കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ആക്രമണത്തിന് ശേഷം നായയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.(Rabies has been confirmed in a stray dog that bit passengers at Kannur railway station) ഇന്നലെയാണ് 18 യാത്രക്കാരെ നായ കടിച്ചത്. ഉച്ചയ്ക്ക് ശേഷമാണ് തെരുവുനായയുടെ ആക്രമണം തുടങ്ങിയത്. ആദ്യം രണ്ട് സ്ത്രീകളെ ആക്രമിച്ച നായ അവരുടെ വസ്ത്രവും കടിച്ചു […]
തിരുവനന്തപുരം: പേവിഷബാധക്കെതിരെ ഊർജിത പ്രതിരോധം നടത്തുന്നതായി ആരോഗ്യവകുപ്പ് പറയുമ്പോഴും ആശങ്കപ്പെടുത്തുന്ന മരണക്കണക്കുകൾ പുറത്ത്. ആറ് മാസത്തിനിടെ 16 മരണമാണ് സ്ഥിരീകരിച്ചത്.16 deaths in six months, Rabies as a concern ഇതിൽ അഞ്ച് മരണം സമാനലക്ഷണത്തോടെയാണ്. ഒരാഴ്ചക്കിടെ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ഏറെയും കുട്ടികളും ചെറുപ്പക്കാരുമാണ്. പേവിഷബാധ ഉണ്ടാകാൻ സാധ്യതയുള്ള മൃഗങ്ങളുടെയോ കടിയോ, മാന്തലോ ഏറ്റാൽ പ്രതിരോധ കുത്തിവെപ്പ് യഥാസമയം എടുക്കാത്തതുമൂലം സംഭവിക്കുന്ന മരണങ്ങളാണ് വർധനക്ക് കാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. തെരുവുനായ് ആക്രമണം […]
പാലക്കാട് പേവിഷ ബാധയെ തുടർന്ന് ഹോമിയോ ഡോക്ടര്‍ മരിച്ചു. പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂരിലാണ് സംഭവം. കുമരംപുത്തൂർ പള്ളിക്കുന്ന് ചേരിങ്ങൽ ഉസ്‌മാന്റെ ഭാര്യ റംലത്താണ് മരിച്ചത്. ഞായറാഴ്ച അസ്വസ്ഥത അനുഭവപ്പെട്ട റംലത്ത് ഇവരെ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. . നിരീക്ഷണത്തിൽ കിടത്തിയ റംലത്തും ഭർത്താവ് ഉസ്‌മാനും തിങ്കളാഴ്ച പുലർച്ചെ മെഡിക്കൽ കോളജ് അധികൃതരുടെ അനുമതിയില്ലാതെ വീട്ടിലേക്ക് മടങ്ങി. എന്നാൽ വീട്ടിലെത്തി രാവിലെ ഒൻപത് മണിയോടെ റംലത്തിന് വീണ്ടും അസ്വസ്‌ഥത അനുഭവപ്പെട്ടു. തുടർന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. […]
മൂവാറ്റുപുഴയിൽ ഇന്നലെ എട്ട് പേരെ അക്രമിച്ച ശേഷം ചത്ത വളര്‍ത്തുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ ചത്ത നായയുടെ പോസ്റ്റ്‍മോര്‍ട്ടത്തിലാണ് നായക്ക് പേവിഷബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇന്ന് വൈകിട്ട് മൂവാറ്റപുഴ നഗരസഭയില്‍ അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നു.പേ വിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂവാറ്റുപുഴ നഗരസഭയിലെ മുഴുവൻ തെരുവ് നായകൾക്കും നാളെയും മറ്റന്നാളുമായി വാക്സിനേഷൻ നൽകുമെന്ന് നഗരസഭ ചെയർമാൻ പി പി എൽദോസ് പറഞ്ഞു. കടിയേറ്റവര്‍ക്ക് ഇതിനോടകം രണ്ടു തവണ വാക്സിനേഷൻ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ […]
കോഴിക്കോട്: കൊയിലാണ്ടിയിൽ പേവിഷ ബാധയേറ്റ് നാല് പശുക്കള്‍ ചത്തു. അരിക്കുളം പഞ്ചായത്തില്‍ കാളിയത്ത്മുക്ക് പൂതേരിപ്പാറ പ്രദേശത്താണ് സംഭവം. സന്തോഷ് ചെറുവത്ത്, ശോഭ പാലോട്ട്, ഗിരീഷ് കുന്നത്ത്, ചന്ദ്രിക കിഴക്കേ മുതുവോട്ട് എന്നിവരുടെ പശുക്കളാണ് കഴിഞ്ഞ ദിവസം ചത്തത്. അധികൃതര്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. കോഴിക്കോട് ആനിമില്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസിലും ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതരെയും വിവരം അറിയിച്ചു. തെരുവ് നായ, കീരി എന്നിവയുടെ കടിയിലൂടെയാണ് കന്നുകാലികളില്‍ സാധാരണയായി രോഗം പടരുന്നത്. അതുകൊണ്ട് തന്നെ തുറന്ന […]
© Copyright News4media 2024. Designed and Developed by Horizon Digital