സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ ബിജെപി നേതാക്കൾ സന്ദർശിച്ചതായി റിപ്പോർട്ട്. ബിജെപി മധ്യമേഖല പ്രസിഡന്റ് ഹരിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള ദേവിയുമാണ് എസ് രാജേന്ദ്രനെ സന്ദർശിച്ചത്. എസ് രാജേന്ദ്രന്റെ ഇക്കാ നഗറിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ഇല്ലെന്നാണ് എസ് രാജേന്ദ്രന്റെ പ്രതികരണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നാറിൽ ചില അക്രമ സംഭവങ്ങൾ ഉണ്ടായിരുന്നു എന്നും ഇതുമായി ബന്ധപ്പെട്ട പരാതിയിൽ പരിശോധിക്കാനാണ് ബിജെപി നേതാക്കൾ എത്തിയതെന്നുമാണ് […]
നിലപാടിൽ വീണ്ടും മലക്കം മറിഞ്ഞ് ഇടുക്കിയിലെ സിപിഎം നേതാവ് എസ് രാജേന്ദ്രന്‍. ബിജെപിയിലേക്കില്ലെന്നും തന്നെ ആരും ഭീഷണിപ്പെടുത്തി സിപിഎമ്മില്‍ നിര്‍ത്തിയിട്ടില്ലെന്നും രാജേന്ദ്രൻ പറഞ്ഞു. പാര്‍ട്ടി അങ്ങനെ പെരുമാറില്ല, പാര്‍ട്ടിയിലെ ഒരു വ്യക്തി ദ്രോഹിച്ചു, അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സിപിഎമ്മില്‍തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.നേരത്തെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുടുംബത്തെ മാത്രമല്ല തന്റെ കൂടെ നില്‍ക്കുന്നവരെയും സിപിഎം ആക്രമിച്ചുവെന്നും ഇവരെയെല്ലാം സംരക്ഷിക്കാന്‍ ഭാവിയില്‍ ലഭ്യമാകുന്ന ഏത് സഹായവും സ്വീകരിക്കുമെന്നും അദേഹം വ്യക്തമാക്കിയിരുന്നു. സിപിഎമ്മില്‍ നിന്ന് തനിക്കുണ്ടായ […]
ബിജെപിയിലേക്ക് പോയേക്കുമെന്ന് സൂചിപ്പിച്ച് സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. പ്രകാശ് ജാവദേക്കറെ കണ്ടപ്പോൾ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നതായും എപ്പോഴും സ്വികരിക്കാൻ തയ്യാറാണെന്ന് അന്ന് അവർ അറിയിച്ചതായും രാജേന്ദ്രൻ പറഞ്ഞു. സിപിഎം തന്നോട് ഉപദ്രവിക്കൽ നയം തുടരുകയാണ്. ഇത് തരണം ചെയ്യാൻ പറ്റാത്ത സാഹചര്യം വന്നാൽ ബിജെപി പ്രവേശത്തെ കുറിച്ച് ആലോചിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെന്നും അങ്ങനെ ഒരു സാഹചര്യം ഇപ്പോൾ ഉണ്ടാകുന്നുണ്ടെന്നും എസ് രാജേന്ദ്രൻ പറഞ്ഞു. സിപിഎമ്മിൽ നിന്ന് തനിക്കുണ്ടായ പ്രശ്നങ്ങളൊന്നും പരിഹരിച്ചില്ലെന്നും, തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങാൻ ആരും ആവശ്യപ്പെട്ടില്ലെന്നും […]
ന്യൂഡൽഹി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന. കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറുമായി രാജേന്ദ്രൻ കൂടിക്കാഴ്ച്ച നടത്തി. ഡൽഹിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ പാർട്ടി വിടില്ലെന്ന പ്രഖ്യാപനവുമായി രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണു രാജേന്ദ്രനെ സിപിഎമ്മിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും രാജേന്ദ്രൻ അംഗത്വം പുതുക്കിയിരുന്നില്ല. പ്രാദേശിക നേതാക്കൾ രാജേന്ദ്രനു […]
ഇനി സിപിഎമ്മിലേക്ക് ഇല്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. അടഞ്ഞുകിടക്കുന്ന വാതിൽ അടഞ്ഞു തന്നെ കിടന്നോട്ടെ എന്നും പക്ഷേ ഉപദ്രവിക്കാൻ ശ്രമിച്ചാൽ മറ്റ് വഴികൾ തേടേണ്ട വരും എന്നും രാജേന്ദ്രൻ വ്യക്തമാക്കി. രണ്ടുവർഷമായി പാർട്ടിയിൽ നിന്നും അകന്നു നിൽക്കുകയാണ് രാജേന്ദ്രൻ. ചതിയൻ മാർക്ക് ഒപ്പം പ്രവർത്തിക്കാൻ കഴിയില്ലെന്നും സിപിഎം അംഗത്വം പുതുക്കാൻ തനിക്ക് താല്പര്യം ഇല്ലെന്നും കഴിഞ്ഞ ദിവസം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു. മൂന്നുതവണ സിപിഎം ടിക്കറ്റിൽ എംഎൽഎയായ രാജേന്ദ്രൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന […]
മൂന്നാര്‍: ബിജെപിയിലേക്ക് കൂടുമാറാൻ ഒരുങ്ങിയ ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ സിപിഎമ്മിനൊപ്പം തുടര്‍ന്നേക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഇടപെടലാണ് രാജേന്ദ്രനെ വീണ്ടും സിപിഎമ്മുമായി അടുപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ കൂടി നിര്‍ദ്ദേശം മാനിച്ചാണ് അനുനയ ചര്‍ച്ചകള്‍ക്ക് എം.വി.ഗോവിന്ദന്‍ ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ബിജെപിയിലേക്ക് രാജേന്ദ്രന്‍ പോകില്ലെന്ന് തന്നെയാണ് സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തിൻ്റെയും പ്രതീക്ഷ. എങ്കിലും മൂന്നാറിലെ നേതാവിന്റെ ചലനങ്ങള്‍ നിരീക്ഷിക്കാനാണ് തീരുമാനം. ബിജെപിയുടെ അതിശക്തമായ സമ്മര്‍ദ്ദം രാജേന്ദ്രന് മേലുണ്ട്. മൂന്നാറിലെ തമിഴ് […]
ഇടുക്കി: ബിജെപിയിൽ ചേരുമെന്ന പ്രചാരണത്തെ തള്ളാതെയും കൊള്ളാതെയും ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. നിലവിൽ ഇപ്പോൾ അത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയിട്ടില്ല, സിപിഎം സസ്പെൻഷൻ പിൻവലിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. അത് പിൻവലിച്ചില്ലെങ്കിൽ ഒരുപക്ഷേ മറിച്ചുള്ള തീരുമാനം ഉണ്ടാകാമെന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു. തന്നെ പുറത്ത് നിർത്തുന്നതിന് പിന്നിൽ ചില സിപിഎം പ്രാദേശിക നേതാക്കളാണ്. സിപിഎം അകറ്റി നിർത്തിയാലും പൊതുപ്രവർത്തനം അവസാനിപ്പിക്കില്ല. ദില്ലിയിലെത്തി ബിജെപി ദേശീയ നേതാക്കളുമായി ചർച്ച നടത്തിയെന്ന പ്രചരണം ശരിയല്ലെന്നും ബിജെപിയെ പോലെ മറ്റു ചില രാഷ്ട്രീയ […]
© Copyright News4media 2024. Designed and Developed by Horizon Digital