ആലുവ: സീപോർട്ട് – എയർപോർട്ട് റോഡിൻറെ രണ്ടാംഘട്ട നിർമാണത്തിനുള്ള സ്ഥലമെടുപ്പിന് തുക അനുവദിച്ചു. എൻ.എ.ഡി മുതൽ മഹിളാലയം പാലം വരെ ഭാഗത്തിൻറെ നിർമാണത്തിനാണ് ഇപ്പോൾ തുക അനുവദിച്ചത്. ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനും പൊളിച്ചുമാറ്റേണ്ട വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നതിനുമായി 5,69,34,85,606 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് കിഫ്ബി ഈ പണം കൈമാറിയിട്ടുണ്ട്. എൻ.എ.ഡി മുതൽ മഹിളാലയം പാലം വരെ ഭാഗത്തിൻറെ നിർമാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷൻ വന്നിട്ട് ഏകദേശം 22 […]
© Copyright News4media 2024. Designed and Developed by Horizon Digital