News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News

News4media

പാകിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; 24 മരണം, നിരവധി പേർക്ക് പരിക്ക്

പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ സ്ഫോടനം. 24 പേര്‍ കൊല്ലപ്പെട്ടു. 46 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്വറ്റ റെയില്‍വേ സ്റ്റേഷനിലാണ് സ്ഫോടനം ഉണ്ടായത്. (Blast at railway station in Pakistan; 24 death) അതേസമയം സ്‌ഫോടനം ചാവേർ ആക്രമണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ എത്തുന്നതിന് തൊട്ടുമുമ്പ് റെയില്‍വേ സ്റ്റേഷന്റെ ബുക്കിങ് ഓഫീസിലാണ് സ്ഫോടനം നടന്നത്. സ്റ്റേഷനില്‍ തിരക്ക് ഉണ്ടായിരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.പെഷാവറിലേക്കുള്ള ജാഫര്‍ എക്‌സ്പ്രസ് പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ […]

November 9, 2024
News4media

പാകിസ്ഥാനിലെ ഒരു സ്കൂളിനു സമീപം സ്ഫോടനം ; 5കുട്ടികളുൾപ്പെടെ 7 പേർകൊല്ലപ്പെട്ടു ; 22 പേർക്ക് ഗുരുതര പരിക്ക്

പാകിസ്ഥാനിലെ ഒരു സ്കൂളിനു സമീപം മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചു. 5കുട്ടികളുൾപ്പെടെ 7 പേർകൊല്ലപ്പെട്ടു.പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഗേൾസ് ഹൈസ്കൂളിന് സമീപമാണ് ഇന്ന് സ്ഫോടനം നടന്നത്. ഈ ആക്രമണത്തിൽ 22 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ ഭൂരിഭാഗവും സ്കൂൾ വിദ്യാർഥികളാണ്. ചിലരുടെ അവസ്ഥ ഗുരുതരമാണ്. മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പരിക്കേറ്റ സ്കൂൾ കുട്ടികൾ ഉൾപ്പെടെ എല്ലാവരേയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും, സ്‌ഫോടനത്തിൽ ഒരു പോലീസ് വാനും നിരവധി […]

November 1, 2024
News4media

210 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഇപ്പോഴുമുണ്ട് പാകിസ്താൻ ജയിലുകളിൽ; പത്തുവർഷത്തിനിടെ മരിച്ചത് 24 പേർ

മുംബൈ:പത്തുവർഷത്തിനിടെ പാകിസ്താനിൽ ജയിലുകളിൽ മരിച്ചത് 24 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ. മുംബൈ ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് ജതിൻ ദേശായിക്ക് വിവരാവകാശ രേഖപ്രകാരം ലഭിച്ച വിവരമാണിത്.24 Indian fishermen died in jails in Pakistan in ten years 2014 ജനുവരിമുതൽ 2023 ഡിസംബർവരെയുള്ള കാലയളവിലെ കണക്കാണ് ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ നൽകിയത്. ഈ വർഷം രണ്ടുമരണമാണ്‌ പുറത്തുവന്നത്. പാൽഘർ ജില്ലയിൽനിന്നുള്ള മത്സ്യത്തൊഴിലാളി വിനോദ് ലക്ഷ്മൺ മാർച്ച് 17-ന് മരിച്ചു. മൃതദേഹം മേയ് ഒന്നിന് വീട്ടിലേക്കയച്ചു. മറ്റൊരു മത്സ്യത്തൊഴിലാളി സൗരാഷ്ട്രയിലെ […]

October 1, 2024
News4media

മതപരമായി അം​ഗീകരിക്കാനാകില്ലെന്ന് പുരോഹിതർ; ആദ്യത്തെ മുലപ്പാൽ ബാങ്ക് അടച്ചു പൂട്ടി ഈ രാജ്യം

കറാച്ചി: ആദ്യമായി ആരംഭിച്ച മുലപ്പാൽ ബാങ്ക് അടച്ചുപൂട്ടി പാക്കിസ്ഥാൻ. അനിസ്‌ലാമികമെന്ന് പുരോഹിതർ വിലയിരുത്തിയതിനെ തുടർന്നാണ് നടപടി. മാസം തികയാതെ ജനിക്കുന്ന കുട്ടികൾക്ക് വേണ്ടി ആരംഭിച്ച ബാങ്കാണ് അടച്ചുപൂട്ടിയത്.(This country closed the first breast milk bank) ബാങ്ക് വീണ്ടും തുറക്കാനുള്ള ചർച്ചകൾ നടക്കുകയാണെന്നും പ്രതീക്ഷയുണ്ടെന്നും ഡോക്ടർമാരും ദേശീയ ഇസ്‌ലാമിക് കൗൺസിലും അറിയിച്ചു. കറാച്ചിയിലെ ആശുപത്രിയിലാണ് ബ്രെസ്റ്റ് മിൽക്ക് ബാങ്ക് തുറന്നത്. ഡിസംബറിൽ പ്രവിശ്യാ ഇസ്ലാമിക് കൗൺലിൽ മതപരമായ അംഗീകാരം നൽകിയെങ്കിലും ബാങ്ക് തുറന്ന ജൂണിൽ അംഗീകാരം […]

July 14, 2024
News4media

ടി20 ലോകകപ്പിൽ നിന്നും പാകിസ്ഥാൻ പുറത്ത് ! കാരണമായത് യു എസ് – അയര്‍ലന്‍ഡ് മത്സരം ; യു.എസ് സൂപ്പർ എട്ടിൽ

ടി20 ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ പുറത്ത്. യുഎസ് – അയര്‍ലന്‍ഡ് മത്സരം മഴ മുടക്കിയതോടെയാണ് പാകിസ്ഥാന്‍ പുറത്താവുന്നത്. അയര്‍ലന്‍ഡിനെതിരെ ശേഷിക്കുന്ന ശേഷിക്കുന്ന മത്സരം ജയിച്ചാല്‍ പോലും പാകിസ്ഥാന് യുഎസിനെ മറികടക്കാനാവില്ല. അമേരിക്കയോടും ഇന്ത്യയോടും തോറ്റതാണ് പാകിസ്ഥാന് തിരിച്ചടിയായത്. (Pakistan out of T20 World Cup) ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാക്കിയ യുഎസിന് അഞ്ച് പോയിന്റാണുള്ളത്. ഒരു മത്സരം ശേഷിക്കെ പാകിസ്ഥാന് രണ്ട് പോയിന്റും. അയര്‍ലന്‍ഡിനെതിരായ നാളത്തെ മത്സരം ജയിച്ചാലും പാകിസ്ഥാന് പരമാവധി 4 പോയിന്റേ നേടാനാകൂ.മൂന്ന് മണിക്കൂറോളം […]

June 15, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]