News4media TOP NEWS
‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ ‘ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ല, ചാറ്റൽ മഴ കാരണം റോഡിൽ തെന്നലുണ്ടായി’; പാലക്കാട് അപകടത്തിൽ ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ കോടതിയലക്ഷ്യ ഹര്‍ജിയിൽ ആര്‍ ശ്രീലേഖക്ക് നോട്ടീസ് നീണ്ട 15 വർഷത്തെ പ്രണയം; നടി കീർത്തി സുരേഷിനെ താലി ചാർത്തി ആന്റണി തട്ടിൽ

News

News4media

നവകേരള സദസില്‍ പരാതി കൊടുത്തതിന് ജോലിയിൽ നിന്നും പിരിച്ചുവിട്ടു; മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കൊച്ചി: എറണാകുളം റവന്യൂ ടവറിന് സമീപത്തെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. ഭവന നിര്‍മാണ ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന സൂരജാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഭവന നിര്‍മാണ ബോര്‍ഡില്‍നിന്ന് അടുത്തിടെ പിരിച്ചുവിട്ട താനുള്‍പ്പെടെയുള്ള 13 പേരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സൂരജിന്റെ ആത്മഹത്യാ ഭീഷണി. തീരുമാനം പുനഃപരിശോധിക്കാമെന്ന് റവന്യൂ മന്ത്രി കെ.രാജന്റെ ഓഫീസില്‍നിന്നും ഉറപ്പ് ലഭിച്ചതിനു ശേഷമാണ് ഇയാള്‍ താഴെ ഇറങ്ങിയത്. എറണാകുളം റവന്യൂ ടവറിനു മുന്നില്‍ കെഎസ്ഇയു, എഐടിയുസി സംഘടനകളുടെ റിലേ നിരാഹാര സമരം നടന്നിരുന്നു. […]

April 1, 2024
News4media

കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; പെട്രോള്‍ പമ്പില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്, ഒഴിവായത് വൻ ദുരന്തം

തൃശൂര്‍: പെട്രോള്‍ പമ്പില്‍ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരിങ്ങാലക്കുട-ചാലക്കുടി ദേശീയപാതയില്‍ മെറീന ആശുപത്രിക്ക് സമീപമുള്ള പെട്രോള്‍ പമ്പിലായിരുന്നു സംഭവം. ശനിയാഴ്ച രാത്രി സ്‌കൂട്ടറില്‍ പെട്രോള്‍ പമ്പിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജീവനക്കാര്‍ നൽകാൻ വിസമ്മതിച്ചു. തുടർന്ന് ഷാനവാസ് പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ ഉടന്‍ തന്നെ തീഅണച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ഉടന്‍ തന്നെ ഇയാളെ തൊട്ടടുത്ത മെറീന […]

March 24, 2024
News4media

പെട്രോൾ നിറച്ച കുപ്പിയുമായി വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്; ഒടുവിൽ ‘ആ പെൺകുട്ടി’ എത്തിയതോടെ കൂളായി താഴെയിറങ്ങി !

110 കെ.വി വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. കൈയില്‍ പെട്രോള്‍ നിറച്ച കുപ്പിയുമായിട്ടാണ് യുവാവ് സാഹസം കാട്ടിയത്. മൂന്നര മണിക്കൂറിനു ശേഷം നാട്ടുകാരെയും അധികൃതരെയും മുൾമുനയിൽ നിർത്തിയ യുവാവ് ഒടുവിൽ തന്റെ ആവശ്യം അംഗീകരിച്ചതോടെ താഴെയിറങ്ങി. വെള്ളിയാഴ്ച രാത്രി 9.30-നായിരുന്നു യുവാവ് ടവറില്‍ കയറിയത്. നീണ്ട പരിശ്രമത്തിനു ശേഷം ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ഇയാളെ താഴെയെത്തിച്ചത്. മാലക്കോട് പറക്കോട് വീട്ടില്‍ രതീഷ് ദിവാകരന്‍ (39) ആണ് ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. […]

February 24, 2024
News4media

പ്രണയത്തിൽ നിന്നും പിന്മാറിയാൽ അച്ഛനെ കൊല്ലുമെന്ന് യുവാവിന്റെ ഭീഷണി; കാസർഗോഡ് 15 വയസ്സുകാരി ആത്മഹത്യ ചെയ്തു

പ്രണയത്തിൽ നിന്നും പിന്മാറിയാൽ അച്ഛനെ കൊല്ലുമെന്ന് യുവാവിന്റെ ഭീഷണിയെത്തുടർന്നു 15 വയസ്സുകാരി ആത്മഹത്യ ചെയ്തു. കാസര്‍ഗോഡ് ബദിയടുക്കയില്‍ ആണ് സംഭവം. ബദിയടുക്ക സ്വദേശിയായ പതിനാറുകാരി പെണ്‍കുട്ടിയും മൊഗ്രാല്‍ സ്വദേശിയായ യുവാവും സമൂഹ മാധ്യമങ്ങളിലൂടെയാണ് പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പം അറിഞ്ഞ വീട്ടുകാര്‍ പെണ്‍കുട്ടിയെ വിലക്കി. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി ബന്ധത്തില്‍ നിന്നും പിന്മാറി. അഞ്ചുദിവസം മുമ്പ് പെണ്‍കുട്ടി സ്‌കൂള്‍ വിട്ടുവരുന്ന വഴി യുവാവ് വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി. ബന്ധത്തില്‍ നിന്നും പിന്മാറിയാല്‍ പിതാവിനെ വകവരുത്തുമെന്നായിരുന്നു ഭീഷണി. ഭയന്ന […]

January 29, 2024
News4media

‘ജീവിക്കാൻ മന്ത്രിയുടെ ഉറപ്പ് വേണം’: പാലായിൽ വൈദ്യുതി ടവറിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്

വൈദ്യുതി ടവറിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. കട്ടച്ചിറയിൽ കൂടംകുളം വൈദ്യുതി ലൈനിന്റെ ടവറിലാണ് യുവാവ് കയറി നിലയുറപ്പിച്ചിരിക്കുന്നത്. ഈരാറ്റുപേട്ട അമ്പാറ നിരപ്പിൽ പ്രദീപ് ആണ് ടവറിനു മുകളിൽ കയറിയിരിക്കുന്നത്. ഇയാളുടെ ആധാർ കാർഡ് അടക്കമുള്ള രേഖകൾ മോഷണം പോയെന്നും മക്കൾ ചൈൽഡ് ലൈനിൽ ആണെന്നും ജീവിക്കാൻ മന്ത്രിയുടെ ഉറപ്പ് വേണമെന്ന് ആണ് ആവശ്യം. ഇതിനുമുമ്പും ഇയാൾ പാലായിൽ വൈദ്യുതി ടവറിൽ കയറി ഭീഷണി മുഴക്കിയിരുന്നു. പാലായിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും വിവിധ കെഎസ്ഇബി […]

January 18, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]