക്ക് ആന്റണി’യുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ആറരലക്ഷം നല്‍കേണ്ടി വന്നെന്ന് വിശാല്‍ വെളിപ്പെടുത്തി 24 മണിക്കൂറിനുള്ളിലാണ് മന്ത്രാലയത്തിന്റെ ഇടപെടല്‍. ചിത്രം റിലീസ് ചെയ്യാന്‍ മൂന്നു ലക്ഷവും, യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മൂന്നര ലക്ഷം രൂപയും താന്‍ നല്കി എന്നായിരുന്നു വിശാല്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. പണം ട്രാന്‍സ്ഫര്‍ ചെയ്ത അക്കൗണ്ട് വിവരങ്ങളും […]
© Copyright News4media 2024. Designed and Developed by Horizon Digital