നസ്ലീന്‍- മമിത താര ജോഡിയുടെ ഹിറ്റ് ചിത്രമായ ‘പ്രേമലു’ മലയാളത്തിനൊപ്പം തന്നെ തമിഴിലും വൻ വിജയമാണ് നേടിയത്. കൂടാതെ മമിത നിരവധി ആരാധകരെ തമിഴ് സിനിമാ ലോകത്ത് സ്വന്തമാക്കുകയും ചെയ്തു. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു മാളിൽ നടന്നത്. ഉദ്‌ഘാടന ചടങ്ങിനെത്തിയ മമിത അതിരുകടന്ന ആരാധക സ്നേഹത്തിൽ ഭയന്ന് നിൽക്കുന്ന വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മാളിൽ ഉദ്ഘാടന ചടങ്ങിനെത്തിനെത്തിയ മമിതയെ കാണാൻ നിരവധി യുവാക്കളാണ് തടിച്ചുകൂടിയത്. ഇതോടെ തിക്കും തിരക്കും ഉണ്ടാകുകയും […]
ഗാനമേളകളിലൂടെ സിനിമാരംഗത്തേക്ക് വരുകയും ശേഷം വെള്ളിത്തിരയിൽ 45 വർഷങ്ങൾ പിന്നിട്ട അനുഗ്രഹീത ഗായകനാണ് കെ ജി മാര്‍ക്കോസ്. വിവിധ ഭാഷകളിൽ വിവിധ ഭാവങ്ങളിൽ മാർക്കോസ് പാടിത്തന്ന പാട്ടുകൾ ഇപ്പോഴും ഇമ്പത്തോടെ ആസ്വദിക്കുന്ന മലയാളികളുണ്ട്. കഴിഞ്ഞ കുറേ കാലം മലയാള സിനിമാ പിന്നണി ഗാന രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന കെ ജി മാര്‍ക്കോസിന് വീണ്ടും വെള്ളിത്തിരയിലേക്ക് എത്തിയത് ഗിരീഷ് എഡിയുടെ പ്രേമലുവിലൂടെയായിരുന്നു. പ്രേമലുവിലെ ‘തെലങ്കാന ബൊമ്മലു’ എന്ന പാട്ട് വലിയ ഹിറ്റാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ കെജി മാര്‍കോസ് ഒരു […]
തീയറ്ററുകളിലെ രണ്ടുമാസത്തെ വിജയകരമായ പ്രദർശനത്തിന് ശേഷം പ്രേമലു ഒടിടിയിലേക്ക്. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ശേഷം പ്രേമലു ഏപ്രില്‍ രണ്ടാം വാരാന്ത്യത്തോടെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും എന്നാണ് പുതിയ വിവരം. മമിത ബൈജു, നസ്ലെന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു 2024 ഫെബ്രുവരി 9-ന് ആണ് തീയറ്ററുകളിലെത്തിയത്. ആഗോളതലത്തില്‍ റിലീസ് ചെയ്ത പ്രേമലു മലയാള സിനിമയിലെ എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നാണ്. ഏപ്രില്‍ 12നായിരിക്കും ചിത്രം ഒടിടിയില്‍ […]
നസ്‍ലെൻ നായകനായി പ്രദർശനത്തിന് എത്തിയ ചിത്രമാണ് പ്രേമലു. ഇപ്പോഴിതാ തിയറ്ററുകളിൽ നിറഞ്ഞ കയ്യടി തീർക്കുകയാണ് ചിത്രം . അതായത് ചെറിയ ബജറ്റിൽ ഒരുങ്ങിയ പ്രേമലു വമ്പൻമാരെ അമ്പരപ്പിച്ച് മൂന്ന് കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. കുടുംബപ്രേക്ഷകരും ചെറുപ്പക്കാരും കുട്ടികളുമൊക്കെ ഒരുപോലെ ഏറ്റെടുത്ത തണ്ണീർമത്തൻ ദിനങ്ങൾക്കും സൂപ്പർ ശരണ്യയ്ക്കും ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. പ്രായഭേദമന്യേ കണ്ടിറങ്ങിയവരെല്ലാം ഗംഭീരമെന്നു പറയുന്ന ചിത്രം ഇപ്പോഴിതാ കേരളത്തിൽ ഉടനീളമുള്ള കൂടുതൽ തീയറ്ററുകളിൽ പ്രദർശനം […]
© Copyright News4media 2024. Designed and Developed by Horizon Digital