News4media TOP NEWS
സ്ത്രീകളെ മർദിച്ചതിന് കസ്റ്റഡിയിലെടുത്തു; പിന്നാലെ ആശുപത്രി മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാശ്രമം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ട്രെയിൻ സർവീസിൽ മാറ്റം, നിയന്ത്രണങ്ങൾ ഇങ്ങനെ ഡൽഹിയിൽ ഒക്ടോബർ അഞ്ച് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു; കാരണം ഇതാണ്….. വ്യോമാക്രമണത്തിനും പേജർ, വാക്കിടോക്കി ആക്രമണങ്ങൾക്കും പിന്നാലെ ലെബനോനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ

News

News4media

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ കൊലപാതകം; യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാക്കൊലപാതകം. ബീമാപ്പള്ളി സ്വദേശി ഷിബിലിയെയാണ് കൊലപ്പെടുത്തിയത്. പൊലീസ് റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ് ഷിബിലി.(murder again in thiruvananthapuram) പ്രതിയെന്ന് സംശയിക്കുന്ന ഹിജാസ് ഒളിവിലാണ്. ഇന്നു പുലര്‍ച്ചെ 12 നും ഒരു മണിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പൂന്തുറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ബീമാപ്പള്ളിയില്‍ വെച്ചാണ് കൊലപാതകം നടന്നത്. കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ലഹരിക്കടത്ത്, ക്വട്ടേഷന്‍ ആക്രമണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഷിബിലി. പൂന്തുറ ഭാഗത്ത് താമസിക്കുന്ന ഹിജാസ് എന്നയാളെ കേന്ദ്രീകരിച്ചാണ് […]

August 16, 2024
News4media

വഞ്ചിയൂർ വെടിവയ്പ്പ് കേസ്; വെടിയേറ്റ യുവതിയുടെ ഭർത്താവിനെതിരെ പ്രതിയുടെ മൊഴി, ബലാത്സംഗ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: വഞ്ചിയൂരിലെ വെടിവയ്പ് കേസിൽ ആക്രമണത്തിനിരയായ യുവതിയുടെ ഭർത്താവിനെതിരെ പോലീസ് ബലാത്സംഗ കേസെടുത്തു. പ്രതിയുടെ മൊഴിയിൽ വഞ്ചിയൂർ സ്വദേശി സുജിത്തിനെതിരെയാണ് കേസെടുത്തത്. സുജിത്തിൻ്റെ വീട്ടിൽ കയറി ഭാര്യയെ യുവ ഡോക്ടർ വെടിവെക്കുകയായിരുന്നു.(Vanchiyoor firing; A case against the husband of the woman who was shot) സുജിത്തും പ്രതിയായ ഡോക്ടറും തമ്മിൽ സ്വകാര്യ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്നതിനിടെ കോവിഡ് കാലത്ത് സൗഹൃദത്തിലായിരുന്നു. തന്നെ പീഡിപ്പിച്ചതിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയത് എന്നാണ് പ്രതി മൊഴി […]

August 1, 2024
News4media

വെൺപാലവട്ടം അപകടം; മരിച്ച യുവതിയുടെ സഹോദരിക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: വെൺപാലവട്ടത്ത് സ്കൂട്ടർ താഴേക്ക് വീണ് യുവതി മരിച്ച സംഭവത്തിൽ സഹോദരി സിനിക്കെതിരെ കേസെടുത്ത് പോലീസ്. അശ്രദ്ധമായും അമിതവേ​ഗത്തിലും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പേട്ട പൊലീസ് വ്യക്തമാക്കി. ഇന്നലെയുണ്ടായ അപകടത്തിൽ സിനിയുടെ സഹോദരി സിമി മരിച്ചിരുന്നു.(Police to register case against Sini) ഇവർക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന നാലുവയസുളള പെൺകുഞ്ഞും സിനിയും ചികിത്സയിലാണ്. ​ദീർഘദൂര യാത്രയായിരുന്നു ഇതെന്ന് ഇവരുടെ മൊഴിയിൽ നിന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു. രാവിലെ വെള്ളാർ നിന്നും കൊല്ലത്തേക്കും തിരികെ വെള്ളാറിലേക്കും സഹോദരിമാരും കുട്ടിയും ഇരുചക്രവാഹനത്തിലാണ് യാത്ര […]

July 2, 2024
News4media

കൈ ജനലിൽ കെട്ടിയ നിലയിൽ, കാൽപാ​ദങ്ങൾ തറയിൽ മുട്ടിയ നിലയിൽ; സർവത്ര ദുരൂഹതയായി എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മരണം

തിരുവനന്തപുരം: വെള്ളറടയിൽ എട്ടാംക്ലാസ് വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരുളാനന്ദകുമാർ-ഷൈനി ദമ്പതിമാരുടെ മകൻ അബി എന്ന അഖിലേഷ് കുമാർ(13) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുട്ടിയുടെ മുറിക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കൈ ജനലിൽ കെട്ടിയ നിലയിലായിരുന്നു. കൂടാതെ കാൽപാ​ദങ്ങൾ തറയിൽ മുട്ടി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ഉൾപ്പെടെ ആരോപിച്ചു. വീടിന്റെ രണ്ടാം നിലയിലാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മ, അച്ഛൻ, മുത്തച്ഛൻ എന്നിവരാണ് എന്നിവരോടൊപ്പമാണ് […]

June 22, 2024
News4media

സിറ്റ് ഔട്ടിൽ കളിച്ചുകൊണ്ടിരുന്ന പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ആന്ധ്ര സ്വദേശികൾ പിടിയിൽ

