കൊച്ചി: ഊബർ, ഒല അടക്കമുള്ള ഓണ്‍ലൈന്‍ ടാക്സി ഡ്രൈവർമാർ നാളെ പണിമുടക്കും. കമ്പനികളുടെ ചൂഷണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്മയാണ് ഇക്കാര്യം അറിയിച്ചത്.(Online taxi drivers will go on strike tomorrow) ഓരോ ട്രിപ്പിനും കമ്മീഷൻ കൂടാതെ 49 രൂപ പ്ലാറ്റ്ഫോം ഫീസ് കമ്പനി ഏർപ്പെടുത്തി, മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകള്‍ ബ്ലോക് ചെയ്തു, 2017 ന് മുന്നേ ഉള്ള ടാക്സി വാഹനങ്ങളുടെ ഇന്റർ സിറ്റി ഓപ്ഷൻ എടുത്തുകളഞ്ഞു തുടങ്ങിയ തൊഴിലാളി വിരുദ്ധ […]
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് റേഷൻ കട ഉടമകളുടെ സംഘടന. റേഷൻ കടകള്‍ അടച്ചിട്ടുകൊണ്ടാണ് സമരം നടത്തുക. ജൂലൈ എട്ട്, ഒമ്പത് തീയതികളിൽ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കാനാണ് റേഷൻ വിതരണക്കാരുടെ തീരുമാനം. (Ration Shop Owners’ Association has started a state-wide strike on July 8 and 9) ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും അടച്ചിട്ട് തിരുവനന്തപുരത്ത് രാപ്പകല്‍ സമരം നടത്തുമെന്നും സംഘടന അറിയിച്ചു. കേന്ദ്ര, […]
കരിപ്പൂരിൽ വിമാനം വൈകുന്നതിൽ യാത്രക്കാരുടെ പ്രതിഷേധം. കരിപ്പൂരിൽ നിന്നും ദോഹയിലേക്കുള്ള വിമാനം വൈകിയതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. രാവിലെ 9 .35 ന് ദോഹയിലേക്ക് പുറപെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. (air india dhoha flight late; passengers protest in airport) അന്വേഷിച്ചപ്പോൾ വൈകുന്നേരം 5.40നേ വിമാനം പുറപെടൂവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പ്രതികരിച്ചു എന്നാണ് യാത്രക്കാർ വ്യക്തമാക്കുന്നത്. തുടർന്നാണ് യാത്രക്കാർ പ്രതിഷേധം ശക്തമാക്കിയത്. […]
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ് അതിജീവിത സമരം പുനഃരാരംഭിച്ചു. കോഴിക്കോട് കമ്മീഷണർ ഓഫീസിന് മുമ്പിലാണ് സമരം. ഡോക്ടർ കെ.വി പ്രീതിയ്ക്ക് എതിരായ പരാതിയുടെ അന്വേഷണ റിപ്പോർട്ട് കിട്ടാത്തതിനെ തുടർന്നാണ് സമരം വീണ്ടും തുടങ്ങിയത്. റിപ്പോർട്ടിൻ്റെ പകർപ്പ് ആവശ്യപ്പെട്ട് ഈ മാസം 15 മുതൽ നടത്തിയ സമരം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടതിനെ തുടർന്ന് 23ന് അവസാനിപ്പിച്ചിരുന്നു. മൂന്ന് ദിവസത്തിനകം നൽകാമെന്ന് പറഞ്ഞ റിപ്പോർട്ട് അഞ്ച് ദിവസം ആയിട്ടും കിട്ടാതായതോടെയാണ് വീണ്ടും സമരം തുടങ്ങിയത്. അതേസമയം കോടതിയിലുള്ള കേസ് […]
എയർപോർട്ട് സുരക്ഷാ ജീവനക്കാരുടെ പെട്ടെന്നുള്ള പണിമുടക്കിൽ ജർമനിയിൽ വിമാനയാത്രക്കാരായ പതിനായിരങ്ങൾ വലഞ്ഞു. രാജ്യത്തെ തിരക്കേറിയ വിമാനത്താവളങ്ങളായ ഫ്രാങ്ക്ഫർട്ട്, ബെർലിൻ ഉൾപ്പെടെയുള്ള 11 വിമാനത്താവളങ്ങളിൽ നിന്നുള്ള 1000 സർവീസുകളാണ് സമരത്തെ തുടർന്ന് റദ്ദാക്കിയത്. സേവന വേതന വ്യവസ്ഥകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാർ യൂണിയന്റെ നേതൃത്വത്തിൽ പണിമുടക്ക് പ്രഖ്യാപിച്ചത്. അധികസമയം ജോലി ചെയ്യുന്നതിന് കൂടുതൽ വേതനവും തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. ഉക്രൈൻ- റഷ്യ യുദ്ധത്തെ തുടർന്ന് അവശ്യ വസ്തുക്കളുടെ വില വർധിച്ചതോടെ ജർമനിയിൽ വിവിധ മേഖലകളിൽ തൊഴിലാളികൾ സേവന വേതന വ്യവസ്ഥകൾ […]
ആനുകൂല്യങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും മറ്റന്നാള്‍ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിനെ നേരിടാൻ ഡയസ്‌നോൺ പ്രഖ്യാപനവുമായി സർക്കാർ. മുന്‍കൂട്ടി അറിയിച്ചതോ അടിയന്തര ആവശ്യങ്ങള്‍ക്കുള്ളതോ അല്ലാത്ത അവധികള്‍ അനുവദിക്കില്ലെന്ന നിലപാടാണ് സർക്കാരിന്. ഓരോ ഓഫിസ് മേധാവിയും ജീവനക്കാരുടെ അവധി സംബന്ധിച്ച വിവരങ്ങളും അവധി അനുവദിച്ചതിന്റെ ന്യായീകരണവും ആവശ്യമെങ്കില്‍ വകുപ്പ് മേധാവിയെ അറിയിക്കേണ്ടതാണ് എന്നുള്‍പ്പെടെ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഏകീകൃത പൊതുസര്‍വീസിലെ അപാകതകള്‍ പരിഹരിക്കുക, മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സ്ഥലംമാറ്റങ്ങള്‍ ഒഴിവാക്കുക, 6 ഗഡു ഡിഎ കുടിശ്ശിക […]
തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ബിന്ദുവിന്റെ രാജിയാവശ്യവുമായി കെ എസ് യു പ്രവർത്തകർ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. പ്രവർത്തകർക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് കെഎസ് യു നാളെ തിരുവനന്തപുരം ജില്ലയിൽ വിദ്യഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കന്റോമെന്റ് പൊലീസ് വാഹനത്തിന്റെ താക്കോൽ പ്രവർത്തകർ നശിപ്പിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സംഘർഷത്തിൽ വനിതാപ്രവർത്തകർ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റു. ബാരിക്കേട് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ, പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തി […]
© Copyright News4media 2024. Designed and Developed by Horizon Digital