കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയെ കാണാൻ നിമിഷ പ്രിയയുടെ അമ്മക്ക് പ്രേമകുമാരിക്ക് അനുമതി ലഭിച്ചു. യെമനിലെ സനയിൽ എത്തിയ പ്രേമകുമാരിയോടും സഹായി സാമുവൽ ജെറോമിനോടും ഉച്ചയ്ക്ക് ശേഷം ജയിലിൽ എത്താൻ ആണ് നിർദേശം നൽകിയിരിക്കുന്നത്. 11 വർഷത്തിന് ശേഷമാണ് അമ്മ നിമിഷ പ്രിയയെ കാണുന്നത്. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സ്വാധീനമുള്ള വ്യക്തികളെ ഉപയോഗിച്ച് ഗോത്രതലവൻമാരുമായുള്ള ചർച്ചയും വൈകാതെ നടക്കും എന്നാണ് പ്രതീക്ഷ യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ […]
ഇനി മുന്നിലുള്ളത് പ്രാർത്ഥനാ നിർഭരമായ നാളുകൾ. വർഷങ്ങൾക്ക് ശേഷം മകളെ ഒരു നോക്ക് കാണാമെന്നും വാരിപ്പുണരാമെന്നുമുള്ള മോഹത്തിലുമാണ് പ്രേമകുമാരി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അടുത്തയാഴ്ച യെമനിലേക്ക് പോകാം. വീസ നടപടികൾ പൂർത്തിയായതോടെ അടുത്ത വെള്ളിയാഴ്ച പ്രേമകുമാരി യെമനിലേക്ക് യാത്ര തിരിക്കും. നിമിഷപ്രിയയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന യെമൻ പൗരന്റെ കുടുംബത്തെ സന്ദർശിച്ച് വധശിക്ഷയിൽ ഇളവിന് അഭ്യർത്ഥിക്കാനാണ് യാത്ര. കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധി യെമൻ സുപ്രീം കോടതിയും ശരിവച്ചിരുന്നു. യെമൻ […]
ന്യൂഡൽഹി: കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിൽ കഴിയുന്ന നിമിഷപ്രിയയുടെ അമ്മയ്ക്ക് യാത്രാനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. യെമനിലെ ആഭ്യന്തരസാഹചര്യങ്ങൾ യാത്രക്ക് അനുകൂലമല്ലെന്നും യെമനിലേക്ക് പോകണമെന്ന ആവശ്യം പുനപരിശോധിക്കണമെന്നും മന്ത്രാലയം കത്തിലൂടെ നിമിഷപ്രിയയുടെ അമ്മയെ അറിയിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ ഗൾഫ് ഡയറക്ടർ ആയ തനൂജ് ശർമയാണ് കത്ത് അയച്ചത്. യെമനിലേക്ക് പോവാൻ യാത്രാസഹായം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിമിഷപ്രിയയുടെ അമ്മ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഹരജികൾ പരിഗണിച്ചപ്പോൾ ഡൽഹി ഹൈക്കോടതി ഈ ആവശ്യം പരിശോധിക്കാൻ കേന്ദ്ര സർക്കാരിന് […]
© Copyright News4media 2024. Designed and Developed by Horizon Digital