കോഴിക്കോട്: കണ്ണഞ്ചേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരന് രണ്ടംഗസംഘത്തിന്റെ മർദനം. കണ്ണഞ്ചേരി സ്വദേശി കാർത്തികേയനാണ് മർദ്ദനത്തിൽ പരിക്കേറ്റത്. സംഭവത്തിൽ അരക്കിണർ സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെട്രോൾ അടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. കാർത്തികേയൻ നൽകിയ പരാതിയിലാണ് പന്നിയങ്കര പോലീസ് കേസെടുത്തത്.
രാജ്യത്ത് ഇന്ധനവിലയിൽ വൻ വർധനവുണ്ടായേക്കും. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും എണ്ണക്കമ്പനികളുടെ ലാഭം കുത്തനെ ഇടിയുന്നതും രാജ്യത്ത് ഇന്ധനവില വർധിക്കുമെന്ന പ്രചരണം ഉയരാൻ കാരണമാകുന്നു. മൂന്ന് മാസത്തിനിടെ എണ്ണക്കമ്പനികളുടെ ലാഭം 27,288 കോടി രൂപയിൽ നിന്ന് 2,720 കോടി രൂപയായി ഇടിഞ്ഞു. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില വർധിക്കാൻ കാരണമായി. ആഗോള ക്രൂഡോയിൽ വില ബാരലിന് 76 ഡോളറിലേക്ക് ഉയർന്നതോടെ കമ്പനികളുടെ ലാഭത്തെ പ്രതികൂലമായി ബാധിച്ചു. നിലവിൽ ഉത്പാദന […]
ആഗോള ക്രൂഡ് ഓയിൽ വില കുറഞ്ഞുനിന്ന സാഹചര്യത്തിൽ ഇന്ത്യൻ എണ്ണക്കമ്പനികൾ വലിയ ലാഭം കൊയ്തതായി റിപ്പോർട്ട്. ഒരു ലിറ്റർ പെട്രോളിന് 15 രൂപയും ഒരു ലിറ്റർ ഡീസലിന് 12 രൂപയും എന്ന തോതിൽ എണ്ണക്കമ്പനികൾക്ക് വൻലാഭമെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് ഐസിആർഎ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.Profit of companies on one liter of petrol is Rs 15; Don’t expect prices to drop anytime soon ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് […]
ന്യൂഡൽഹി: ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറയുന്ന സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും രണ്ടുരൂപ കുറയ്ക്കാൻ തീരുമാനമായി. Proposal to reduce the price of petrol and diesel മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കേന്ദ്രം ഇതിനോടകം തന്നെ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. ബ്രെന്റ് ക്രൂഡോയിലിന്റെ വില 70 ഡോളറിൽ താഴെയെത്തി. 2021ന് ശേഷം ഇതാദ്യമായാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില ഇത്തരത്തിൽ കുറയുന്നത്. എന്നാൽ എപ്പോൾമുതലാണ് ഈ വിലക്കുറവ് നിലവിൽ വരുന്നതെന്ന് വ്യക്തമല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ […]
ന്യൂഡൽഹി: പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തിയേക്കും. ജൂൺ 22ന് ജിഎസ്ടി കൗൺസിൽ യോഗം ചേരാനിരിക്കെയാണ് പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.Petrol and diesel may be included in GST ambit. ജിഎസ്ടി കൗൺസിലിൻ്റെ 53-ാമത് യോഗമാണ് ധനമന്ത്രി നിർമല സീതാരാമൻ്റെ അധ്യക്ഷതയിൽ ജൂൺ 22 ന് ഡൽഹിയിൽ നടക്കുക. ജിഎസ്ടി കൗൺസിൽ സെക്രട്ടേറിയറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. യോഗത്തിൻ്റെ അജണ്ടയെക്കുറിച്ച് കൗൺസിൽ അംഗങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ […]
