തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ആറ് വിമാനങ്ങളുടെ വഴി മുടക്കിയത് ആരോ പറത്തി വിട്ട ഒരുപട്ടം. പരിസരവാസികളിലാരോ പറത്തിയ പട്ടമാണ് നാടകീയ സംഭവങ്ങൾക്ക് കാരണം. ഇതേത്തുടർന്ന് 4 വിമാനങ്ങളാണ് വഴി തിരിച്ചു വിട്ടത്. രണ്ട് വിമാനങ്ങൾ താത്കാലികമായി പിടിച്ചിടുകയും ചെയ്തു. വ്യോമയാന പരിശീലന കേന്ദ്രത്തിലെ വിമാനത്തിന് പരിശീലന പറക്കലും പട്ടം കാരണം മുടങ്ങി. ശനിയാഴ്ച വൈകീട്ട് മുട്ടത്തറ പൊന്ന പാലത്തിനടുത്തുള്ള റൺവേയ്ക്കും വള്ളക്കടവ് സുലൈമാൻ തെരുവിനും ഇയ്ക്കുള്ള ഭാഗത്താണ് 200 അടി ഉയരത്തിൽ പട്ടം പറത്തിയത്. പിന്നീട്എയർപോർട്ട് ഓപ്പറേഷൻ […]
രണ്ട് ദിവസങ്ങൾക്കിടയിൽ ബോംബ് ഭീഷണി ലഭിച്ചത് ആറ് വിമാനങ്ങൾക്ക്. ഭീഷണി സന്ദേശങ്ങളെപ്പറ്റി അന്വേഷണം നടത്തുകയാണെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി അറിയിച്ചു. സോഷ്യൽ മീഡിയയായ എക്സ് വഴിയാണ് ഇന്ന് സന്ദേശങ്ങൾ ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. ഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ 127 വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് കാനഡയിലെ ഇക്വലൂറ്റ് വിമാനത്താവളത്തിലേക്ക് ഇന്നലെ തിരിച്ചുവിട്ടിരുന്നു. പുലർച്ചെ 3 മണിക്ക് പുറപ്പെട്ട വിമാനം സുരക്ഷാ ഭീഷണിയെ തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ ഇക്കാലൂറ്റ് വിമാനത്താവളത്തിൽ ഇറക്കിയതായി […]
© Copyright News4media 2024. Designed and Developed by Horizon Digital