എക്‌സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അന്വേഷണങ്ങളെ സിപിഐഎം ഭയക്കുന്നില്ലെന്നും രാഷ്ട്രീയമായി നേരിടുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.കേന്ദ്രത്തിനെതിരെ ദില്ലിയിൽ നടത്തുന്ന സമരത്തിൽ സഹകരിക്കില്ലെന്ന പ്രതിപക്ഷ നിലപാടിന് യുഡിഎഫിൽ പൂർണ പിന്തുണയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. കേരളത്തോട് കേന്ദ്രം വെല്ലുവിളിക്കുകയാണ്. ഇതിൻറെ ആത്യന്തിക തിരിച്ചടി ജനങ്ങൾക്കാണ്. യോജിച്ച സമരത്തിൽനിന്നും വിട്ടുനിൽക്കുന്നത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് എന്നാണ് പ്രതിപക്ഷ വിശദീകരണം. ജനങ്ങളോടൊപ്പം നിൽക്കാനാകില്ലെന്നാണ് പ്രതിപക്ഷം പരസ്യ നിലപാട് എടുക്കുന്നതെന്നും എംവി […]
തിരുവനന്തപുരം: തൃശൂർ ബിജെപി തൊടാൻ പോകുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മുഖ്യമന്ത്രി സൂര്യനെപ്പോലെയാണ്, അടുത്ത് പോയാൽ കരിഞ്ഞു പോകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തൃശ്ശൂരിൽ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി നടത്തിയ വിമര്‍ശനത്തോടും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ കൈ കളങ്കമില്ലാത്തതാണ്. മുഖ്യമന്ത്രിയുടെത് സംശുദ്ധ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിന്. കേരള പൊലീസല്ല ആ പ്രതികളെ പിടിക്കേണ്ടത്. മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമത്തിന് അടിസ്ഥാനമില്ല. ഇത്രയും […]
ബിജെപിക്ക് ബദലായ നയം മുന്നോട്ട് വയ്ക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബദൽ രാഷ്ട്രീയം ഇല്ലാതെ ബിജെപിയെ നേരിടാനാവില്ലെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. ബിജെപിയുമായി ഏറ്റുമുട്ടിയ സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ് തോറ്റു. തെലങ്കാനയിൽ എംഎൽഎമാരെ സംരക്ഷിച്ച് നിർത്താൻ ആകുമോയെന്ന് കണ്ടറിയണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.രാഷ്ട്രീയ മുദ്രാവാക്യം മുന്നോട്ട് വെയ്ക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തിയ എം വി ഗോവിന്ദൻ മൃദുഹിന്ദുത്വം കൊണ്ട് ബിജെപിയെ എതിരിടാനാകുമോയെന്നും ചോദിച്ചു. രാമന് പകരം ഹനുമാനെ […]
കണ്ണൂര്‍: ഇടതുപക്ഷത്തെ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അതിനൊപ്പം ചേരുന്നു. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇഡിക്ക് എല്ലാ സഹായവും ചെയ്യുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തെറ്റായ കാര്യങ്ങള്‍ നടന്നുവെങ്കില്‍ പരിശോധിക്കും. ശാരീരിക അതിക്രമം നടത്താന്‍ ഇഡിക്ക് എന്താണ് അധികാരമെന്നും തെറ്റായ കാര്യങ്ങള്‍ നടന്നുവെങ്കില്‍ പരിശോധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഐഎം നേതാവുമായ പി ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടില്‍ 63 ലക്ഷം […]
© Copyright News4media 2024. Designed and Developed by Horizon Digital