കടുത്ത വേനലിൽ വാഹനങ്ങളിൽ ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുന്നത് ഉചിതമാണോ? ഇക്കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായമാണുള്ളത്. അന്തരീക്ഷ താപനില വര്‍ദ്ധിക്കുന്നതുകൊണ്ട് ഫുള്‍ടാങ്ക് ഇന്ധനം നിറയ്ക്കുന്നതു വാഹനം തീപിടിക്കുന്നതിന് കാരണമാകുമെന്നാണ് ഒരു കൂട്ടരുടെ പ്രചരണം. ഭൂരിഭാഗവും ഈ നിര്‍ദേശം അനുസരിച്ച് മുന്നോട്ട് പോകുന്നവരാണ്. എന്നാല്‍ രാജ്യത്തെ പ്രമുഖ ഇന്ധന വിതരണക്കാരായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ഫുള്‍ടാങ്ക് പെട്രോള്‍ നിറയ്ക്കുന്നതുകൊണ്ട് ഒരു കുഴപ്പവും സംഭവിക്കാനില്ല. മറിച്ച് പകുതി ഇന്ധമുള്ളതിനെക്കാള്‍ സുരക്ഷിതമാണെന്നും അധികൃതര്‍ പറയുന്നു. […]
തൃശൂര്‍: പെട്രോള്‍ പമ്പില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് (43) മരിച്ചത്. ഇരിങ്ങാലക്കുട-ചാലക്കുടി ദേശീയപാതയില്‍ മെറീന ആശുപത്രിക്ക് സമീപത്തെ പെട്രോള്‍ പമ്പില്‍ വെച്ചായിരുന്നു സംഭവം. കുടുംബവഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം. ശനിയാഴ്ച രാത്രി സ്‌കൂട്ടറില്‍ പെട്രോള്‍ പമ്പിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജീവനക്കാര്‍ ഇത് നല്‍കാന്‍ തയ്യാറായില്ല. ഇതോടെ ഷാനവാസ് പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ ഉടന്‍ തന്നെ തീഅണച്ചു. ഉടന്‍ […]
തൃശൂര്‍: പെട്രോള്‍ പമ്പില്‍ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരിങ്ങാലക്കുട-ചാലക്കുടി ദേശീയപാതയില്‍ മെറീന ആശുപത്രിക്ക് സമീപമുള്ള പെട്രോള്‍ പമ്പിലായിരുന്നു സംഭവം. ശനിയാഴ്ച രാത്രി സ്‌കൂട്ടറില്‍ പെട്രോള്‍ പമ്പിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജീവനക്കാര്‍ നൽകാൻ വിസമ്മതിച്ചു. തുടർന്ന് ഷാനവാസ് പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ ഉടന്‍ തന്നെ തീഅണച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ഉടന്‍ തന്നെ ഇയാളെ തൊട്ടടുത്ത മെറീന […]
തിരുവനന്തപുരം: ഡീസൽ അടിച്ച വകയിലുള്ള കുടിശിക തീർക്കാതെ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന് സ്വകാര്യ പമ്പുടമകൾ. നിലവിൽ പൊലീസ് വാഹനങ്ങളിൽ ഇന്ധനം നിറച്ച ഇനത്തിൽ 28 കോടി രൂപയാണ് സംസ്ഥാനത്തെ സ്വകാര്യ പമ്പുകൾക്ക് സർക്കാർ നൽകാനുള്ളത്. ഏപ്രിൽ ഒന്നുമുതൽ പൊലീസ് വാഹനങ്ങൾ ഉൾപ്പെടെ ഒരു സർക്കാർ വാഹനങ്ങൾക്കും ഇന്ധനം കടം നൽകില്ലെന്ന് പെട്രോൾ പമ്പുടമകൾ അറിയിച്ചിരിക്കുകയാണിപ്പോൾ. തിരുവനന്തപുരത്ത് പൊലീസ് വാഹനങ്ങൾ ഇന്ധനം നിറയ്ക്കുന്നത് എസ്എപി ക്യാമ്പിലെ പൊലിസ് പമ്പിൽ നിന്നാണ്. എസ്എപിയിലെ പൊലീസ് പമ്പിൽ ഇനി ഒരാഴ്ചത്തേക്കുള്ള […]
© Copyright News4media 2024. Designed and Developed by Horizon Digital