വെളിച്ചം ഇട്ടാലുടനെ അതിലേക്ക് പ്രാണികൾ ആകർഷിക്കപ്പെടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. പലതരം പ്രാണികൾ വെളിച്ചത്തിലേക്ക് ആകർഷിക്കപ്പെട്ട് വരാറുണ്ട്. എന്നാൽ ഇതിനു പിന്നിലെ യഥാർത്ഥ കാരണം എന്താണ് ? പല കാരണങ്ങളാണ് ഇതുവരെ പല ഗവേഷകരും പറഞ്ഞിരുന്നത്. പ്രാണികൾ പ്രകാശത്തെ ആകാശഗോളങ്ങളായി തെറ്റിദ്ധരിച്ചാണ് അതിന്റെ അടുത്തേക്ക് പറന്നടുക്കുന്നത് എന്നൊരു ധാരണയുണ്ടായിരുന്നു. മറ്റൊരു വിശ്വാസം പ്രകാശ സ്രോതസിന്റെ ചൂടുപയോഗിച്ച് ശരീരം ചൂടാക്കുന്നതിനാണ് പ്രാണികൾ ഇതിനടുത്തേക്ക് എത്തുന്നത് എന്നായിരുന്നു. എന്നാൽ, ലണ്ടനിലെ ഇംപീരിയൽ കോളേജിലെയും ഫ്ലോറിഡ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ മക്ഗുയർ […]
‘റോബോട്ട് സർജൻ’ എന്ന വാക്ക് കേൾക്കുമ്പോൾ, സങ്കീർണ്ണമായ ഒരു യന്ത്രസംവിധാനം ഒരു രോഗിക്ക് ശസ്ത്രക്രിയ നടത്തുന്നതായ ചിത്രമാകും മനസ്സിൽ വരിക. എന്നാൽ, ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി വൈസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കലി-ഇൻസ്‌പൈർഡ് എഞ്ചിനീയറിംഗിലെ ഗവേഷകർ അതിലും അപ്പുറമാണ് ചിന്തിക്കുന്നത്. മനുഷ്യകോശങ്ങളെ തന്നെ ചെറിയ റോബോട്ടുകളാക്കി മാറ്റി, അത് മറ്റു കോശങ്ങളുടെ അസുഖങ്ങളെ ചികിൽസിച്ചു ഭേദമാക്കുന്നതായി അവർ കണ്ടെത്തി. ഈ ചെറിയ റോബോട്ടുകളെ ‘ആന്ത്രോബോട്ടുകൾ’ എന്നാണ് വിളിക്കുന്നത്. ഈ ആന്ത്രോബോട്ടുകളെ നിർമ്മിക്കാൻ, മനുഷ്യശ്വാസനാളത്തിന്റെ പാളിയിൽ കാണപ്പെടുന്ന കോശങ്ങളെയാണ് ഗവേഷകർ തിരഞ്ഞെടുത്തത്. […]
© Copyright News4media 2024. Designed and Developed by Horizon Digital