തിരുവനന്തപുരം: ‌‌ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആന്ധ്ര സ്വദേശിയും സുഹൃത്തും പിടിയിൽ. ആന്ധ്രാപ്രദേശ് സ്വദേശി ഈശ്വരപ്പയാണ് കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. വിതുര തോട്ടുമുക്കിൽ വെള്ളിയാഴ്ച രാവിലെ 8.45-നായിരുന്നു സംഭവം.(Attempt to kidnapping seven month old girl) തോട്ടുമുക്ക് സ്വദേശി ഷാനിൻ്റെ പെൺകുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഷാനും ഭാര്യയും രണ്ട് മക്കളുമാണ് സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. ഷാനിൻ്റെ ഭാര്യ മൂത്ത കുട്ടിക്ക് ആഹാരം കൊടുക്കുകയായിരുന്നു. ഇളയകുഞ്ഞ് സിറ്റ് ഔട്ടിനടുത്ത് ഹാളിലെ വാതിലിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. […]

June 14, 2024
News4media

സിഎന്‍ജി കിട്ടാനില്ല; ഓട്ടം ഒഴിവാക്കി ഇന്ധനം നിറയ്ക്കാൻ കാത്തുനിൽക്കുന്നത് മണിക്കൂറുകൾ; തലസ്ഥാനത്ത് ഓട്ടോ തൊഴിലാളികൾ ദുരിതത്തിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് സിഎന്‍ജി ക്ഷാമത്തില്‍ വലഞ്ഞ് ഓട്ടോ തൊഴിലാളികളും വാഹന ഉടമകളും. ആവശ്യത്തിന് സിഎന്‍ജി എത്താത്തതിനാൽ മിക്ക പമ്പുകളിലും നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ധന ക്ഷാമം രൂക്ഷമായതോടെ ചെലവ് കുറയുമെന്ന് കരുതി സിഎൻജിയിലേക്ക് മാറിയ ഓട്ടോ തൊഴിലാളികളാണ് ദുരിതത്തിലായത്. തിരുവനന്തപുരം നഗരത്തിൽ ആയിരത്തിലധികം സിഎന്‍ജി ഓട്ടോകളാണ് സർവീസ് നടത്തുന്നത്. പുറമെ കാറുകളും ബസുകളുമുണ്ട്. ഇത്രയും വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ ആകെയുള്ളത് സിഎന്‍ജി ലഭിക്കുന്ന അഞ്ചു പമ്പുകള്‍ മാത്രമാണ് തലസ്ഥാനത്ത് ഉള്ളത്. എന്നാൽ ഇവിടെ ആവശ്യത്തിനനുസരിച്ച് ഇന്ധനം ലഭിക്കുന്നുമില്ല. […]

June 1, 2024
News4media

സ്ത്രീകളുടെ സീറ്റില്‍ കയറിയിരുന്നു, അപമര്യാദയായി പെരുമാറി; തലസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസില്‍ മദ്യപന്‍റെ പരാക്രമം

തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസില്‍ മദ്യപന്‍റെ പരാക്രമം. തിരുവനന്തപുരം വെങ്ങാനൂരില്‍ നിന്നും കിഴക്കേകോട്ടയിലേക്കുള്ള സർവീസിനിടെയാണ് സംഭവം നടന്നത്. തിരുവനന്തപുരം കെഎസ്ആര്‍ടിസി സിറ്റി ബസില്‍ കയറി ആള്‍ യാത്രക്കാരോടാണ് അപമര്യാദയായി പെരുമാറിയത്. മദ്യപിച്ച് ലക്കുക്കെട്ട ഇയാൾ ബസില്‍ നില്‍ക്കാൻ പോലും കഴിയാതെ പലതവണ സ്ത്രീകള്‍ ഇരിക്കുന്ന സീറ്റില്‍ ഇരുന്നുവെന്നും സ്ത്രീകളോട് ഉള്‍പ്പെടെ മോശമായി പെരുമാറിയെന്നും യാത്രക്കാര്‍ പറഞ്ഞു. ബസിലെ യാത്രക്കാര്‍ ചിത്രീകരിച്ച ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബസില്‍ ഇയാള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ബസ് നിർത്തിയിട്ടു. ബസിൽ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടിട്ടും […]

May 28, 2024
News4media

തലസ്ഥാനത്തെ വെള്ളപ്പൊക്കദുരിതം; 200കോടിയുടെ കേന്ദ്ര പദ്ധതിയുമായി രാജിവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: തലസ്ഥാനത്ത് കനത്ത മഴ മൂലം തുടർച്ചയായി ദുരിതങ്ങൾക്ക് പരിഹാരം കാണാൻ 200 കോടി രൂപയുടെ കേന്ദ്ര സർക്കാർ അനുവദിച്ചതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. 2024 മെയ് അവസാനത്തോടെ കേരളം കേന്ദ്രത്തിന് ഇത് സംബന്ധിച്ച പദ്ധതി സമർപ്പിക്കേണ്ടതാണെന്ന് ഞാൻ സംസ്ഥാന സർക്കാരിനെ ഓർമ്മപ്പെടുത്തുന്നുവെന്നും രാജീവ് ചന്ദ്രശേഖർ എക്‌സിലൂടെ അറിയിച്ചു. രാജ്യത്തെ ഏഴ് നഗരങ്ങളിലെ ദുരിതനിവാരണ പ്രവർത്തനങ്ങൾക്കായി (2021 മുതൽ 2026 സാമ്പത്തിക വർഷം വരെ) 2500 കോടി രൂപയാണ് വകവെച്ചത്. പ്രസ്തുത മാതൃകയിലാണ് മറ്റു നഗരങ്ങളിലെ വെള്ളപ്പൊക്ക […]

May 26, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]