News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

News

News4media

പാലാ പൈകയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസ്സുകാരി പാമ്പ് കടിയേറ്റ് മരിച്ചു

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസ്സുകാരി പാമ്പ് കടിയേറ്റ് മരിച്ചു. പാലാ പൈകയിൽ അരുൺ ആര്യ ദമ്പതികളുടെ മകൾ ആത്മജയാണ് ദാരുണമായി മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആണ് സംഭവം. പൈക ഏഴാം വയലിൽ വാടകയ്ക്ക് താമസിക്കുകയാണ് അരുണും ഭാര്യ ആര്യയും ഏഴു വയസ്സുകാരി ആത്മജയും. വൈകുന്നേരം താമസിക്കുന്ന വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഈ സമയത്ത് പാമ്പുകടി ഏൽക്കുകയായിരുന്നു. കുഞ്ഞു ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും താമസിയാതെ മരണം സംഭവിച്ചു. അണലിയാണ് കുഞ്ഞിനെ […]

April 14, 2024
News4media

ഏറ്റുമാനൂർ – പാലാ സംസ്ഥാനപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു; ചേർപ്പുങ്കലിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

സ്ഥിരം അപകടമേഖലയായി ഏറ്റുമാനൂർ പല സംസ്ഥാനപാത. ഏറ്റുമാനൂർ – പാല റൂട്ടിൽ ചേർപ്പുങ്കലിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. സ്വദേശി നടരാജനാണ് ( 56) പരിക്കേറ്റത്. ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10.30 യോടെയായിരുന്നു അപകടം. ചേർപ്പുങ്കൽ ജംഗ്ഷനും പരിസരപ്രദേശങ്ങളും സ്ഥിരം അപകട മേഖലയായി മാറുകയാണ്. സംസ്ഥാനപാതയും ആശുപത്രിയിലേക്കുള്ള റോഡും പഴയ റോഡിലേക്കുള്ള വഴിയും ചേരുന്ന നാൽക്കവല ഗതാഗത കുരുക്കിലും വീർപ്പുമുട്ടുകയാണ്. ഏതാനും നാളുകൾ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ച […]

April 12, 2024
News4media

ലോൺ ആപ്പുവഴി അപേക്ഷിച്ച ഉടൻ രണ്ടരലക്ഷം ലോൺ പാസ്സായി; പിന്നാലെ വീട്ടമ്മയ്ക്ക് നഷ്‌ടമായത് അക്കൗണ്ടിൽ കിടന്ന ഒരുലക്ഷം രൂപ; കോട്ടയം പാലായിൽ നടന്ന തട്ടിപ്പിൽ യുവാക്കൾ അറസ്റ്റിൽ

ലോൺ ആപ്പുവഴി ലോൺ തരപ്പെടുത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്നും ഒരുലക്ഷത്തിൽപരം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാവൂർ പെരുവയൽ ഭാഗത്ത് മാണിക്കപ്പറമ്പത്ത് വീട്ടിൽ മുഹമ്മദ് അർഷാദ് (21), മലപ്പുറം കൊണ്ടോട്ടി ഓമന്നൂർ ഭാഗത്ത് കുട്ടറയിൽ വീട്ടില്‍ മുഹമ്മദ് ഷെരീഫ് (20) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം ഇങ്ങനെ; കഴിഞ്ഞ മാസം ആണ് പാലാ സ്വദേശിനിയായ വീട്ടമ്മ തന്റെ ഫേസ്ബുക്കിൽ കണ്ട ലോൺ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ […]

March 28, 2024
News4media

പാലാ ബൈപ്പാസിൽ വീണ്ടും അപകടം: പുലിയന്നൂരിൽ കാറിടിച്ച് ബൈക്കിൽ നിന്നും തെറിച്ചുവീണ വിദ്യാർത്ഥിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം

പാലാ പുലിയന്നൂർ ബൈപ്പാസ് ജംഗ്ഷനിൽ വാഹന അപകടത്തിൽ കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് സംഭവം. അപകടത്തിൽ പാലാ സെന്റ് തോമസ് കോളേജിലെ രണ്ടാം വർഷ ബിരുദാനന്തര വിദ്യാർത്ഥി വള്ളിയപ്പള്ളി സ്വദേശി അമൽ ഷാജിയാണ് മരിച്ചത്. അമൽ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിന്റെ പിറകിലടിച്ച് വാഹനത്തിന്റെ നിയന്ത്രണം വിടുകയായിരുന്നു. വാഹനത്തിൽ നിന്നും തെറിച്ച് റോഡിലേക്ക് വീണ അമലിന്റെ തലയിലൂടെ എതിർദിശയിൽ വന്ന ടൂറിസ്റ്റ് ബസ് കയറിയിറങ്ങി. ഉടൻതന്നെ സമീപത്തെ മരിയൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലിയന്നൂർ ബൈപ്പാസ് […]

March 14, 2024
News4media

‘ജീവിക്കാൻ മന്ത്രിയുടെ ഉറപ്പ് വേണം’: പാലായിൽ വൈദ്യുതി ടവറിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്

വൈദ്യുതി ടവറിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. കട്ടച്ചിറയിൽ കൂടംകുളം വൈദ്യുതി ലൈനിന്റെ ടവറിലാണ് യുവാവ് കയറി നിലയുറപ്പിച്ചിരിക്കുന്നത്. ഈരാറ്റുപേട്ട അമ്പാറ നിരപ്പിൽ പ്രദീപ് ആണ് ടവറിനു മുകളിൽ കയറിയിരിക്കുന്നത്. ഇയാളുടെ ആധാർ കാർഡ് അടക്കമുള്ള രേഖകൾ മോഷണം പോയെന്നും മക്കൾ ചൈൽഡ് ലൈനിൽ ആണെന്നും ജീവിക്കാൻ മന്ത്രിയുടെ ഉറപ്പ് വേണമെന്ന് ആണ് ആവശ്യം. ഇതിനുമുമ്പും ഇയാൾ പാലായിൽ വൈദ്യുതി ടവറിൽ കയറി ഭീഷണി മുഴക്കിയിരുന്നു. പാലായിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും വിവിധ കെഎസ്ഇബി […]

January 18, 2024

© Copyright News4media 2024. Designed and Developed by Horizon Digital